Home » Politics

Article Category: Politics

Article
നിമിഷയെ രക്ഷിക്കാൻ കേന്ദ്രം

നിമിഷയെ രക്ഷിക്കാൻ കേന്ദ്രം

ഡെൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്ന് കേന്ദ്രം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ . നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ്കേന്ദ്ര സർക്കാർ പറയുന്നത്.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും...

Article

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ്‌ പ്രചാരണം. നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്. മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍,...

Article

ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കും

വികസനം നിലമ്പൂരിന് അന്യം,ദുരന്ത പുനരധിവാസത്തില്‍ പോലും സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞു: എസ്ഡിപിഐ മലപ്പുറം: ഭരണ-പ്രതിപക്ഷ കക്ഷികളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റുരയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്തുണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണ്. മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി...

Article
തരൂര്‍ വിശ്വപൗരൻ; അഭിപ്രായം പറയാനാകില്ല

തരൂര്‍ വിശ്വപൗരൻ; അഭിപ്രായം പറയാനാകില്ല

കോഴിക്കോട്: തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെയാണ് കെ. മുരളീധരൻ പ്രതികരണം. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം...

Article
ഒഴിഞ്ഞുമാറി പ്രിയങ്കാ ഗാന്ധി

ഒഴിഞ്ഞുമാറി പ്രിയങ്കാ ഗാന്ധി

കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം...

Article
ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം

ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം

പ്രയാഗ്‌രാജ്: ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍.മഹാകുംഭ് നഗറില്‍ നടന്ന വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. ഈ സാഹചര്യം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ ഹിന്ദു സമൂഹം മാത്രമല്ല, രാജ്യം തന്നെ അപകടത്തിലാകും. ജനസംഖ്യയുടെ കുറവുകാരണം ഈ...

Article
വിഎസും പിണറായി വിജയനും തമ്മില്‍ നടന്നത് കോൺഗ്രസിൽ നടക്കില്ല

വിഎസും പിണറായി വിജയനും തമ്മില്‍ നടന്നത് കോൺഗ്രസിൽ നടക്കില്ല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓര്‍മ്മിപ്പിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു. അന്ന് വി എസ് അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ പിണറായി വിജയൻ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി എസ് പൊളിറ്റ് ബ്യൂറോയില്‍ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചത്. അങ്ങനെ വിഎസ് ഇവിടെ വന്നത് നമുക്കെല്ലാം ഓര്‍മ്മയുണ്ട്. എന്നെക്കൊണ്ട്...

Article
മറ നീക്കി ഭിന്നത

മറ നീക്കി ഭിന്നത

കൊല്ലം: കോര്‍പ്പറേഷന്‍ ഭരണത്തെച്ചൊല്ലി കൊല്ലത്ത് സിപിഎം- സിപിഐ തര്‍ക്കം രൂക്ഷം. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഐ പ്രതിനിധിയുടെ രാജി. കൊല്ലം മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു ഉഭയകക്ഷി ധാരണയുണ്ടായിരുന്നത്. എന്നാല്‍ പ്രസന്ന രാജിവെക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍സ്ഥാനം സിപിഐ ഉപേക്ഷിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു രാജിയെന്ന് ഡെപ്യൂട്ടി മേയറായിരുന്ന കൊല്ലം മധു പറഞ്ഞു. അഞ്ചാം തീയതി മേയര്‍ രാജിവെച്ചില്ലെങ്കില്‍ സിപിഐയുടെ സ്റ്റാന്‍ഡിങ്...

Article
ഇവർ കേരളത്തിന്റെ ശാപം

ഇവർ കേരളത്തിന്റെ ശാപം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരെക്കൊണ്ട് കേരളത്തിന് ഒരു ഉപകാരവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി...