Home » Headlines » Page 71

Article Category: Headlines

Article
മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ: നിർമ്മാണം പാടില്ല

മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ: നിർമ്മാണം പാടില്ല

മേപ്പാടി: മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ട സ്ഥലമാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ. ഇവിടെ കെട്ടിട നിർമ്മാണം നിയന്ത്രിക്കണം.  റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

Article
ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത

ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത

ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം.

Article
ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബംഗാളിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മികവുറ്റ ഭരണാധികാരിയുമായിരുന്നു വ്യാഴാഴ്‌ച അന്തരിച്ച ബുദ്ധദേബ്‌ ഭട്ടാചാര്യ. ഒരിക്കലും കമ്യൂണിസ്റ്റ്‌ രീതി കൈവിടാതെ ജീവിതാവസാനംവരെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച വിപ്ലവകാരി. 1977ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതുമുതൽ 2011 വരെ ബംഗാളിനെ പുരോഗമന, വികസന പാതയിലേക്ക്‌ നയിക്കാൻ മുന്നിൽ നിന്നവരിൽ ഒരാൾ. 23 വർഷം മുഖ്യമന്ത്രിയായ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000 നവംബറിൽ അധികാരമേറ്റ ബുദ്ധദേബിന്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിറവേറ്റാനുണ്ടായിരുന്നത്‌. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മറവിൽ ഇടതുപക്ഷവിരുദ്ധ...

Article
വിഴിഞ്ഞം തുറമുഖത്തിനുള്ള ലോണിന് സർക്കാർ ഗ്യാരണ്ടി

വിഴിഞ്ഞം തുറമുഖത്തിനുള്ള ലോണിന് സർക്കാർ ഗ്യാരണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും. തുറമുഖ നിർമ്മാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ...

Article
ഔട്ടര്‍ റിങ്ങ് റോഡ് ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ഔട്ടര്‍ റിങ്ങ് റോഡ് ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി...

Article
ഓരോ വിഷയങ്ങളിലും മിനിമം മാർക്ക് നിർബന്ധമാക്കും

ഓരോ വിഷയങ്ങളിലും മിനിമം മാർക്ക് നിർബന്ധമാക്കും

സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്‍റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. സംസ്ഥാനത്തെ...

Article
വടക്കൻ ജില്ലകളിൽ ഇന്ന് മഴ

വടക്കൻ ജില്ലകളിൽ ഇന്ന് മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 08/08/2024 Time of issue 0700 hr IST (Valid for next 3 hours) Light rainfall & gusty winds speed less than 30 kmph is likely at...

Article
ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകും?

ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകും?

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ രാഷ്ട്രീയം അഭയം നൽകിയേക്കും. നിലവിൽ ഇവർ ദില്ലിയിൽ താമസിക്കുകയാണ.  ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നത് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ...

Article
402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

കൽപറ്റ: വയനാട് ദുരന്തം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുന്നു. 402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെടുത്തു.ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4...

Article
വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

ഡെൽഹി: കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറിയതാണ് വയനാട് ദുരന്തത്തിന് കാരണമെന്ന്  കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്.പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നു. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു.വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.