Home » Headlines » Page 28

Article Category: Headlines

Article
കര്‍ശന നടപടി

കര്‍ശന നടപടി

റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Article
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റയിലെ വീട്ടിലാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറത്ത് രജിസ്ട്രര്‍ ചെയ്ത കാര്‍ വയനാട്ടിലെ കമ്പളക്കാടുള്ള മകളുടെ വീട്ടിലേക്ക് കൊടുത്തയച്ചതാണെന്നും ഭര്‍ത്താവിന്റെ അനിയന്‍ ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്നും കമ്പളക്കാട് എസ്എച്ച്ഒ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്ച്ച്ഒ പറഞ്ഞു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഹര്‍ഷിദും സുഹൃത്തുക്കളും കുളിക്കാനായി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് കാറെടുത്ത്...

Article
ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോ?

ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിക്കായാണ് സര്‍വര്‍ക്കര്‍ എന്നും വാദിച്ചത്. വേദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടത് മനുസ്മൃതിയെ ആണ് എന്നാണ്...

Article
ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ ഡിജിപിക്കു പരാതി

ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ ഡിജിപിക്കു പരാതി

തിരുവനന്തപുരം: പ്ലസ് വണ്‍, പത്താം ക്ലാസ് അര്‍ധ വാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്കു പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്‌വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോര്‍ന്നത്. യൂട്യൂബ് ചാനലുകളില്‍ ചോദ്യപേപ്പര്‍ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ചോദ്യചോര്‍ച്ച പരിശോധിക്കാന്‍...

Article
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും...

Article
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.

Article
‘ബിജെപി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാര്‍’

‘ബിജെപി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാര്‍’

ന്യൂഡല്‍ഹി: തന്റെ കന്നി പ്രസംഗത്തിൽ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം എല്ലാ വഴികളും തേടുന്നു.  സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. ഭരണഘടന ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവകാശം നല്‍കി. ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന് അവരുടെ മുന്നില്‍ തലകുനിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു. സംവാദത്തിന്റെ മഹത്തായ ചരിത്രം എടുത്തു പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങള്‍ പ്രിയങ്ക സഭയില്‍...