Home » World » Page 3

Category: World

Post

ആണവ അവകാശം അമേരിക്കൻ പ്രസ്താവനക്കെതിരെ ഇറാൻ പാർലമെന്റംഗങ്ങൾ

ജിദ്ദ: ആണവ നിർവ്യാപന ഉടമ്പടി (എൻ പി ടി) പ്രകാരമുള്ള ആണവ അവകാശങ്ങൾ, പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, രാഷ്ട്രം അടിയറ വെക്കില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ആവർത്തിച്ചു, നടന്നു കൊണ്ടിരിക്കുന്ന പരോക്ഷ ചർച്ചകളിൽ അമേരിക്ക ഉന്നയിച്ച ഇതുസംബന്ധിച്ച ആവശ്യം അവർ നിരാകരിച്ചു. ബരാക് ഒബാമ അമേരിക്കൻ പ്രസിഡണ്ട് ആയിരിക്കുമ്പോൾ ഉണ്ടാക്കിയതും പിന്നീട് വന്ന ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയതുമായ 2015 ലെ ആണവ കരാറിന് പകരമായി ഇപ്പോഴത്തെ...

Post

മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി

മക്ക: വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് മക്കാ നഗരത്തിലേക്ക് ഏർപ്പടുത്തിയ പ്രവേശന നിയന്ത്രണം കഴിഞ്ഞ ബുധനാഴ്ച കർശനമായ തോതിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പുണ്യഭൂമിയിലേക്കുള്ള തീർത്ഥാടകരുടെ സഞ്ചാരം വലിയ തോതിൽ പ്രയാസരഹിതമായതായി റിപ്പോർട്ടുകൾ. ശവ്വാൽ മാസം 25 മുതൽ (കഴിഞ്ഞ ബുധനാഴ്ച) ആയിരുന്നു മക്കയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുകയെന്ന് കാലേകൂട്ടി അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ഇനി മുതൽ മക്കയിലേക്കുള്ള പ്രവേശനം തീർത്ഥാടന വിസയുള്ള വിദേശികൾക്കും ഹജ്ജ് പെർമിറ്റ് ഉള്ള പ്രവാസികൾക്കും മാത്രം. കൂടാതെ, മക്കയിൽ നിന്ന് ഇഷ്യൂ...

Post

വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക്‌ പണി കിട്ടും

ജിദ്ദ: ഹജ്ജ്, ഉംറ, തൊഴില്‍, വിസിറ്റ്, ഫാമിലി തുടങ്ങിയ വിവിധ വിസകളിൽ സൗദിയിലെത്തിയവർ അവരവരുടെ വിസ കാലാവധി കഴിയുന്ന മുറക്ക് രാജ്യത്ത് നിന്ന് മടങ്ങണം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വൈകൽ പ്രശ്നത്തിൽ പെടുത്തുക നിങ്ങൾ ആരുടെ കീഴിലായിട്ടാണോ സൗദിയിൽ എത്തിയതെങ്കിൽ അവർക്കായിരിക്കും. വിസാ കാലം കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് മടങ്ങിയില്ലെങ്കിൽ കൊണ്ടുവന്നവർക്ക് വലിയ ബാധ്യത വരുത്തിവെക്കും. അവരുടെ മേൽ പിഴ, തടവ്, നാട് കടത്തൽ എന്നീ ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥീരീകരിച്ചിട്ടുള്ളത്. എൻട്രി വിസയുടെ കാലാവധി...

Post

ഉംറ വിസക്കാർ ഏപ്രിൽ 29 നകം മടങ്ങണം; ലംഘനത്തിന് ഒരു ലക്ഷം മുതൽ പിഴ”

അക്ബർ പൊന്നാനി- ജിദ്ദ: നിലവിൽ തീർത്ഥാടന വിസയിലെത്തി രാജ്യത്ത് കഴിയുന്നവർ അവിടെ നിന്ന് നിർബന്ധമായും തിരിച്ചു പോകേണ്ട അവസാന തിയതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഹജ്ജിന്റെ മുമ്പുള്ള മാസമായ ദുൽഖഅദ ഒന്ന് – അതായത്, ഏപ്രിൽ 29 ആണ് ഇതിനായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് ശേഷം തീർത്ഥാടകർ സൗദിയിൽ തങ്ങുന്നത് നിയമ ലംഘനം ആയി കണക്കാക്കുമെന്നും അത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇത് സംബന്ധിച്ച പിഴ ഒരു...

Post

ആഫ്രിക്കൻ സയാമീസുകളായ ഹവ്വയും ഖദീജയും ഇനി സ്വതന്ത്ര അസ്തിത്വങ്ങൾ

സൗദിയുടെ 62)൦ നേട്ടം ജിദ്ദ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുക്കിനോഫാസയിൽ നിന്നുള്ള സായാമീസ്‌ ഇരട്ടകൾ സൗദി തലസ്ഥാന നഗരിയിലെ നേഷനാൽ ഗാർഡ്‌സ് ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ശസ്ത്രക്രിയയിലൂടെ സ്വതന്ത്ര അസ്തിത്വം കൈവരിച്ചു. റസ്മാത സവാഡോഗോ എന്ന ബോർഗിനോ പൗരന്റെ പതിനേഴ് മാസം പ്രായമുള്ള പെൺ സയാമീസുകളാണ് ഹവ, ഖദീജ എന്നിവരെയാണ് വേർപ്പെടുത്തിയത്. ഇതിലൂടെ, സയാമീസുകൾക്ക് ആരോഗ്യപൂർവം വേർപിരിയാനുള്ള സുരക്ഷിതമായ വേദിയാണ് സൗദി അറേബ്യ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 34 വർഷമായി ഈ രംഗത്ത് അനുപമമായ സേവനം...

Post

റംസാനിൽ ഉംറ നിർവഹിക്കാൻ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധം

സൗദി ആരോഗ്യ മന്ത്രാലയതിന്റെ നിർദ്ദേശം ജിദ്ദ: പടിവാതിലിൽ എത്തിയ വിശുദ്ധ റംസാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മെനിഞ്ചൈറ്റിസ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള മാർഗനിർദേശങ്ങളും നിയന്ത്രങ്ങളും അടങ്ങുന്ന ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദേശം. ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസത്തിൽ കുറയാത്ത കാലയളവിലാണ് വാക്സിൻ എടുക്കേണ്ടത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാക്സിൻ സ്വീകരിച്ച ആളുകൾ വീണ്ടും...

Post

ആഫ്രിക്കയിൽ തലപൊക്കിയ നിഗൂഢ രോഗത്തിൽ മുന്നറിയിപ്പുമായി ഡബ്ലിയു എച്ച് ഓ

രോഗം മൂർച്ഛിച്ചാൽ മണിക്കൂറുകൾക്കകം മരണം ജിദ്ദ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പകർച്ച വ്യാധി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പുതുതായി ആവിർഭവിച്ച ഈ നിഗൂഡ രോഗം ബാധിക്കുന്നവർ മണിക്കൂറുകൾക്കകം മരണമടയാനാണ് സാധ്യത. അമ്പതിലധികം ആളുകൾ ഇതിനകം മരിച്ചതായാലും സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി. ആരോഗ്യ വിഭാഗം അധികൃതർ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ബസാൻകുസോ പട്ടണത്തിൽ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിർഭാവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 52 മരണങ്ങൾ...

Post

മസാജ് സെന്ററിൽ അധാർമികത: റിയാദിൽ നാല് പ്രവാസികൾ അറസ്റ്റിൽ

റിയാദ്: വിശ്രമ കേന്ദ്രങ്ങൾ, മസാജ് സെന്ററുകൾ, സ്പാ സെന്ററുകൾ എന്നിവ അശ്ലീലതയും അധാർമികതയും കൊണ്ടുണ്ടാക്കാനുള്ള ഇടങ്ങളല്ല – സൗദി അറേബ്യയിലെങ്കിലും. ഇക്കാര്യത്തിൽ സാധാരണ പൊലീസിന് പുറമേ, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് കൂടി ഇമവെട്ടാതെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. റിയാദിലെ ഒരു മസാജ് സെന്ററിൽ നടത്തിയ നടപടിയിലൂടെ നാല് പ്രവാസികളെ ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിലൂടെയാണ് റിയാദ്...

Post

ഗൾഫ് ഗോൾഫ് ചാമ്പ്യൻഷിപ്പ് ജിദ്ദയിൽ കൊടിയേറി

ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ ഗോൾഫ് ചാമ്പ്യൻഷിപ്പ് സൗദി അറേബ്യയുടെ ആതിഥേയത്തിൽ കൊടിയേറി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധി പ്രഗത്ഭരായ ഗോൾഫ് കളിക്കാരുടെ സാനിധ്യത്തിലുള്ള ജി സി സി ഗോൾഫ് മത്സരങ്ങൾക്ക് ജിദ്ദയിലെ റോയൽ ഗ്രീൻസ് ക്ലബ്ബിൽ വെച്ചാണ് തുടക്കമിട്ടത്. ടൂർണമെന്റ്റ് സൗദി ഗോൾഫ് ഫെഡറേഷൻ ഓഫീസ് ഡയറക്ടർ അബീർ അൽജഹ്‌നി ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബീർ അൽജഹ്‌നി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സഹകരണം വർദ്ധിപ്പിക്കുന്ന ഒരു വലിയ പരിപാടി സൗദിയുടെ സ്ഥാപക...

Post

ലോകം ഉറ്റുനോക്കി സൗദി തലസ്ഥാനം; ട്രംപ് – പുട്ടിൻ ഉച്ചകോടി ചൊവാഴ്ച റിയാദിൽ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ജിദ്ദ: റിയാദിൽ ചൊവാഴ്ച അരങ്ങേറാനിരിക്കുന്ന അമേരിക്ക – റഷ്യ ഉച്ചകോടിയുടെ അജണ്ടയും ഫയലുകളും വ്യവസ്ഥപ്പെടുത്തുന്നതിനായി സൗദി സന്ദർശിക്കുന്ന അമേരിക്കൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉക്രൈൻ പ്രശ്നം മുഖ്യ അജണ്ടയാക്കിയുള്ള നേരിട്ടുള്ള സംഭാഷണത്തിനാണ് ചൊവാഴ്ച സൗദി തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലും ആശീർവാദത്തിലുമാണ് യുഎസ്...