അരീക്കോട് : മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എം ഡി എം എ വില്പന നടത്തിയ അന്തർ ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസിസ് എന്ന അസീസ്...
FlashNews:
ലഹരിക്കെതിരെ ജനകീയ കാവൽ
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
കെവി റാബിയയുടെ ചികിത്സ :സർക്കാർ പ്രതിഞ്ജാബദ്ധം-മന്ത്രി ആർ ബിന്ദു
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
നെറ്റ്വ 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന് അന്തരിച്ചു
ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം ശ്രദ്ധേയമായി
എംഇഎസ് തിരൂർ മലയാള സർവകലാശാലയിൽ ശുദ്ധജല സംവിധാനം സ്ഥാപിച്ചു
പൊന്നാനിയിൽ ഹജ്ജ് പഠന ക്യാമ്പ് അരങ്ങേറി
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഉഗാണ്ടൻ സ്വദേശിനിയായ യുവതി പിടിയിൽ
വഖഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാർഹം
കാന്തളുർ മണ്ണാത്തിപ്പാറ തലക്കടത്തൂർ തോട് നവീകരണം തുടങ്ങി
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്കുമാർ ജോസഫ് എം എൽ എ കത്ത് നൽകി
വീട്ടിലെ പ്രസവങ്ങള് കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര് ചികിത്സയുമായി ബന്ധമില്ല
ലൗലി ഹംസ ഹാജിയെ ഹംസ കൂട്ടായ്മ അനുസ്മരിച്ചു
ഉംറ വിസക്കാർ ഏപ്രിൽ 29 നകം മടങ്ങണം; ലംഘനത്തിന് ഒരു ലക്ഷം മുതൽ പിഴ”
വഖഫ് നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം, പോലീസ് നിലപാടിൽ ദുരൂഹത
Category: Crime
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാന്റിൽ
കൊരട്ടി : പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിന് കൊരട്ടി മാമ്പ്ര സ്വദേശിയായ ശങ്കരൻ കുന്നിൽ വീട്ടിൽ ജോഷി 62 വയസ്സ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.
മോഷ്ടിച്ച സൈക്കിളിൽ കുടുംബക്ഷേത്രത്തിൽ മോഷണ ശ്രമം പ്രതി റിമാന്റിൽ
ചാലക്കുടി : 31-03-2025 തിയ്യതി പുലർച്ചെ 05.00 മണിക്ക് പോട്ട കുടുബ ക്ഷേത്രത്തിൽ കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിന് പേരാമ്പ്ര ഉറുംമ്പൻകുന്ന് സ്വദേശിയായ ബിബിൻ 26 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
അരീക്കോട് നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി
അരീക്കോട് : കഴിഞ്ഞദിവസം കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന്196 ഗ്രാം എംഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി.കണ്ണൂർ മയ്യിൽ കോലാച്ചേരി സ്വദേശി ഫാത്തിമ മൻസിൽ വീട്ടിൽ സുഹൈൽ (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി കണ്ണൂരിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇന്നലെ പിടിയിലായ അനസിന് എം ഡി എം എകൈമാറിയത് സുഹൈൽ ആണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ...
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഞാറക്കൽ: വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് ( മുന്ന 33)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം, മട്ടാഞ്ചേരി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2024 നവംബർ മാസം എളങ്കുന്നപ്പുഴ ഭാഗത്ത് വച്ച് ജിനോ ജേക്കബ്ബ്...
വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി റിമാന്റിൽ
കൊരട്ടി :കൊരട്ടി ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം ഹുസൈൻ 37 വയസ്സ് ആണ് പിടിയിലായത്.2024 ജൂലൈ 12 -ാം തീയതി വൈകിട്ട് കൊരട്ടി പോലിസ് സ്റ്റേഷൻ പരിധിയിൽ ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ , സദ്ദാം ഹുസൈൻ എന്നിവർ ചേർന്ന് മൊബൈൽ...
യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ റിമാന്റ് ചെയ്തു
വാടാനപ്പിള്ളി : വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ അജീഷ് 29 വയസ് എന്നയാളെ 2024 വർഷം ആഗസ്റ്റ് മാസം 18-ാം തീയതി വൈകീട്ട് 05.30 മണിക്ക് ഗണേശ മംഗലത്ത് വെച്ച് ചുറ്റികകൊണ്ട് തലക്കെടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മതിലകം സ്വദേശിയായ തപ്പിള്ളി വീട്ടിൽ നസ്മൽ 23 എന്നയാളെയാണ് തൃപ്രയാറിൽ നിന്നും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയിലെ മോഷണം ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പുത്തൻകുരിശ് :ആസ്സാം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോലഞ്ചേരി ഗ്രീൻ വാലി വെള്ള കമ്പനിയിൽ കയറി നാല് ലാപ്ടോപ്പും, രണ്ടു മൊബൈൽ ഫോണുകളും. 6900 രൂപയും കവരുകയായിരുന്നു. മോഷണത്തിനുശേഷം പെഴക്കാപ്പിള്ളി പായിപ്ര കവലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ പെഴക്കാപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഡി. വൈ. എസ്. പി വി.റ്റി. ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്. സജികുമാർ, എസ് ഐ മാരായ കെ.ജി....
കിഴുപറമ്പ് എംഡി എം എ കേസിലെ കൂട്ടുപ്രതിയും പോലീസ് പിടിയിൽ
അരീക്കോട് : കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന് 196 ഗ്രാം എം ഡി എം എയുമായി പിടിയിലായ ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസിൻ്റെ മൊഴിയിൽ കൂട്ടുപ്രതി പൂവത്തിക്കൽ സ്വദേശി പി അനസ് (30)നെയാണ് അരീക്കോട്എസ്.എച്ച് ഒ വി സിജിത്ത് അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായ അറബി അസീസിയിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ഇന്നലെ തേക്കിൻ ചുവട്ടിൽ വെച്ച് അറസ്റ്റിലായ പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസ്എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ...