മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ തട്ടിപ്പ് നടന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് കേസിൽ ഇഡി ഇടപെടുന്നത്. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ച് വരികയാണ്.
FlashNews:
വേനൽതുമ്പി ചാലക്കുടിഏരിയ പര്യടനം ആരംഭിച്ചു
വഖഫ് ഭേദഗതി കേസ് സ്സൈബര്‍ ആക്രമണം ശക്തമായ നടപടി വേണം
ഗതാഗത നിയന്ത്രണം
(എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 22 ന്
നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി പുതിയ വാഹനം നൽകി
ആയിഷ നിര്യാതയായി
മുതിര്‍ന്ന മാദ്ധ്യമപ്രവർത്തകൻ വി ശശിധരന് അന്തരിച്ചു. 81 വയസ്സായിരുന്നു.
വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.
നാം നമ്മെ അറിയുകഅനുസ്മരണ ജലയാത്ര
കേന്ദ്ര വഖഫ് ഭേദഗതിയിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജന റാലി
ഒരുകിലോ കഞ്ചാവും കഞ്ചാവു ചെടികളുമായി അതിഥി തൊഴിലാളി പിടിയിയിൽ
ഭാരതപ്പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു
കുഞ്ഞിമുഹമ്മദ്(77) നിര്യാതനായി
തൽസ്ഥിതി തുടരണമെന്ന സുപ്രിം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്
കേരളം പ്രത്യക്ഷത്തിനുമപ്പുറം’
സംസ്കാര ഫിറോസിയംഈണത്തിനൻപത്ഏപ്രിൽ 19, 20ടൗൺ ഹാൾ
പൂരം പന്തല്‍ കാല്‍നാട്ടി
ഭരണകൂടത്തിന്റെത് രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം : കെ സച്ചിദാനന്ദൻ
കോണ്‍ഗ്രസ്സ് നേതാവ് കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു

Leave a Reply