ഉഭയകക്ഷി പ്രതിരോധം ജിദ്ദ: ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സ്ഥിരതയും സുരക്ഷയും നിലനിർത്തുക എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സൗദി – ഇറാൻ ചർച്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അബ്ദുൾറഹീം മൂസവിയും തമ്മിൽ ടെലിഫോണിലൂടെ നടത്തിയ ചർച്ച ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തുള്ള ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇറാൻ സായുധ സേനാ മേധാവിയിൽ നിന്ന്...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
സുഹൃദ് ബന്ധം അടിവരയിട്ട് ഖത്തർ അമീറിന് ഇറാൻ പ്രസിഡന്റിന്റെ ഫോൺ വിളി
ജിദ്ദ: ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ ഇറാനുമായ ബന്ധത്തിൽ വന്ന തകർച്ച പരിഹരിച്ചു കൊണ്ട് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇറാൻ റസിഡന്റ് മസ്ഊദ് പെഷസ്കിയൻ ഫോണിൽ വിളിച്ചു നിലപാട് വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തോടുള്ള പ്രതികരണം മാത്രമാണ് തങ്ങൾ നടത്തിയ സൈനിക നടപടിയെന്ന് ഖത്തർ ഭരണാധികാരിയോട് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ് തന്റെ രാജ്യത്തിന് ഖത്തറുമായുള്ള ഊഷ്മളമായ ബന്ധം അടിവരയിട്ടു. അയൽക്കാരോട്, പ്രത്യേകിച്ച് സഹോദര...
മരുഭൂമിയിൽ നിന്നൊരു മരക്കഥ
നൂറ്റാണ്ട് പിന്നിട്ട അഞ്ച് വൃക്ഷങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി നട്ടു ജിദ്ദ: മരുഭൂമിയുടെയും മരുക്കപ്പലിന്റെയും നാടായ സൗദിയിൽ നിന്ന് കൗതുകം മുളപ്പിക്കുന്നൊരു മരക്കഥ. മദീനയിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറുള്ള അൽഫുറൈഷ് ഗ്രാമത്തിലെ നൂറ്റാണ്ട് പിന്നിട്ട അഞ്ചു വൃക്ഷങ്ങൾ മാറ്റി നട്ടു. മദീന മേഖലയിലെ നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനിൽ നിന്നുള്ള ഒരു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് പുരാതന വൃക്ഷങ്ങളും ഏറെ അകലെയല്ലാത്തെ മറ്റൊരിടത്തെ സസ്യജാലങ്ങളുടെ ആവരണ ഭൂമിയിലേക്ക് പറിച്ചുനടുകയും അവയുടെ...
ഇറാനിയൻ ഹാജിമാർക്കായി സൗദി അറേബ്യ പ്രത്യേക ഓപ്പറേഷൻ റൂം സ്ഥാപിച്ചു
മേഖലയിലെ യുദ്ധാന്തരീക്ഷം: ജിദ്ദ: ഇറാനിൽ ഇസ്രായേൽ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളും അതിന് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളും മിഡിൽ ഈസ്റ്റിൽ ഉണ്ടാക്കിയിരിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്ന ഇറാനിയൻ തീർത്ഥാടകരുടെ കാര്യത്തിൽ പ്രത്യേക സുരക്ഷാ – ക്ഷേമ നടപടികൾ കൈകൊള്ളുകയാണ് സൗദി അറേബ്യ. ഇറാനിയൻ തീർഥാടകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും അവരുടെ മാതൃരാജ്യത്തിലേക്കും കുടുംബങ്ങളിലേക്കുമുള്ള സുരക്ഷിതമായ മടങ്ങുന്നതിനുള്ള സാഹചര്യങ്ങൾ ശരിയാകുന്നതുവരെ അവർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിന് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...
രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനം
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ ജിദ്ദ: വെള്ളിയാഴ്ച പുലർച്ചയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ ആക്രമണം സുഹൃദ് രാജ്യമായ ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കൃത്യമായ കയ്യേറ്റമാണെന്നും അത് രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിശേഷിപ്പിച്ചു. ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതോടൊപ്പം ഈ ശത്രുത ഉടനടി അവസാനിപ്പിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ രാജ്യാന്തര സമൂഹത്തിനും...
സൗദി: മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി
ജിദ്ദ: രാജ്യത്തേക്ക് ഹാഷിഷ് എന്ന മയക്ക്മരുന്ന് കടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് വിദേശികൾക്കുള്ള വധശിക്ഷ സൗദി അറേബ്യ നടപ്പാടാക്കി. രണ്ടു പ്രതികളും സോമാലിയൻ പൗരന്മാരാണ്. ഇരുവർക്കുമുള്ള ശിക്ഷ ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ വെച്ചാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. മയക്കുമരുന്ന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സമൂഹത്തിലും യുവാക്കൾക്കിടയിലും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും കാരണമാക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന വിവരിച്ചു. കുറ്റവാളികൾ പിടിയിലായ ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം തെളിയുകയും അനന്തരം...
നേരിട്ട് സൂര്യതാപമേൽക്കുന്ന ജോലികളിൽ മൂന്ന് മാസത്തേക്ക് സമയബന്ധിത നിരോധനം
ജിദ്ദ: ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ സമയ ബന്ധിതമായി തൊഴിൽ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയങ്ങളിൽ സൂര്യതാപം നേരിട്ട് ഏൽക്കുന്ന തൊഴിൽ പാടില്ലാ. തീരുമാനം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽരാജ്ഹി പ്രഖ്യാപിച്ചു. നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെയുള്ള തീരുമാനം തൊഴിലാളികളുടെ തൊഴിൽ...
ഇറാനെ “മുന്നറിയിപ്പില്ലാതെ” ഇസ്രായേൽ ആക്രമിച്ചേക്കാമെന്ന് മാരിവ് പത്രം
ജിദ്ദ: മുൻകൂറായ മുന്നറിയിപ്പില്ലാതെ രീതിയിൽ ഇറാനെ ഇസ്രായേൽ ആക്രമിച്ചേക്കാം. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നിരവധി ഇസ്രായേലി മന്ത്രാലയങ്ങൾ അടുത്തിടെ രഹസ്യ യോഗങ്ങൾ നടത്തിയതായി പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ “മാരിവ്” പറഞ്ഞു. ഒരു ആക്രമണം നടന്നാൽ, അനിശ്ചിതമായ കാലത്തേക്കുള്ള പോരാട്ടം പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വൃത്തങ്ങൾ വിശദീകരിച്ചു. ഏകദേശം 700 കിലോഗ്രാം വരെ ഭാരമുള്ള ആയിരക്കണക്കിന് മിസൈലുകൾ ഇസ്രായേലിൽ പതിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയൊരു സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും ചർച്ചകളിൽ വിഷയമായെന്നാണ് റിപ്പോർട്ട്....
ദീർഘനേരം ഇരിക്കുന്നവർക്ക് അൽഷിമേഴ്‌സ്; മുന്നറിയിപ്പുമായി പുതിയ പഠനം
ദീർഘനേരം ഓഫീസിലോ മറ്റോ ഇരിക്കുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു. ജോലിയിലും മറ്റുമായി ഇങ്ങിനെ കഴിയേണ്ടിവരുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നടുക്കം പകരുന്നതാണ് പഠന ഫലം. നീണ്ട ഇരുത്തം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നത് സുവ്യക്തമെങ്കിലും അങ്ങിനെ കഴിയാൻ നിർബന്ധിതരാവുന്നത് എല്ലായിടങ്ങളിലും ഒട്ടേറെ പേരാണ്. പുതിയ പഠനം സൂചിപ്പിക്കുന്നത് ദീർഘനേരത്തെ ഇരുത്തം തലച്ചോറിന്റെ വലുപ്പം സങ്കോചിക്കാൻ ഇടയാക്കുന്നു എന്നാണ്. ജോലിക്ക് ഇടയിൽ വിദഗ്ധർ നിർദേശിക്കുന്ന ഏതാനും വ്യായാമം നടത്തിയാൽ പോലും തലച്ചോറിന്റെ...
ഇറാനും ഒമാനും സംയുക്ത ബാങ്ക് സ്ഥാപിക്കാൻ ശ്രമം
ഇറാനും ഒമാനും സംയുക്ത ബാങ്ക് സ്ഥാപിക്കാൻ ശ്രമം ജിദ്ദ: ഇറാനും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരങ്ങളും ഇടപാടുകളും സുഗമമാക്കുന്നതിന്റെ ഭാഗമായി ഒരു സംയുക്ത ബാങ്ക് സ്ഥാപിക്കുന്നതിന് കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിജയകരമായ പ്രാഥമിക ചർച്ചകൾ നടത്തി. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ (സി ബി ഐ) ഗവർണർ മുഹമ്മദ് റെസ ഫാർസിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ വെബ്‌സൈറ്റ് ബുധനാഴ്ച പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഈ വാരാദ്യത്തിൽ മസ്‌കറ്റ്...