Home » Headlines

Article Category: Headlines

Article
വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

ഡെല്‍ഹി: ഏറ്റവും നൂതനമായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അഥവാ (എക്യുഐ)യുമായി ഗൂഗിള്‍ മാപ് ഇന്ത്യയിലും. പ്രാദേശിക വായു മലിനീകരണ തോത് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നതാണ് എക്യുഐ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ മാപ്പിലൂടെ കാലാവസ്ഥ തിരിച്ചറിഞ്ഞു വേണമെങ്കില്‍ പുറത്തിറങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഒരു പ്രദേശം എത്രത്തോളം സുരക്ഷിതണോ എന്നും മലിനമാണോ എന്നും എക്യുഐയുടെ കളര്‍ കോഡഡ് ട്രാക്കര്‍ വഴി അറിയാം. പച്ച കളര്‍ ആണ് കാണുന്നതെങ്കില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്നാണ് അര്‍ത്ഥം.എന്നാല്‍ മഞ്ഞയും...

Article
ഇന്ത്യൻ അടുക്കള വറുതിയിൽ

ഇന്ത്യൻ അടുക്കള വറുതിയിൽ

തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് വില കുതിയ്ക്കുന്നു ഡെല്‍ഹി: അടുക്കളയിലെ അവശ്യസാധനങ്ങളായ തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതോടെ ഇന്ത്യന്‍ അടുക്കള വറുതിയിലേയ്ക്ക്. ഈ വര്‍ഷം അധിക മഴ പെയ്തതാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച (നവംബര്‍ 14, 2024) തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില ഒരു കിലോഗ്രാമിന് 52.35 ആയിരുന്നു; 2023 നവംബര്‍ 14-ന് ഇത് കിലോഗ്രാമിന് 39.2 ആയിരുന്നു. ഒക്ടോബറില്‍, അതേ തീയതിയില്‍, അതേ അളവില്‍ തക്കാളിയുടെ...

Article
22കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു

22കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു

ന്യൂയോര്‍ക്ക്: ലോകത്താകെ പ്രചാരത്തിലുള്ള 22 കീടനാശിനികള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം. ഇവയില്‍ നാലെണ്ണം മരണത്തിനു പോലും കാരണമാകുന്നുണ്ടെന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.ഏകദേശം രണ്ട് ഡസനോളം കീടനാശിനികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നവംബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയില്‍ നാലെണ്ണം പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിലേക്കെത്തിക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍.ഈ കീടനാശിനികള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമായെന്ന് കണ്ടെത്തലുകള്‍ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും വാദമുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജിസ്റ്റായ ജോണ്‍...

Article
ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ്

ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ്

ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Article
അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്ന് മുതല്‍ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് മുതല്‍ 16 -ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമടക്കം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക –...