Home World

Category: World

Post
കനത്ത മഴ: 47 മരണം

കനത്ത മഴ: 47 മരണം

ചൈന: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിന് ഗ്വാങ്‌ഡോംഗ് പ്രവിശ്യ സാക്ഷികളായത് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരെ കാണാതായയി. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നു. നിരവധി പ്രധാന റോഡുകൾ അടച്ചു. അതേസമയം...

Post
വിമാനം പറത്തവെ കുഴഞ്ഞുവീണ് മരിച്ചു

വിമാനം പറത്തവെ കുഴഞ്ഞുവീണ് മരിച്ചു

കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ പൈലറ്റായ ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസാണ് കുഴഞ്ഞുവീണ് മരിച്ചത്. പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ്. തുടർന്ന് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയ. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ...

Post
എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം

എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം

തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല്‍ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്. ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെന്‍കോട്ടും പിന്‍വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം