ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്. ഭരണവിരുദ്ധ വികാരം എന്തുകൊണ്ടുണ്ടായി എന്നത് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം.രണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
ലോകകപ്പ് ഇന്ത്യയ്ക്ക്
ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31...
ചോദ്യപേപ്പർ ചോർച്ച: മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.
പാർട്ടിയുടെ പണമെടുത്തത് ഇഡിയുടെ തോന്യാസം
തിരുവനന്തപുരം: കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിചേർത്തത് പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഇഡിയുടെ ശ്രമഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി തോന്നിവാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം...
പടക്ക നിർമാണശാലയിൽ സ്ഫോടനം: 4 മരണം
ചെന്നൈ: വിദുനഗറിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 2 നിർമ്മാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അച്ചംകുളം സ്വദേശി രാജ്കുമാറാണ് മരിച്ചവരിൽ ഒരാൾ. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
യെദ്യൂരപ്പ പീഡിപ്പിച്ചത് സഹായം ചോദിച്ച കുട്ടിയെ
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ പീഡിപ്പിച്ചത് ലൈംഗിക അതിക്രമ കേസില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ. യദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസിന്റെ കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങള്‍. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്(സി.ഐ.ഡി) ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17 വയസുകാരിയെയാണ് യെദ്യൂരപ്പ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകള്‍ക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ...
ഉഗ്ര സ്ഫോടന ശബ്ദം : ആളുകളെ മാറ്റി പാർപ്പിക്കുന്നു
കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത...
ബീഫിൻ്റെ പേരിൽ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു
ബീഫ് വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ മധ്യ പ്രദേശിൽ മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്.മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തത് ഡസന്‍ കണക്കിന് വീടുകൾ. മാണ്ട്‌ല, ജറോറ, റത്‌ലം, സിയോണി, മൊറീന എന്നിവിടങ്ങളിലാണ് സംഘപരിവാർ സംഘടനകളും ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകര്‍ത്തത്. മൊറീനയിലെ നൂറാബാദ് ഗ്രാമത്തില്‍ ജാഫര്‍ ഖാന്‍, അസഗര്‍ ഖാന്‍ എന്നിവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ എത്തിയത് ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ചാണ്. നേരത്തേ പശുവിനെ അറുത്തു എന്നാരോപിച്ച്...
മൊബൈൽ നിരക്ക് കൂടും
ന്യൂഡൽഹി ∙ രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ...
ഡെൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നു വീണു
ഡെൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണു.അപകടത്തില്‍ നിരവധി കാറുകൾ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്. പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ ഇടനെ 300ഓളം അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ ഇന്നലെ മുതൽ മഴയെത്തി. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിനിടെ, ദേശീയ...









