Home » Headlines » Page 17

Article Category: Headlines

Article
ജയിൽ മോചിതരമായി

ജയിൽ മോചിതരമായി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽനിന്ന് മോചിതരമായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്നാണ് നാല് പേർ ഇന്ന് പുറത്തിറങ്ങിയത്. മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു....

Article
സുരക്ഷയ്ക്ക് എന്ത് നടപടി?

സുരക്ഷയ്ക്ക് എന്ത് നടപടി?

സുരക്ഷയ്ക്കു വേണ്ടി കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നും കേരളം കോടതിയെ അറിയിച്ചു.

Article
കേരളം അതിദാരിദ്ര്യ മുക്തമാകും

കേരളം അതിദാരിദ്ര്യ മുക്തമാകും

തിരുവനന്തപുരം: സംസ്ഥാനം ഈ വര്‍ഷം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും . ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.’ വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളില്‍ കാര്യക്ഷമമാക്കണം....

Article
മ്മള് കപ്പടിച്ചൂട്ടാ

മ്മള് കപ്പടിച്ചൂട്ടാ

ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തില്‍ ഒറ്റ പോയിന്‍റിനാണ് പാലക്കാടിന് സ്വർണക്കപ്പ് നഷ്ടമായത്.

Article
അറസ്റ്റ് ഉടന്‍

അറസ്റ്റ് ഉടന്‍

ഹണി റോസ് നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ബോബി ചെമ്മണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഡിസിപി

Article
ഇഞ്ചോടിഞ്ച് ഒടുവിൽ കിരീടം തൃശൂരിന്

ഇഞ്ചോടിഞ്ച് ഒടുവിൽ കിരീടം തൃശൂരിന്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്.1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും  1970ലുമാണ് ജില്ല മുമ്പ് വിജയിച്ചിരുന്നത്.  വൈകുന്നേരം അഞ്ചിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...