Home » Politics » Page 9

Article Category: Politics

Article
എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം

എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം

ആലപ്പുഴ: പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പ്രാകൃതമായ സംസ്‌കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പഠിപ്പിക്കണം. ഇല്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം...

Article
സ്പെഷ്യൽ കൗൺസിൽ മാറ്റിവെച്ചത് ഭീതി മൂലം

സ്പെഷ്യൽ കൗൺസിൽ മാറ്റിവെച്ചത് ഭീതി മൂലം

തൃശൂർ: സ്പെഷ്യൽ കൗൺസിൽ യോഗം അവസാനനിമിഷം മാറ്റിവെച്ചത് കൗൺസിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ സ്വയം രാജിവെച്ചു പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ന് 4.30 നായിരുന്ന സ്പെഷൽ കൗൺസിൽ വിളിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൗൺസിൽ മാർക്ക് സ്പെഷ്യൽ കൗൺസിലിന്റെ അജണ്ട നൽകിയിരുന്നത്. കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചെന്നപ്പോൾ കൗൺസിലിന്റെ മൂന്ന് ഡോറുകളും പൂട്ടിയ നിലയിലായിരുന്നു. കൗൺസിൽ മാറ്റിവെച്ചു വെന്നത്കൗൺസിലർമാർക്ക്...

Article
ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. എല്ലാ തലങ്ങളിലും ആത്മവിമർശനത്തിന് തയാറാവണം. ഏറ്റവും വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്....

Article
വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്ഐ

വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്ഐ

മലപ്പുറം: കേരളം ഭരിക്കുന്ന പാർ‌ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്ഐയെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ, ഉഷാറായി വരട്ടെ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Article
എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം:എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ എസ് എഫ് ഐ നടത്തുന്ന സമരത്തെയാണ് ശിവൻകുട്ടി കളിയാക്കിയത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല,തെറ്റുധാരണയാവാമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ്...

Article
തോൽവി: കേരള കോൺഗ്രസിൽ ഭിന്നത

തോൽവി: കേരള കോൺഗ്രസിൽ ഭിന്നത

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കാരണമായെന്ന കാര്യത്തിൽ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റിയിൽ ഭിന്നതമുൻ എംപി തോമസ് ചാഴികാടനും ജോസ് കെ മാണിയും രണ്ടു തട്ടിൽ. കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്‍റെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായിൽ നടന്ന നവകേരള സദസിലെ ശകാരം അടക്കം തിരിച്ചടിച്ചു. കോട്ടയം മണ്ഡലത്തിൽ ഇടതു മുന്നണിക്ക് സ്ഥിരകമായി ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല....

Article
ചെന്നിത്തലയ്ക്ക് കുറച്ച് സങ്കടങ്ങളുണ്ട്

ചെന്നിത്തലയ്ക്ക് കുറച്ച് സങ്കടങ്ങളുണ്ട്

തിരുവനന്തപുരം: പല ഘട്ടങ്ങളിലായി പാർട്ടിയിൽ തനിക്കെതിരേയുണ്ടാകുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തിയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന പരാതിയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിരുന്നിൽ പങ്കെടുക്കാതെ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു. പിന്നാലെ, അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമം ആരംഭിച്ചു. അടുത്തു നിൽക്കുന്ന നേതാക്കൾ ഇടപെട്ടതോടെ വിഷയത്തിൽ എതിർപ്പുണ്ടായെങ്കിലും നീരസം പ്രകടമാക്കാതെയാണ് അദ്ദേഹം ഇന്നലെ നിയമസഭയിൽ എത്തിയത്. കെപിസിസി ഭാരവാഹികളാരും...

Article
വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം

വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് വനിതകള്‍ക്കായി 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്ന് ബിസിനസ് ലോണുകള്‍, എച്ച്.ആര്‍ മാനേജ്‌മെന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. എറണാകുളം കളമശ്ശേരിയിലെ ക്യാമ്പസില്‍ ജൂലൈ 5 മുതല്‍ 12 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് താമസം...

  • 1
  • 8
  • 9