മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ. പ്രശാന്തിനെതിരായ അച്ചടക്ക നടപടി.
FlashNews:
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്
അമേരിക്കയെ പേടിക്കുന്നവരുണ്ടാവാം.. ഇന്ത്യയ്ക്കില്ല
മുംബൈ: പല രാജ്യങ്ങളും അമേരിക്കയെ പേടിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ രീതി അതല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.‘ഇന്ന് പല രാജ്യങ്ങളും യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് നമുക്ക് സത്യസന്ധത പുലര്‍ത്താം. യുഎസിനെതിരെ പരിഭ്രാന്തിയുള്ളവരുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യത്തെ മൂന്ന് കോളുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ആദിത്യ ബിര്‍ള സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ഹാര്‍വാര്‍ഡ്...
ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ്
ഡെല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജുഡീഷ്യല്‍ പെന്‍ഡന്‍സി കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്, ജഡ്ജിമാര്‍ നിലവില്‍ സോഷ്യല്‍ മീഡിയയുടെ യുഗത്തിലാണെന്ന യാഥാര്‍ത്ഥ്യവുമായി ജീവിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിലും ജനശ്രദ്ധയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. 2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട...
വൃക്ഷയിനങ്ങള്ക്ക് വംശനാശം; മനുഷ്യന് പേടിച്ചു തുടങ്ങണം
സയന്‍സ് ഡെസ്ക്: -ലോകത്ത് കാടുകളില്‍ നിരവധി വൃക്ഷയിനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി പഠനം. പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവ നേരിടുന്ന ഭീഷണിയെ മറികടക്കുന്ന തരത്തില്‍ ലോകത്തിലെ മൂന്നിലൊന്ന് വൃക്ഷ ഇനങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലും (ബിജിസിഐ) ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (ഐയുസിഎന്‍) പ്രസിദ്ധീകരിച്ച ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൊളംബിയയിലെ കാലിയില്‍ നടന്ന യുഎന്‍ യുഎന്‍ ജൈവവൈവിധ്യ ഉച്ചകോടിയായ കോപ്-16 ല്‍ ലോക നേതാക്കള്‍ തന്നെ ഇക്കാര്യം ആഗോളതലത്തില്‍...
പ്രധാന്‍മന്ത്രി ജന്ആരോഗ്യയോജന: കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് മലയാളികള്‍
ഡെല്‍ഹി:: പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ച ആയുഷ്മാന്‍ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രകാരം 2.16 ലക്ഷം പേര്‍ക്ക് കാര്‍ഡ് ലഭിച്ചു. 70 വയസിനു മുകളിലുള്ളവര്‍ക്കായുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ).പദ്ധതിയുടെ വിപുലീകൃത പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയതിന്റെ ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ കാര്‍ഡുകള്‍ ലഭിച്ചു. ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ പ്രകാരമാണിത്. വരുമാന മാനദണ്ഡത്തെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ പദ്ധതിയില്‍ ഇതിനകം പരിരക്ഷ ലഭിച്ച 70 വയസ്സിന് മുകളിലുള്ള 32,000 അധിക...
‘പ്രശാന്ത് വില്ലനാണ്, വഞ്ചനയുടെ പര്യായമാണ്’
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനാണ്, വഞ്ചനയുടെ പര്യായമാണ്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചുവെന്നും മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ യുഡിഎഫിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ്, ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. ഇതിനുപിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റില്‍...
കൊച്ചി കായൽ തൊട്ട് സീ പ്ലെയിൻ
കൊച്ചി: ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനം കൊച്ചി ബോൾഗാട്ടി കായലിൽ പറന്നിറങ്ങി.കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷമാണ് ഓളപരപ്പിലേക്ക് സീപ്ലെയിൻ അനായാസമായി ലാന്റ് ചെയ്തത്. വിമാനത്തിൻ്റെ പൈലറ്റുമാരായ കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ ഉൾപ്പടെയുള്ള ജീവനക്കാരെ മാലയിട്ട് സ്വീകരിച്ചു. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പരീക്ഷണ പറക്കലിനാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ...
‘മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്’
പാലക്കാട്: മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതൊക്കെ...
വയനാടും ചേലക്കരയിലും കൊട്ടിക്കലാശം നാളെ
കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്...