Home » Headlines » Page 16

Article Category: Headlines

Article
വീണ്ടും ഉരുൾപൊട്ടൽ? : ബെയിലി പാലം നിർമ്മാണം നിർത്തി

വീണ്ടും ഉരുൾപൊട്ടൽ? : ബെയിലി പാലം നിർമ്മാണം നിർത്തി

വീണ്ടും ഉരുൾപൊട്ടൽ? : ബെയിലി പാലം നിർമ്മാണം നിർത്തി ബെയിലി പാലം നിർമ്മാണം നിർത്തിവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തിയിരുന്നു. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം നിർത്തി വച്ചു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാമഗ്രികൾ ‘ എത്തിയത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ...

Article
മരണം 276 ആയി,

മരണം 276 ആയി,

… കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 276 ആയി.കെട്ടിപ്പിടിച്ച് കിടക്കുന്ന രീതിയിലായിരുന്നു പല മൃതദേഹങ്ങളു, ചിലന്ത് കസേരയിൽ ജീവനറ്റ നിലയിലും ‘ 240 പേരെ കാണാനില്ല 88 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി.ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ കുട്ടികളെക്കൂടാതെ 860 പേര്‍ മുണ്ടക്കൈയിലുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും ഇതുകൂടാതെയുണ്ടാകും. കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തസ്ഥലത്ത് 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ൽ അധികം പേർ വിവിധ...

Article
അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ

അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ

അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്

Article
സ്ഥിരീകരിച്ച മരണം 164: തെരച്ചിൽ തുടരുന്നു

സ്ഥിരീകരിച്ച മരണം 164: തെരച്ചിൽ തുടരുന്നു

വയനാട്ടിൽ മരിച്ചവരുടെ എണ്ണം 151ആയുയർന്നു. ഇനിയും 100 കണക്കിനു പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് തിരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ചയോടെ വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയേക്കും. ബുധനാഴ്ച ഉച്ചയോടെ മൈസൂരുവിൽ എത്തിയതിനു ശേഷം ഇരുവരും റോഡ് മാർഗേ വയനാട്ടിൽ എത്തിച്ചേരുമെന്നാണ് വിവരം. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോര്‌പ്സ് സെന്‍ററിൽ നിന്ന് 200 സൈനികർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട്...

Article
മരണം 120 കവിഞ്ഞു: 300 ഓളം പേരെ കാണാനില്ല

മരണം 120 കവിഞ്ഞു: 300 ഓളം പേരെ കാണാനില്ല

കൽപ്പറ്റ: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അതീവ ഗുരുതരസാഹചര്യം, നിരവധി പേർ കുടുങ്ങി കിടക്കുന്നു.പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. മരിച്ചത് 120 പേർ. മരണസംഖ്യ ഉയരുന്നു. 300 ൽ ഏറെ പേരെകാണാനില്ല. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. 50 ൽ അധികം വീടുകൾ ഒലിച്ചു പോവുകയും നിരവധി പേരെ കാണാതായിട്ടുണ്ട്.100 അധികം പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചത്. പ്രദേശത്തുണ്ടായ ദുരന്തത്തിന്‍റെ യഥാർഥ ചിത്രം ഇത്...

Article
കനത്ത മഴ തുടരും: കരുതൽ ശക്തമാക്കും

കനത്ത മഴ തുടരും: കരുതൽ ശക്തമാക്കും

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 30-07-2024 :ഇടുക്കി , തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall)...

Article
ഇതുവരെ ചാലിയാറിൽ നിന്നു മാത്രം കിട്ടിയത് 10 മൃത ദേഹങ്ങൾ

ഇതുവരെ ചാലിയാറിൽ നിന്നു മാത്രം കിട്ടിയത് 10 മൃത ദേഹങ്ങൾ

വയനാട് ദുരന്തത്തിൻ്റെ വ്യാപ്തി പതിൻമടങ്ങാണെന്നാണ് റിപ്പോർട്ട് . ഇനി പുറത്തു വരുന്ന റിപ്പോർട്ട് ലോകത്തെ ഞെട്ടിച്ചേക്കും.ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു നാട്ടുകാർ. മുണ്ടക്കൈ ഭാ​ഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ​ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ...

Article
വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം...

Article
വയനാട്ടിൽ ഹെലികോപ്റ്ററുമായി സൈന്യം

വയനാട്ടിൽ ഹെലികോപ്റ്ററുമായി സൈന്യം

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു. രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നു. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി...

Article
വയനാട്ടിലെ റോഡ് ഒലിച്ചുപോയി

വയനാട്ടിലെ റോഡ് ഒലിച്ചുപോയി

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.Bചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു.ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.