തിരുവനന്തപുരം: ഞാനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന്. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന സിപിഐയുടെ...
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ
വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പി ശശിയെ കുറിച്ച്...
സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: പി ആർ ഏജൻസി വിവാദം ഗൗരവമേറിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരം. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള...
പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ
തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ പാർട്ടി രൂപീകരിക്കുമെന്നു പി.വി. അൻവർ എംഎൽഎ. വരും ദിവസങ്ങളിൽ തന്നെ അത് കേരളത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പൂർണ്ണമായും മതേതര സ്വഭാവമുള്ള പാർട്ടി യാവും ഇത്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രതിനിധികൾ മത്സരിക്കും. ഒരു പാർട്ടി രൂപീകരിക്കുമ്പോൾ കൂടുതൽ നേതാക്കൾ വേണ്ടേ എന്ന ചോദ്യത്തിന് മറ്റാര് ഇല്ലെങ്കിലും പാർട്ടിയുമായി താൻ മുന്നോട്ടു...
ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം
ടെൽ അവീവ്: ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചതിനാൽ രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാൻ ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് അഭയം പ്രാപിക്കാനുള്ള ഉത്തരവ് ഇസ്രായേലികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ടെലിവിഷനിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലെബനനിൽ നിന്നുള്ള റോക്കറ്റ്, മിസൈൽ ആക്രമണങ്ങളുടെ ഒരു ദിവസത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്,...
എറണാകുളം ഇനി മാലിന്യ മുക്തം
കൊച്ചി:മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്
കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...
നടൻ സിദ്ദിഖ് കൊച്ചിയിൽ
കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. വക്കീൽ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന്...
കേരളത്തിൽ കനത്ത മഴ
മ തിരുവനന്തപുരം: ഒരിടവേളയക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. അലർട്ടുകളുള്ള വിവിധ ജില്ലകൾ: ശനി (28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഞായർ (29/09/2024): പത്തനംതിട്ട,...









