Home » World

Category: World

Post
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി

ഹൂസ്റ്റണ്‍: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റില്‍ മുൻ പ്രസിഡന്റ്  ഡോണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം, 78 ലക്ഷം അമേരിക്കക്കാർ ‘ഏർലി ഇൻ-പേഴ്‌സൻ’ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാല്‍ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ അടക്കം വോട്ട് ചെയ്തിട്ടുണ്ട്....

Post
സൂപ്പർ സഞ്ജു..! ടി20 ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 297 റൺസ് വിജയ ലക്ഷ്യം

സൂപ്പർ സഞ്ജു..! ടി20 ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 297 റൺസ് വിജയ ലക്ഷ്യം

ഹൈദരാബാദ്: രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് പ്രകടനം.ഓപ്പണാറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസ് എടുത്തു, ഇന്ത്യയെ 297 റൺസിൻ്റെ റെക്കോർഡ് സ്‌കോറിലേക്ക് നയിച്ചു.സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് ഗുണം ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സാംസണിൻ്റെ അളന്നുമുറിച്ച ആക്രമണത്തിൻ്റെ പിൻബലത്തിൽ അതിവേഗം ആരംഭിച്ചു. തൻ്റെ കന്നി ടി20 ഐ സെഞ്ചുറിയിലേക്ക് കുതിക്കുന്നതിന് മുമ്പ് ഓപ്പണർ...

Post
മിൽട്ടൺ ചുഴലിക്കാറ്റ്: മരണം 17 ആയി

മിൽട്ടൺ ചുഴലിക്കാറ്റ്: മരണം 17 ആയി

വാഷിങ്ടന്‍: ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള സെൻ്റ് ലൂസി കൗണ്ടിയിൽ 10ന് ഉണ്ടായ മിൽട്ടൺ  ചുഴലിക്കാറ്റിൽ മരണം 17 ആയി. ദശലക്ഷക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. എകദേശം രണ്ട് മില്യണിലധികം വീടുകളിലെ വൈദ്യുതി വിതരണം നിലച്ചതായി അധികൃതർ അറിയിച്ചു മിൽട്ടൻ കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നു കൊണ്ടിരിക്കുന്ന പ്രദേശങ്ങളുണ്ടെന്നും ജാഗ്രത പാലിക്കണമെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നതായിയും ഗവർണർ...

Post
ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ  വാഹനങ്ങൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ വാഹനങ്ങൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ (NH-181) റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി 04-08-24 വരെ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കളക്ടർ ഉത്തരവായി.

Post
സ്വർണവില ഇന്നും ഉയർന്നു തന്നെ

സ്വർണവില ഇന്നും ഉയർന്നു തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു തന്നെ. പവന് 400 രൂപ യാണ് വർധിച്ചത്. 51,600 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 50 രൂപ വർധിച്ച് ഗ്രമിന് 6450 രൂപയായി ഉയർന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 5340 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്‍റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയുടെ വർധനവാണ് പവന് ഉണ്ടായത്.

Post
പാളം വെള്ളത്തിൽ, തീവണ്ടി സർവ്വീസിൽ മാറ്റം

പാളം വെള്ളത്തിൽ, തീവണ്ടി സർവ്വീസിൽ മാറ്റം

പൂങ്കുന്നം – ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.  ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ...

Post
ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.

Post
തൃശൂര്‍ പ്രസ് ക്ലബ്:  ബാബു. എം. ബി പ്രസിഡന്റ്, രഞ്ജിത്ത് ബാലന്‍ സെക്രട്ടറി

തൃശൂര്‍ പ്രസ് ക്ലബ്: ബാബു. എം. ബി പ്രസിഡന്റ്, രഞ്ജിത്ത് ബാലന്‍ സെക്രട്ടറി

തൃശൂര്‍ തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി എം. ബി. ബാബു (മാതൃഭൂമി)നെയും സെക്രട്ടറിയായി രഞ്ജിത്ത് ബാലന്‍ (മംഗളം)നെയും തെരഞ്ഞെടുത്തു. നീലാംബരന്‍. ടി. എസ്. (ജന്മഭൂമി) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അക്ഷിതാ രാജ് (ദേശാഭിമാനി), ജീജോ ജോണ്‍ (മലയാള മനോരമ)(ഇരുവരും വൈസ് പ്രസിഡന്റ്), സതീഷ്. ബി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: ശ്രീദേവി.പി.ആര്‍ (ദേശാഭിമാനി), ജീമോന്‍ കെ. പോള്‍ (ജന്മഭൂമി), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി), മുരളീധരന്‍....

Post
ഫ്രാൻസിൽ ഇടത് മുന്നേറ്റം

ഫ്രാൻസിൽ ഇടത് മുന്നേറ്റം

പാരിസ് ∙ ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനൽ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.

Post
ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ

ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ

14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലണ്ടന്‍: ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകള്‍. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 131ല്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും...

  • 1
  • 2