Category: പ്രാദേശികം

Post

MES തിരൂർ യൂണിറ്റ് കുടുംബസംഗമവും സ്വീകരണവും

തിരൂർ: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരണവും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ,...

Post

തദ്ദേശ തെരഞ്ഞെടുപ്പ്:BJP ക്ക്‌ അവസരം ഒരുക്കിയത് മുന്നണികളുടെ ഇരട്ടത്താപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികൾ സ്വീകരിച്ച സമീപനം ബിജെപിക്ക് സഹായകമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനതയോട് നിരന്തരം ബിജെപിയുടെ അപകടത്തെക്കുറിച്ച് പറയുകയും എന്നാൽ ലോക്കൽ ബോഡിയിൽ നിന്ന് പോലും ബിജെപിയെ ഒഴിവാക്കുന്നതിനു പകരം വഞ്ചനാപരമായ നിലപാടാണ് മുന്നണികൾ സ്വീകരിച്ചത്. തിരുവനന്തപുരം, പാലക്കാട്, തൃപ്പൂണിത്തുറ ഉൾപ്പെടെ ബിജെപിയെ ഒഴിവാക്കാൻ പരസ്പര സഹകരണത്തിന് ഇരു മുന്നണികളും തയ്യാറായില്ല. പല വാർഡുകളിലും എസ്ഡിപിഐ വിജയിച്ചത് ബിജെപിയെ പരാജയപ്പെടുത്തിയാണ്. എന്നാൽ ബിജെപി...

Post

കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

പി.കെ.കുഞ്ഞാലികുട്ടിയും ബി.ജെ.പി രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുന്നു. സി.പി.എ ലത്തീഫ്. തിരൂരങ്ങാടി : മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടിയും ബി.ജെ.പി. രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുകയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാ പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണ്ണാടകയിലെ ബാംഗ്ലൂരിൽ കോൺഗ്രസ്സ് ഗവൺമെൻ്റ് ബുൾഡോസർ രാജിലൂടെ തകർത്തത് യു.പി. മോഡലല്ലന്ന് പറഞ്ഞ് രംഗത്ത് വരുന്ന കുഞ്ഞാലികുട്ടി, ഒരു മുന്നറിയിപ്പ്...

Post

സി.പി. അബ്ദുറഹിമാൻ (69) അന്തരിച്ചു

താനൂർ:താനൂർ അങ്ങാടിയിലെ പരേതനായ തുണിക്കച്ചവടക്കാരൻ എ.പി.ബാപ്പു ഹാജിയുടെ മകൻ പൊലീസ് സ്‌റ്റേഷന് സമീപത്തെ അജൂസിൽ സി.പി. അബ്ദുറഹിമാൻ (69) അന്തരിച്ചു. തിരൂർ ക്രിംബിസ് ബേക്കറി ഉടമയും താനൂർ മുനാസ് ട്രേഡേഴ്സ് പാർട്ണറുമായിരുന്നു. ഭാര്യ: സി.എ.സുലൈഖ. മക്കൾ: ലിജ്ന റഹിമാൻ ( ചാവക്കാട്), അജ്മൽ റഹിമാൻ ( അബുദാബി), പരേതനായ ജുനൈദ് റഹിമാൻ. മരുമകൻ: ഷാജിത്ത് ( ചാവക്കാട്). സഹോദരങ്ങൾ: സി.പി.ഇബ്രാഹിം (റിട്ട.വിദ്യാഭ്യാസ വകുപ്പ് ക്ലാർക്ക്), മുഹമ്മദ് മൊയ്തീൻ( ചിറക്കൽ) സി.പി.ഫാത്തിമ്മ ഹജുമ്മ , ആയിഷ ഹജുമ്മ (തിരൂർ),...

Post

മലയാളി ഫുട്ബോൾ പ്രേമികൾക്കായി USA KMCC ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക് /കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC) 48 രാജ്യങ്ങൾ മാറ്റുരക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്....

Post

അനീഷ (32) നിര്യാതയായി

അരീക്കോട്- പത്തനാപുരം പറക്കാട് പുലക്കുന്നത്ത് അനീഷ (32) മരണപ്പെട്ടു. ഭർത്താവ് ചെമ്പ്ര പരമേശ്വരന്റെ മകൻ ശ്രീജിൽ. മക്കൾ- ആത്മജ്, ആത്മിയ.

Post

ഗുരുധർമ്മ പ്രചരണസഭ. ചാലക്കുടി

രവിമേലൂർ ശിവഗിരി തീർത്ഥാടന ദിവ്യജ്യോതി പ്രയാണത്തിന്സ്വീകരണം.ചാലക്കുടിയിൽ ജിഡിപിഎസ് ജില്ലാ കമ്മിറ്റിയുടെയും , ശ്രീനാരായണ പഠന കേന്ദ്രം ചാലക്കുടിയുടെയും അഭേദ ചിന്താവിചാര കേന്ദ്രം ചാലക്കുടി യുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.GDPS തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി കെ സന്തോഷ്, വൈസ് പ്രസിഡന്റ് പി .പി സദാനന്ദൻ , ജിഡിപിഎസ് മണ്ഡലം പ്രസിഡന്റ് , എ.എ. ഹരിദാസ് , വൈസ് പ്രസിഡന്റ് ടി വി അശോകൻ , കേന്ദ്ര കമ്മിറ്റി മെമ്പർ ടി.കെ....

Post

താനാളൂരിൽ നാളെ UDF സമ്മേളനവും ഘോഷയാത്രയും

പി .വി അൻവർ പങ്കെടുക്കും താനാളൂർ.താനാളൂരിൽ നാളെ (ഞായർ ) യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും.വൈകുന്നേരം നാലുമണിക്ക് അയ്യായ റോഡിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.തുടർന്ന് താനാളൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി വി അൻവർ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ തുടങ്ങിയവർ സംബന്ധിക്കും.

Post

ചെട്ടിപ്പടിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി ട്രൈൻ തട്ടി മരിച്ചു

പരപ്പനങ്ങാടി : റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രൈൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിൻ്റെ മകൻ അമീൻഷാ ഹാഷിം 11 വയസ്സ്, എന്ന കുട്ടിയാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടടുത്ത് വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post

പ്രസിഡന്റ് പദവിയിൽ ചെറിയമുണ്ടത്ത് നാസറിൻ്റെത് ചരിത്ര നിയോഗം

തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽപി.ടി നാസറിന്ചരിത്ര നിയോഗം ‘3 തവണ പിതാവും ഒരു തവണ സഹോദരനുംപ്രസിഡന്റായിരുന്നകസേരയിൽ ഇനി പി.ടി. നാസർ ഇരിക്കും.1955 ൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായതുമുതൽ തുടർച്ചയായിമൂന്ന് തവണ നാസറിൻ്റെ പിതാവും മുൻ എം എൽ എ യുമായിരുന്നപി ടി കുഞ്ഞുട്ടി ഹാജിയായിരുന്നു പഞ്ചായത്ത്പ്രസിഡന്റ് .തുടർന്ന് സഹോദരുംമുസ്ലിംലീഗ് ദേശിയ സമിതി അംഗവുമായപി ടി കെ കുട്ടി പ്രസിഡന്റായി.വർഷങ്ങൾക്കുശേഷംഒരു നിയോഗമായിപിതാവിൻ്റെയും സഹോദരൻ്റെയുംവഴിയെ പി.ടി. നാസർചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തി.