ധർമ്മടം: മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻ്റെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻ്ററിൻ്റെ ഡി പി ആർ സെപ്റ്റംബർ 30 ന് അകം തയ്യാറാവും . നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻ്റെ ഡി പി ആർ ഒരു മാസത്തിനകം തയ്യാറാകും . അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന്...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Author: Sreekumar (Sreekumar )
പോൾ- സബിത ദമ്പതികൾക്ക് ആശ്വസിക്കാം; സംരംഭം പുനരാരംഭിക്കാൻ വഴിയൊരുക്കി തദ്ദേശ അദാലത്ത്
ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി വേളൂക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്ത്പറമ്പിൽ കെ.എൽ പോൾ, സബിത ദമ്പതികളുടെ പരാതിക്ക് പരിഹാരമേകി തദ്ദേശ അദാലത്ത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ടിഷ്യൂ പേപ്പർ നിർമ്മാണ യൂണിറ്റ് 2018 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. യൂണിറ്റ് പുനരാരംഭിക്കാനുള്ള വഴി തേടിയാണ് തദ്ദേശ അദാലത്തിൽ എത്തിയത്.പരാതി പരിഗണിച്ച മന്ത്രി എം.ബി. രാജേഷ് വ്യവസായ വകുപ്പിൽ നിന്നുള്ള സബ്സിഡിയും ഇൻഷുറൻസും ലഭ്യമാക്കുന്നതിനും യൂണിറ്റ് പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. മേലൂർ പഞ്ചായത്തിൽ നടത്തിവന്ന സ്ഥാപനം വേളൂക്കരയിൽ വീടിനോട് ചേർന്ന്...
ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന
ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ്...
ഡോ നീലകണ്ഠൻ (89) നിര്യാതനായി
തിരൂർ:തിരൂരിലെ ആദ്യകാല ഡോക്ടർമാരിൽ ഒരാളായ ഡോ. നീലകണ്ഠൻ പൂങ്ങോട്ടുകുളത്തെ സ്വവസതിയിൽ നിര്യാതനായി. പരേതരായ ഗോവിന്ദൻ എഴുത്തച്ഛന്റെയും കുന്നത്ത് ലക്ഷ്മി അമ്മയുടെയും മകനാണ്. ഒറ്റപ്പാലത്ത നടുത്ത് മാന്നനൂരിൽ നിന്നും 1960 കളുടെ തുടക്കത്തിൽ തിരൂരിൽ എത്തിയ ഇദ്ദേഹം ഗവൺമെൻറ് ആശുപത്രിയിൽ ഡോക്ടറാ യിട്ടായിരുന്നു തിരൂരിലെ കർമ്മരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഭാര്യ സഹോദരിയുടെ മാലതി മറ്റേർണിറ്റി ഹോമിലേക്ക് പ്രവർത്തന മേഖല മാറ്റി. തിരൂരിലെയും പരിസരപ്രദേശങ്ങളിലും നിരവധി കുടുംബങ്ങളുടെ കുടുംബ ഡോക്ടറായിരുന്നു അദ്ദേഹം. നല്ലൊരു ടെന്നീസ് കളിക്കാരനായിരുന്ന അദ്ദേഹം തിരൂർ...
ജില്ലയിൽ തോട്ടിപ്പണി തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ റിപ്പോ൪ട്ട് ചെയ്യണം
ജില്ലയിൽ മാനുവൽ സ്കാവഞ്ചിങ് അഥവാ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന് സെപ്റ്റംബർ 11, 12 തീയതികളിൽ തദ്ദേശ സ്ഥാപന തലങ്ങളിൽ ഡിജിറ്റൽ സർവ്വേ നടത്തും. ജില്ലയിൽ മാനുവൽ സ്കാവഞ്ചിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ തിരിച്ചറിയൽ രേഖകൾ, തൊഴിൽ സംബന്ധമായ വിശദാംശങ്ങൾ – തോട്ടിപ്പണിയിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥാപനം, ഇൻസാനിറ്ററി ലാട്രിൻ ഉടമയുടെ വിശദാംശങ്ങൾ എന്നിവ സഹിതം അതാത് തദ്ദേശ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഇത് സംബന്ധിച്ച് ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി പൂർത്തീകരിക്കേണ്ടതിനാൽ നിർദ്ദിഷ്ട തീയതികളിൽ തന്നെ...
