ടോക്കിയോ: ജപ്പാനിൽ അത്യപൂർവ ബാക്റ്റീരിയ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവഹാനിക്കു കാരണമാകുന്ന ബാക്റ്റീരിയയാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്.ബാക്റ്റീരിയ ബാധിക്കുന്നതു മൂലം സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന അസുഖം ബാധിക്കും. ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിൽ ഇതു മൂലം തൊണ്ടയിടർച്ച, തൊണ്ട വീക്കം എന്നിവയുണ്ടായേക്കാം.
ചിലരിൽ സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം എന്നിവയും ലക്ഷണങ്ങളാണ്. അൻപത് വയസ്സിനു മുകളിലുള്ളവരുടെ ആന്തരിവായവങ്ങളെയും ബാധിക്കും.
[18/06, 8:57 am] TP SHAIJU TIRUR: വിമാനം പറത്തവെ കുഴഞ്ഞുവീണ് മരിച്ചു
കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ പൈലറ്റായ ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസാണ് കുഴഞ്ഞുവീണ് മരിച്ചത്.
പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ്. തുടർന്ന് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയ. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.
Leave a Reply