(കന്നുകാലി സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് നിര്‍വഹിക്കുന്നു.) മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം ലക്ഷ്യവുമായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയം നടപ്പിലാക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിന് ജില്ലയില്‍ തുടക്കമായി. സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവെച്ച് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് നിർവ്വഹിച്ചു. ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി. ബിന്ദു അധ്യക്ഷത...
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
Author: Sreekumar (Sreekumar )
‘ലൈഫ്-24’ ജില്ലാതല പരിശീലനത്തിന് തുടക്കം
ഒമ്പതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) നടപ്പിലാക്കുന്ന സവിശേഷ പരിപാടിയായ ‘ലൈഫ് 24’ ന്റെ ജില്ലാതല ത്രിദിന നോണ്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് തുടക്കമായി. ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കായി ‘ലൈഫ് 24’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാതല പരിശീലനം മലപ്പുറം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ഹക്കീം...
കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്താനുള്ള നിക്കം അപകടം
തിരൂരങ്ങാടി : കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്തുന്നത് അപകടമാണന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി പറഞ്ഞു.എസ്. ഡി. പി ഐതിരൂരങ്ങാടി മണ്ഡലം പ്രതിനിധി സഭ കക്കാടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു എം എൽ എ പോലുമില്ലാത്ത ബി.ജെ.പിക്കും, ആർ.എസ്.എസിനും സ്വീകാരിത ലഭിക്കുന്നത് ഒന്നാം പിണറായി സർക്കാർ കാലം തൊട്ട് തുടങ്ങിയതാണ്.എനിക്ക് വേണ്ടത് മുസ്ലീം ഡെഡ് ബോഡികളാണ് എന്ന് ആക്രോഷിച്ച പാലക്കാട് സിറാജുന്നിസയെ കൊലപ്പെടുത്തിയ രമൺ ശ്രീവാസ്തവയെ ആഭ്യന്തര...
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്‌കൂളിലും പ്രതിഭാ പോഷണ പദ്ധതി ആരംഭിക്കുന്നു. ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രത്യേക ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കും. ഗണിതം, യുക്തിചിന്ത, പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍സ്, യോഗ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേതൃത്വം നല്‍കുന്ന ഭാവിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ...
മനുഷ്യ വന്യജീവി സംഘര്‍ഷം; യോഗം ചേര്‍ന്നു
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഉല്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍, ചാലക്കുടി, വാഴച്ചാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജന ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ടെക്‌നോളജി ഉപയോഗിച്ചുള്ള അലേര്‍ട്ട് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ സാധ്യതയും യോഗം...
തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി
ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള ‘ടിന്‍ഡെക്‌സ്’ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സെക്ടറുകളില്‍ നിന്നുള്ള 60 എം.എസ്.എം.ഇ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹാന്റി ക്രാഫ്റ്റ്‌സ്, പോട്ടറി ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ എന്നിവ സംരംഭകരില്‍ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് മേളയില്‍ വാങ്ങാം. സെപ്തംബര്‍...
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരങ്ങള്‍ ഒക്ടോബര്‍ മുതല്‍
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാവും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വിവിധ ഘട്ടങ്ങളിലായി പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുക. ജില്ലയിലെ എല്‍.പി, യു.പി. സ്കൂള്‍ വായനാ മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ നടക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായുള്ള വനിതാ വായനാ മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം ഒക്ടോബര്‍ ആറിന് ന് ഞായറാഴ്ച്ച രണ്ടു മണി...
ഓണ വിപണി; ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ പരിശോധന നടത്തും
ഓണവിപണിയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ സ്‌ക്വാഡുകളായി പ്രത്യേക പരിശോധനകള്‍ നടത്തും. മുദ്രപതിപ്പിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പ്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില തുടങ്ങിയവയില്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുക, എം.ആര്‍.പിയെക്കാള്‍ അധികവില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുകയോ പ്രോസിക്ക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതാണെന്ന് തൃശ്ശൂര്‍...
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി
കൊടിഞ്ഞി ഫൈസൽ കേസിൽ പിണറായി, ആർ.എസ്.എസ് ഡീൽ നടന്നുകൊണ്ടിരിക്കുന്നു : ശിഹാബ് പൂക്കോട്ടൂർ മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ...
ADGP അജിത് കുമാറിനെ മാറ്റണം – അഡ്വ:ഷമീർ പയ്യനങ്ങാടി.
മലപ്പുറം: മതേതര കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘടനയായ RSS തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഗീയമായി ആളുകളെ തമ്മിൽ തല്ലിക്കാനും കൊലപാതകം ചെയ്യിക്കാനും അജിത്കുമാർ നടത്തിയിട്ടുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണം. അജിത് കുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിലൂടെ ഇടതുപക്ഷത്തിൻറെ മതേതരമുഖം കേരള ജനതക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ...