Home » Headlines » Page 11

Article Category: Headlines

Article
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നു

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നു

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് ഓഗസ്റ്റ് 17ന് പുറത്തു വിടും. മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മറ്റിയാണ് ഹേമ കമ്മിറ്റി. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക. 295 പേജുകൾ ഉള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചത് സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണണെന്ന് വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടിരുന്നു. നടിമാരും സാങ്കേതിക വിദഗ്ധരും നൽകിയ മൊഴികളാണ്...

Article
അമീബിക് മസ്തിഷ്കജ്വരം: വാട്ടർ ടാങ്കിലും സാന്നിധ്യമുണ്ടാകും

അമീബിക് മസ്തിഷ്കജ്വരം: വാട്ടർ ടാങ്കിലും സാന്നിധ്യമുണ്ടാകും

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ രോഗാണു വാട്ടർ ടാങ്കുകളിലും സ്വിമ്മിങ് പൂളുകളിലും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ദർ’ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുൾ. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവുമാണുള്ളത്. നെല്ലിമൂടിൽ കുളത്തിലും പേരൂര്‍ക്കടയിൽ കിണറിലും നവായിക്കുളത്ത് തോട്ടിലുമാണ് രോഗാണുവിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്. എല്ലാ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാകും. രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. കടുത്ത വേനലിൽ തീരെ...

Article
രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം

രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം

രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണ്. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും അദ്ദേഹം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ...

Article
എഴുപത്തെട്ടാം സ്വാതന്ത്ര്യദിനാശംസകൾ

എഴുപത്തെട്ടാം സ്വാതന്ത്ര്യദിനാശംസകൾ

78 -മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം...

Article
വിലക്കുറവുമായി ഓണച്ചന്തകൾ വരുന്നു

വിലക്കുറവുമായി ഓണച്ചന്തകൾ വരുന്നു

തിരുവനന്തപുരം: സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത്‌ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത ആണ്. സംസ്ഥാന ചന്ത. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഇവ പ്രവർത്തിക്കും. ജില്ലാ, സംസ്ഥാനമേളയ്‌ക്ക്‌ പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്‌ക്കുണ്ടാകും. കഴിഞ്ഞവർഷത്തേതുപോലെ സബ്‌സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർമേളയുമുണ്ടാകും. സബ്‌സിഡി സാധനങ്ങൾ...

Article
ഇന്നും കനത്ത മഴ മുന്നറിയിപ്പ്

ഇന്നും കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്യ്ക്കും സാധ്യത. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള...

Article
ഭരണ നേട്ടങ്ങൾ കാണിക്കാൻ ലക്ഷങ്ങൾ പൊടിച്ച് പരസ്യം

ഭരണ നേട്ടങ്ങൾ കാണിക്കാൻ ലക്ഷങ്ങൾ പൊടിച്ച് പരസ്യം

തിരുവനന്തപുരം: : സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നാടറിയിക്കാൻ പരസ്യവുമായി സർക്കാർ. അഞ്ച് സംസ്ഥാനങ്ങളിലെ തീയെറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ  നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം.  18 ലക്ഷത്തോളം രൂപയാണ് ഇതിനായി അനുവദിച്ചത് നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ  2കോടി 46 ലക്ഷം രൂപയും...

Article
വിദഗ്ദ സംഘം ഇന്ന് ദുരന്തമേഖലയിൽ

വിദഗ്ദ സംഘം ഇന്ന് ദുരന്തമേഖലയിൽ

കൽപറ്റ: ദുരിതമുണ്ടായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്.സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തുനത്.പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരും....

Article
ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യത ഏറെയെന്ന് മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. 5 പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി,...

Article
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓറഞ്ച് അലർട്ട് 11/08/2024: പാലക്കാട്, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്,...