Home » Headlines » Page 9

Article Category: Headlines

Article
വീണ്ടും സോളാർ തട്ടിപ്പ്: പ്രതി കുടുങ്ങി

വീണ്ടും സോളാർ തട്ടിപ്പ്: പ്രതി കുടുങ്ങി

അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും...

Article
വിമാന യാത്ര ഇനി കുറഞ്ഞ ചെലവിൽ

വിമാന യാത്ര ഇനി കുറഞ്ഞ ചെലവിൽ

അമിതമായ വിമാന ടിക്കറ്റിൻ്റെ പേരിൽ വലയുന്നവർക്കായി പുതിയ വിമാന സർവീസ് വരുന്നു-യുഎയിലെ മലയാളി സംരംഭകനാണ് പുതിയ വിമാന കമ്പനി തുടങ്ങുന്നത്. അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസാണ് രംഗത്ത് അടുത്ത വർഷം ജനുവരിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള അനുമതി അൽ ഹിന്ദിന് ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവള അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലാൻഡിങ്ങ് അനുമതിക്ക് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട് ആദ്യ ഘട്ടത്തിൽ മൂന്ന് എടിആർ –...

Article
എസ്പിയെ അധിഷേപിച്ച് എംഎൽഎ

എസ്പിയെ അധിഷേപിച്ച് എംഎൽഎ

മലപ്പുറം എസ്പിയെ പി.വി അൻവർ എംഎൽഎ അധിക്ഷേപിച്ചു.ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വേദിയിൽ വച്ചായിരുന്നു എസ്‍പി എസ് ശശിധരനെ അധിക്ഷേപിച്ചത്.പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിച്ചാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

Article
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 നിർദേശങ്ങളും നടപ്പാക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 നിർദേശങ്ങളും നടപ്പാക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 നിർദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്നും ഇതിനായി ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ, ഡബ്ല്യൂസിസി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമ നയം കൊണ്ടുവരുന്നതിനായി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ കൺവീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടൂർ ​ഗോപാലകൃഷ്ണനുൾപ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു....

Article
ഇന്നും അതിശക്ത മഴ

ഇന്നും അതിശക്ത മഴ

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന്...

Article
“സഹകരിച്ചില്ലെങ്കിൽ’ സിനിമയിൽ അവസരമില്ല

“സഹകരിച്ചില്ലെങ്കിൽ’ സിനിമയിൽ അവസരമില്ല

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഹേമ കമീഷൻ റിപ്പോർട്ടിൽ പരാമർശം.അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നും റിപ്പോ‍ർട്ട് പറയുന്നു. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ്...

Article
ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം

ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Article
സംസ്ഥാന പെര്‍മിറ്റ്: ഓട്ടോറിക്ഷകള്‍ അപകടം വര്‍ധിപ്പിക്കുമോ?

സംസ്ഥാന പെര്‍മിറ്റ്: ഓട്ടോറിക്ഷകള്‍ അപകടം വര്‍ധിപ്പിക്കുമോ?

തൃശൂര്‍: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ഓട്ടോ ഡ്രൈവര്‍മാരും സംഘടനകളും. വിഷയത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും താത്പര്യക്കുറവുണ്ട്. സംസ്ഥാന പെര്‍മിറ്റ് കൊടുക്കുക വഴി നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതസന്ധികള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ജില്ലാ അതിര്‍ത്തി വിട്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഓട്ടോറിക്ഷകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ഇത് 30 കിലോമീറ്ററാക്കി ഉയര്‍ത്താന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ സംസ്ഥാന പെര്‍മിറ്റാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.ടാക്‌സികളേക്കാള്‍ കിലോ...

Article
മെഡിക്കല്‍ കോളെജ് പരിസരത്ത് നിരോധനാജ്ഞ

മെഡിക്കല്‍ കോളെജ് പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കോളജ് പരിസരത്ത് ധര്‍ണയോ റാലിയോ പാടില്ലെന്നും പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാത്ത മുഖ്യമന്ത്രി മമത ബാനര്‍ജി രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.സംഭവത്തില്‍ രാജവ്യാപകമായി പ്രതിഷേധം തുടരുന്ന സന്ദര്‍ഭത്തില്‍ ഓരോ രണ്ട് മണിക്കൂറ് കൂടുമ്പോഴും...

Article
ഗാസയില്‍ സമാധാനത്തിന് സാധ്യത

ഗാസയില്‍ സമാധാനത്തിന് സാധ്യത

വാഷിങ്ടണ്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുന്നതിന്റെ സൂചനയുമായി ജോ ബൈഡന്‍. വെടിനിര്‍ത്തലും ബന്ധിമോചന കരാറും ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദോഹയില്‍ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷമാണ് ജോ ബൈഡന്റെ പ്രതികരണം. മധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച ഈജിപ്തിലെ കെയ്റോയില്‍ നടക്കും. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രയേലില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. കഴിഞ്ഞ...