Home » Headlines » Page 47

Article Category: Headlines

Article
ഇന്ന് അതിശക്ത മഴ

ഇന്ന് അതിശക്ത മഴ

12 ജില്ലകളിൽ മഴ മുന്നറിയിപ്പ്;3 ജില്ലകളിൽ ഓറഞ്ച് അലർട്ട്* സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ...

Article
ആളില്ലാ പണം ഇനി സുരക്ഷിതം

ആളില്ലാ പണം ഇനി സുരക്ഷിതം

തിരുവനന്തപുരം: അന്തരിച്ചവരുടെ അവകാശികളില്ലാത്ത ട്രഷറി അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ. ഏകദേശം 3000 കോടിയോളം രൂപയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലെ പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി കണ്ടെത്തല്‍. തുടര്‍ന്ന് പണം റവന്യൂ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്.മൂന്നുവര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളുണ്ട്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് വിലയിരുത്തി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പ് നേരത്തെ ശുപാര്‍ശചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ...

Article
പ്ലസ് വണ്‍: സര്‍ക്കാര്‍ വാദം പൊളിയുന്നു

പ്ലസ് വണ്‍: സര്‍ക്കാര്‍ വാദം പൊളിയുന്നു

മലപ്പുറം ജില്ലയില്‍ ആവശ്യത്തിന് സര്‍ക്കാര്‍ സീറ്റുകളുണ്ടെന്ന വാദം പൊളിയുന്നു. വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വാദം വിശ്വസിക്കാതെ എസ്എഫഐ ഇന്ന് സമരത്തിറങ്ങുക കൂടി ചെയ്തപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതികൂട്ടിലായി. സര്‍ക്കാര്‍ വാദപ്രകാരം സ്‌പോട്‌സ് , കമ്യൂണിറ്റി , മാനേജ്‌മെന്റ് ക്വാട്ടകളെല്ലാം കൂടി 9215 പ്ലസ് വണ്‍ സീറ്റുകളാണ് ഇനി ഒഴിവുള്ളത് (ഇത് യഥാര്‍ഥത്തില്‍ 8916 ഉള്ളൂ എന്ന റിപ്പോര്‍ട്ടുമുണ്ട്). ഏകജാലകം വഴിയുള്ള 50080 സീറ്റില്‍ 45152 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ഇതില്‍ ഇനി 4928 സീറ്റുകള്‍ ബാക്കിയുണ്ട്. കമ്യൂണിറ്റി...

Article
പള്ളികൾക്കു നേരെ ഭീകരാക്രമണം

പള്ളികൾക്കു നേരെ ഭീകരാക്രമണം

മോസ്കോ∙ റഷ്യയിൽ കൂട്ടവെടിവയ്പിൽ പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്നാണ് നിഗമനം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും 6 പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

Article
കുടിവെള്ളം ചോദിച്ചതിന് ജലപീരങ്കി

കുടിവെള്ളം ചോദിച്ചതിന് ജലപീരങ്കി

ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ ഉരുകുകയാണ് ഡൽഹി. ജലക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിച്ചവരെ തുരത്താൻ ഡൽഹി പൊലീസ് ഉപയോഗിച്ചത് ജലപീരങ്കിയാണെന്നതാണ് വൈരുധ്യം. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.ലക്ഷക്കണക്കിന് പേരാണ് ജലക്ഷാമം മൂലം തലസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്. കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി. ഹരിയാനയിൽ നിന്ന് പൂർണമായ ജലവിഹിതം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.lഅതിനിടെ...

Article
ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്

ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്

തൊടുപുഴ∙ പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Article
പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു

പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു

ന്യൂഡല്‍ഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞ ശിക്ഷ 5 വ‍ർഷം...

Article
ടിപിയുടെ കൊലയാളികൾ ഉടൻ നാട്ടിലിറങ്ങും

ടിപിയുടെ കൊലയാളികൾ ഉടൻ നാട്ടിലിറങ്ങും

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയതായാണ് വിവരം. ഈ കത്തിന്‍റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നതോടെയാണ് വിവിരം പുറത്തറിഞ്ഞത്....

Article
കളളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദ്ദേശം

കളളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (22-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച സമയവും തീയതിയും: 06.00 AM; 21-06-2024 IMD-INCOIS-KSDMA-KSEOC

Article
വ്യാജമദ്യ ദുരന്തം: മരണം 50 ആയി

വ്യാജമദ്യ ദുരന്തം: മരണം 50 ആയി

മുഖ്യപ്രതി അറസ്റ്റില്‍ ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ഇയാളാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. വ്യാജമദ്യവുമായി ബന്ധപ്പെട്ട 70 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം, വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന 8 പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. നിലവിൽ 165 ഓളം പേര്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ...