Home » Headlines » Page 8

Article Category: Headlines

Article
ആദ്യ റോബോട്ടിക്‌സ് പാര്‍ക്ക് തൃശൂരില്‍

ആദ്യ റോബോട്ടിക്‌സ് പാര്‍ക്ക് തൃശൂരില്‍

ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ തൃശൂർ: സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരില്‍ പത്തേക്കര്‍ സ്ഥലത്താണ് റോബോട്ടിക് പാര്‍ക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൊച്ചിയില്‍ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ സംഘടിപ്പിക്കുമെന്നും...

Article
വിദേശ വിദ്യാർഥികൾ പഠിക്കാൻ കേരളത്തിലേക്ക് വരുന്നുണ്ടോ?

വിദേശ വിദ്യാർഥികൾ പഠിക്കാൻ കേരളത്തിലേക്ക് വരുന്നുണ്ടോ?

കണ്ണൂർ: നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ കേവലം നാല് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....

Article
സ്വർണ കള്ളക്കടത്ത് കുറഞ്ഞു: എന്താണ് കാരണം ?

സ്വർണ കള്ളക്കടത്ത് കുറഞ്ഞു: എന്താണ് കാരണം ?

സ്വന്തം ലേഖകൻ ഡെൽഹി: രാജ്യത്താകെ സ്വർണ കള്ളക്കടത്ത് കുറഞ്ഞതായി റിപ്പോർട്ട്. പ്രത്യേകിച്ച് കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ എന്നീ വിമാനത്താവളങ്ങളിൽ നിരവധി പേർ കള്ളക്കടത്തിൻ്റെ പേരിൽ പിടിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂലായ് മാസം മുതൽ സ്വർണക്കടത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നതായി കസ്റ്റംസും പോലീസും തന്നെ സമ്മതിക്കുന്നു. പെട്ടെന്ന് സ്വർണ കടത്ത് കുറയാൻ കാരണമെന്താണ്? സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 15 ശതമാനത്തിൽ നിന്നും അറു ശതമാനമായി കുറച്ചതാണ് കാരണമെന്ന് ഒരു വാദമുണ്ട്. എന്നാൽ ഭാരതീയ ന്യായ സംഹിത അഥവാ ബിഎൻഎസാണ് ഇതിന്...

Article
ഭീതിയുയർത്തി എലിപ്പനി: മരിച്ചത് 121 പേർ

ഭീതിയുയർത്തി എലിപ്പനി: മരിച്ചത് 121 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു. ഉയർന്ന മരണ നിരക്കാണ് എലിപ്പനി മൂലം ഉണ്ടാകുന്നത്. വർഷം ഇതുവരെ 121 പേരാണ് എലിപ്പനി മൂലം മരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി...

Article
ഹേമ റിപ്പോർട്ട്: എന്താണ് സർക്കാർ പരിപാടി?

ഹേമ റിപ്പോർട്ട്: എന്താണ് സർക്കാർ പരിപാടി?

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതികേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും കോടതി. മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍...

Article
എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി

എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി

തിരുവനന്തപുരം; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Article
ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അതു കൊണ്ടാണ് സർക്കാർ ഇത്രയും കാലം പുറത്തു വിടാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ...

Article
സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 21/08/2024...

Article
മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു.*തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽ വേ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്. ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന...

Article
കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മ്മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങിവിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം....