Home » Headlines » Page 15

Article Category: Headlines

Article
അനുശാന്തിക്ക് ജാമ്യം

അനുശാന്തിക്ക് ജാമ്യം

കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി.

Article
പുല്‍പ്പള്ളിയിൽ കടുവ ഭീതി

പുല്‍പ്പള്ളിയിൽ കടുവ ഭീതി

കല്‍പ്പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയിൽ  ഇന്നലെയും ഒരു ആടിനെ കടുവ പിടിച്ചു. അമരക്കുനിക്ക് അടുത്ത് തൂപ്ര അങ്കനവാടിക്ക് സമീപം പെരുമ്പറമ്പില്‍ ചന്ദ്രന്റെ ആടിനെയാണ് കടുവ പിടിച്ചത്. ഒരാഴ്ചയോളമായി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ് കടുവ. വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന അഞ്ചാമത്തെ ആടാണിത്. കടുവയെ പിടിക്കാനായി വനംവകുപ്പ് രാത്രി മുഴുവന്‍ നടത്തിയ ശ്രമം വിഫലമായി. പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച...

Article
അന്‍വറിന് വക്കീല്‍ നോട്ടീസ്

അന്‍വറിന് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്ന  പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. നേരത്തെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണത്തിനെതിരെയും ശശി വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. അന്‍വറിനെതിരെ...

Article
ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്.

Article
വോളിബോൾ കിരീടം കേരളത്തിന്

വോളിബോൾ കിരീടം കേരളത്തിന്

ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാംപ്യൻമാരായത്. 2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാ​ഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാ​ഗത്തിൽ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്കോറിനാണ് ജയം. ചാംപ്യൻഷിപ്പിലെ ആദ്യ...

Article
അമൃത സ്നാനം ഇന്ന്

അമൃത സ്നാനം ഇന്ന്

ലഖ്നൗ: 45 ദിവസം നീളുന്ന മഹാ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനം ഇന്ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ കുംഭമേളയിൽ ഇന്ന്  3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്നാനത്തിനായി പ്രയാ​ഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടിയിലേറെ പേർ ത്രിവേണി സം​ഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ശംഖ നാദങ്ങളും ഭജനാലാപനവും മുഴങ്ങിയ അന്തരീക്ഷത്തിൽ പൗഷ് പൗർണമിയിലെ പുണ്യ സ്നാനത്തോടെയാണ് കുംഭമേളയ്ക്ക് തുടക്കമായത്....

Article
മഴയ്ക്ക് സാധ്യത

മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ബുധനാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Article
ഇനി തൃണമൂല്‍ സംസ്ഥാന കൺവീനർ

ഇനി തൃണമൂല്‍ സംസ്ഥാന കൺവീനർ

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ചതിന് പിറകേ പി.വി. അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം. രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ടാണു...