Home Keshavanunni

Author: Keshavanunni (Keshavanunni )

Post
വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല പരിപാടികൾക്ക് തുടക്കം

വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല പരിപാടികൾക്ക് തുടക്കം

സ്കൂൾ വിദ്യാ൪ഥികൾക്കിടയിൽ വൈദ്യുതി സുരക്ഷാ അവബോധമെത്തിക്കണം: ജില്ലാ കളക്ട൪ സ്കൂൾ വിദ്യാ൪ഥികൾക്കിടയിൽ വൈദ്യുതി സുരക്ഷാ അവബോധമെത്തിക്കുന്നതിന് കൂടുതൽ പ്രചാരണ പ്രവ൪ത്തനങ്ങൾ നടത്തണമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. ഇലക്ട്രിക്കൽ ഇ൯സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ സ്കൂൾ തലത്തിൽ നിന്ന് തുടങ്ങാം എന്നതാണ് ഈ വ൪ഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ മുദ്രാവാക്യം. വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള പ്രത്യേക മൊഡ്യൂൾ തയാറാക്കി സ്കൂളുകളിൽ ലഭ്യമാക്കണം. വൈദ്യുതി അപകടങ്ങളെക്കുറിച്ചും സുരക്ഷാ മു൯കരുതലുകളെക്കുറിച്ചും...

Post
ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി

ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി

ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്. 80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.

Post
സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്._

Post
ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു

തൃശൂര്‍ ജനറല്‍ ആശുപത്രി മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ റീഏജന്റസ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ജൂലൈ നാല് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കും.

Post
സിവില്‍ സര്‍വീസ് കോഴ്‌സ്

സിവില്‍ സര്‍വീസ് കോഴ്‌സ്

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ ആളൂര്‍ ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ ഏഴിന് ക്ലാസുകള്‍ തുടങ്ങും. http://kscsa.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281098874.

Post
വീടിനുള്ളിൽ കരിമൂർഖൻ

വീടിനുള്ളിൽ കരിമൂർഖൻ

വടക്കാഞ്ചേരി : ബ്രാഹ്മണസഭ റോഡിൽ കെ എസ് ആർ ടി സി റിട്ട . ജീവനക്കാരൻ കൊടുവായൂർ മംത്തിൽ വിശ്വനാഥൻ്റെ വീടിനകത്ത് കയറി കൂടിയ കരിമൂർഖൻ വീട്ടുകാരെ മണിക്കൂറുകളോളം ഭയപ്പാടിലാക്കി . വിവരമറിഞ്ഞു അയൽവാസികളായ വേണുഗോപാൽ തുടങ്ങിയവർ എത്തിവനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചു . വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി ചാക്കിലാക്കിയപ്പോഴാണ് വീട്ടുകാർക്കു ആശ്വാസമായത് . പാമ്പിനെ കൊണ്ടുപോയിവനത്തിൽ തുറന്നുവിട്ടു .

Post
പള്ളി തർക്കം: മുഖം തിരിച്ച് പോലീസ്

പള്ളി തർക്കം: മുഖം തിരിച്ച് പോലീസ്

കോതമംഗലം: പുളിന്താനം യാക്കോബായ പള്ളിയിൽ കോടതി പ്രകാരം അധികാരം സ്ഥാപിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗവും പ്രതിരോധം തീർത്ത് യാക്കോബായ വിഭാഗവും അണിനിരന്നതോടെ പോത്താനിക്കാട് മുൾമുനയിൽ ആയി. പോത്താനിക്കാട് പുളിന്താനം പള്ളിയിലാണ് ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്.കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുളിന്താനം സെൻറ് ജോൺസ് ബസ്ഫകെ യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരികെപ്പോയി. സ്ഥലത്ത് പൊലീസിന്റേയും, തഹസിൽദാരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. ഇതിനുമുൻപും ഓർത്തഡോക്സ്...

Post
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

തൃശൂർ: ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.ട്രെയിനിന്‍റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

  • 1
  • 2