ജില്ലാ ആയുർവേദ ആശുപത്രിക്ക് ഹരിത സ്ഥാപന സർട്ടിഫിക്കറ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹരിത കേരളം മിഷന്റെ ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം നിലവിൽ വന്നു. പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ്പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യം പുനരുപയോഗപ്പെടുത്തിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും ജലത്തിൻ്റെ ഉപയോഗവും ഊർജ്ജ സംരക്ഷണവും ഉറപ്പുവരുത്തിയുമാണ് ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റ് ലഭ്യമായത്. ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും “ശുചിത്വ കേരളം സുസ്ഥിര കേരളം” എന്നുള്ള ഹരിത കേരളം മിഷന്റെ സന്ദേശത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകിയും...
മലപ്പുറം ജില്ലയെ ക്രിമിനല്‍ കാപ്പിറ്റലാക്കാന്‍ RSS – പിണറായി അജണ്ട!
മലപ്പുറം: ജില്ലയെ ക്രിമിനല്‍ കാപ്പിറ്റലാക്കാനുള്ള ആര്‍എസ്എസ് അജണ്ട പിണറായിയുടെ മൗനാനുവാദത്തോടെ ചില പോലീസുകാര്‍ നടപ്പിലാക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.....
പാലിന്‍റെ ഗുണമേന്മ പരിശോധിക്കാന്‍ സൗകര്യം
ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളൺ ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഇ൯ഫ൪മേഷ൯ സെന്റ൪ സെപ്തംബ൪ 10 മുതൽ 14 വരെ പ്രവ൪ത്തിക്കും. പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാ൯ഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനി൯ അഞ്ചാം നിലയിലെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ചൊവ്വ...
കരിങ്ങാച്ചിറ ബണ്ട്: സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കും
കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദ്ദേശിച്ചു. പുത്തൻചിറ, വേളൂക്കര, മാള എന്നീ ഗ്രാമപഞ്ചായത്തുകളും മാള,വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കുന്നതിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിനെ മന്ത്രി ചുമതലപ്പെടുത്തി. പുത്തൻചിറ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വൈക്കിലചിറ – കരിങ്ങാച്ചിറ തോടിനെ ആശ്രയിച്ചാണ് മാള, പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളിൽ കൃഷി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കായലിൽ...
മന്ത്രിയുടെ ഇടപെടലിൽ തടസങ്ങൾ നീങ്ങി;ഓമനക്ക് ഇനി വീട് നിർമ്മിക്കാം.
തൃശൂർ: ഏറെ സന്തോഷത്തോടെയാണ് ഓമന തൃശൂർ തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദ്ദേശത്തിൽ ഓമനക്ക് ഇനി വീട് ഒരുങ്ങും. ഓമനക്ക് ലൈഫ് മിഷൻ വഴി മാള ബ്ലോക്ക് പഞ്ചായത്തിൽ 2013 ൽ വീട് അനുവദിച്ചിരുന്നു. എന്നാൽ വഴി തർക്കവും സാമ്പത്തിക പ്രയാസങ്ങളും കാരണം വീട് പണിയുന്നത് മുടങ്ങി. പണി പൂർത്തിയാക്കാത്ത തിനാൽ കൈപറ്റിയ തുകയിൻമേൽ പലിശ സഹിതം റവന്യൂ റിക്കവറി നടപടികൾ പഞ്ചായത്ത് തുടങ്ങിയിരുന്നു. ഇതിന് പരിഹാരം കാണുവാനാണു...