Home Headlines

Article Category: Headlines

Article
പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ് വിഷയത്തിലെ യാഥാർത്ഥ്യമെന്താണ്. സി പി എം അനുഭാവിയായ അനുപ് ചൊക്ലി പങ്കു വച്ച കണക്കുകളാണ്. പൊതു ജനങ്ങൾക്ക് പരിശോധിക്കാനായി പങ്കു വയ്ക്കുന്നു അനൂപ് ചൊക്ലിയുടെ പോസ്റ്റ് : ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു സർക്കാർ വിദ്യാർത്ഥികളെ ജയിപ്പിച്ചാൽ മാത്രം പോര അവർക്ക് പഠിക്കാൻ ഉള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുക്കണം. മിനിമം ഫുൾ A+ കിട്ടിയവർക്ക് സയൻസ് ബാച്ച് എങ്കിലും എടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. മലപ്പുറം ജില്ലയിലെ വാർത്തകൾ വച്ചാണ് ഇത്തരത്തിൽ...

Article
ഇന്നും കനത്ത മഴ

ഇന്നും കനത്ത മഴ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം തീരങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Article
കഴുത്തറുത്ത നിലയിൽ കാറിൽ യുവാവിൻ്റെ മൃതദേഹം

കഴുത്തറുത്ത നിലയിൽ കാറിൽ യുവാവിൻ്റെ മൃതദേഹം

തിരുവനന്തപുരം: കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ.കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ...

Article
പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപ്പിടുത്തം

പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപ്പിടുത്തം

തിരുവനന്തപുരം∙ കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ നാലരയോടെയാണ് സംഭവം. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന...

Article
പിണറായി മുസ്ലീങ്ങളെ വിട്ടോ? സതീശനും കുഞ്ഞാലിക്കുട്ടിയും

പിണറായി മുസ്ലീങ്ങളെ വിട്ടോ? സതീശനും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനും ലീഗിനും ഒപ്പം മുന്നണി പോലെയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പ്രവര്‍ത്തിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും. തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറുന്നുവെന്ന് സതീശന്‍ പറഞ്ഞു. വി.ഡി.സതീശന്റെ മറുപടി ‘തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സിഎഎ മാത്രം മുഖ്യമന്ത്രി...

Article
സമസ്തയുടേത് പോപ്പുലർ ഫ്രണ്ടിൻ്റെ ലക്ഷ്യമോ?

സമസ്തയുടേത് പോപ്പുലർ ഫ്രണ്ടിൻ്റെ ലക്ഷ്യമോ?

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നുവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണ് . കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബിജെപി ചെറുത്തു നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.ഇനി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിന്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ...

Article
ബസ് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു

ബസ് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം മാടവനയിൽ ബസ് മറിഞ്ഞ് ഒരു ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി സ്വദേശി ജിജോ ആണ് മരിച്ചത്. അപകടത്തിൽ ഏഴു യാത്രക്കാർക്ക് പരിക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. ഫയർ and റെസ്ക്യൂ സേനാഗംങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ന ടത്തി .പോലിസും. സ്ഥലത്ത് ഉണ്ട്.കല്ലട ബസാണ് മറിഞ്ഞത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലായിരുന്നു ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന്‍ ബസിനടയില്‍പ്പെട്ട് കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍...

Article
സ്റ്റാലിനെ വച്ച് പിളർത്താൻ നീക്കം

സ്റ്റാലിനെ വച്ച് പിളർത്താൻ നീക്കം

ന്യൂ‍ഡൽഹി: പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ മോദിയുടെ കരുനീക്കം. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ മുന്നിൽ നിർത്താനാണ് തീരുമാനം. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ്...

Article
ഇന്ന് അതിശക്ത മഴ

ഇന്ന് അതിശക്ത മഴ

12 ജില്ലകളിൽ മഴ മുന്നറിയിപ്പ്;3 ജില്ലകളിൽ ഓറഞ്ച് അലർട്ട്* സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ...

Article
ആളില്ലാ പണം ഇനി സുരക്ഷിതം

ആളില്ലാ പണം ഇനി സുരക്ഷിതം

തിരുവനന്തപുരം: അന്തരിച്ചവരുടെ അവകാശികളില്ലാത്ത ട്രഷറി അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ. ഏകദേശം 3000 കോടിയോളം രൂപയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലെ പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി കണ്ടെത്തല്‍. തുടര്‍ന്ന് പണം റവന്യൂ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്.മൂന്നുവര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളുണ്ട്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് വിലയിരുത്തി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പ് നേരത്തെ ശുപാര്‍ശചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ...