Home » Headlines » Page 10

Article Category: Headlines

Article
ഗാസയില്‍ സമാധാനത്തിന് സാധ്യത

ഗാസയില്‍ സമാധാനത്തിന് സാധ്യത

വാഷിങ്ടണ്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുന്നതിന്റെ സൂചനയുമായി ജോ ബൈഡന്‍. വെടിനിര്‍ത്തലും ബന്ധിമോചന കരാറും ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദോഹയില്‍ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷമാണ് ജോ ബൈഡന്റെ പ്രതികരണം. മധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച ഈജിപ്തിലെ കെയ്റോയില്‍ നടക്കും. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രയേലില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. കഴിഞ്ഞ...

Article
മൂന്നു ജില്ലകളിൽ അതിശക്തമഴ

മൂന്നു ജില്ലകളിൽ അതിശക്തമഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി...

Article
വയനാട്: സർക്കാർ ആദ്യ ധനസഹായം നൽകി

വയനാട്: സർക്കാർ ആദ്യ ധനസഹായം നൽകി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണം പുരോഗമിക്കുന്നു. 753 പേർക്കായി 1.46 കോടി രൂപ ഇന്നലെ വിതരണം ചെയ്‌തു. പ്രഖ്യാപിച്ച്‌ ഒരാഴ്‌ചയ്‌ക്കം നടപടികൾ പൂർത്തിയാക്കിയാണ്‌ വിതരണം. ഇതിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് 10,000 രൂപവീതം 617 പേർക്ക് നൽകി. സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽനിന്നായി 12 പേർക്ക് 72 ലക്ഷംരൂപയും നൽകി. മൃതദേഹ സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപവീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ...

Article
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല

ഡെൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല. പ്രഖ്യാപിച്ചത് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ . മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍...

Article
ദേശീയ ചലച്ചിത്ര അവാര്‍ഡ്: ചിത്രം ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ചിത്രം ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

‘എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. സൗദി വെള്ള എന്ന മലയാള ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. … എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം...

Article
പൃഥ്വിരാജ് മികച്ച നടൻ, നടിമാർ രണ്ട്, സംവിധായകൻ ബ്ലസി

പൃഥ്വിരാജ് മികച്ച നടൻ, നടിമാർ രണ്ട്, സംവിധായകൻ ബ്ലസി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൂടുതലും ബ്ലസ്സിയുടെ ആടുജീവിതത്തിന്.മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ചമികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകൻ ബ്ലസ്സിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. രണ്ടാമത്തെ ചിത്രം ഇരട്ട.മികച്ച സ്വഭാവ നടൻ വിജയരാഘവൻ.മികച്ച സ്വഭാവ നടി ശ്രീഷ്‍മ. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍), മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം). മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച അവലംബിത...

Article
നാളെ ഡോക്ടർമാരുടെ സമരം

നാളെ ഡോക്ടർമാരുടെ സമരം

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യമാകെ 24 മണിക്കൂർ പണിമുടക്കും.ആ​ഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ. ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നുണ്ട്. ബുധനാഴ്ച ആർജി കാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക്...

Article
എട്ട് ജില്ലകളിൽ ഇന്ന് മഴ

എട്ട് ജില്ലകളിൽ ഇന്ന് മഴ

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM 16/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 16/08/2024 Time of issue 0700 hr IST (Valid for next 3 hours) Light rainfall is likely to occur at one or two places in Thiruvananthapuram,...

Article
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

ഓറഞ്ച് അലർട്ട് 15/08/2024: കോഴിക്കോട്, വയനാട് 16/08/2024: പത്തനംതിട്ട, ഇടുക്കി 17/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 15/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

Article
വയനാട് തുരങ്ക പാത: ശാസ്ത്രീയ പഠനം വേണമെന്ന്  സിപിഐ

വയനാട് തുരങ്ക പാത: ശാസ്ത്രീയ പഠനം വേണമെന്ന്  സിപിഐ

പാലക്കാട്: വയനാട് തുരങ്ക പാത നിർമ്മിക്കാൻ തീരുമാനിക്കുന്നതിന് മുൻപ്  ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാകും. പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട്...