Author: Sreekumar (Sreekumar )

Post
മത്സ്യബന്ധനത്തിന് വിലക്ക്

മത്സ്യബന്ധനത്തിന് വിലക്ക്

24-06-2024 മുതൽ 28-06-2024 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24-06-2024 മുതൽ 28-06-2024 വരെ: കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദ്ദേശം 24-06-2024 മുതൽ 26-06-2024 വരെ: ഗൾഫ് ഓഫ് മന്നാർ...

Post
ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി

ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി

ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്തിന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ പറമ്പന്‍തളി മഹാദേവക്ഷേത്രത്തില്‍ തുടക്കമായി. 20 സെന്റ് സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധസസ്യ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കിയ തൈകള്‍ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി ആലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍...

Post
മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ: എ൯ഡിആ൪എഫ് സംഘമെത്തി

മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി.  മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ....

Post
തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്‌, സുമി റാണി, ജയദേവൻ എന്നിവർ...

Post
ആന്ധ്രയിൽ നാലു ചാനലുകൾ പൂട്ടിച്ചു

ആന്ധ്രയിൽ നാലു ചാനലുകൾ പൂട്ടിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ നാല് വാര്‍ത്ത ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തി വെച്ച് സര്‍ക്കാര്‍. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള നാല് ചാനലുകള്‍ പൂട്ടിച്ചത്. തെലുങ്ക് ചാനലുകളായ ടി.വി9, എന്‍.ടി.വി, 10ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് നിര്‍ത്തി വെച്ചത്. ഈ നാല് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വില്‍ക്കേര്‍പ്പെടുത്തി എന്നാരോപിച്ച് വൈ.എസ്.ആര്‍.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജന്‍ റെഡ്ഡി...

Post
ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍; ഏകദിന ശില്‍പ്പശാല

ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍; ഏകദിന ശില്‍പ്പശാല

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷനില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 29 ന് അങ്കമാലിയിലെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലാണ് ശില്‍പ്പശാല നടത്തുന്നത്. എംഎസ്എംഇ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫീസ് 500 രൂപ (ഭക്ഷണവും ജിഎസ്ടിയും ഉള്‍പ്പെടെ). പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 നകം http://kied.info/training-calender/ എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 0484 2550322, 9188922800

Post
സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും (24/06/2024) കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഇതോടെ 2 ദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Post
തമിഴ്നാടിനെ താക്കീത് ചെയ്ത് കെ.ബി. ഗണേഷ് കുമാർ

തമിഴ്നാടിനെ താക്കീത് ചെയ്ത് കെ.ബി. ഗണേഷ് കുമാർ

കേരളത്തില്‍ നിന്നുള്ള അന്തർസംസ്ഥാന ബസുകളെ തമിഴ്നാട് അനാവശ്യമായി തടഞ്ഞ് പിഴയീടാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നികുതിയുടെ പേരിലാണ് വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുന്നത്. ഈ നടപടി തുടര്‍ന്നാല്‍ തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ഇപ്പോൾ കേരളത്തിൽ നിന്നും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം....

Post
ഗർഭിണിയെ ഭർത്താവ് കൊന്നു

ഗർഭിണിയെ ഭർത്താവ് കൊന്നു

പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിഖിൽ (28) നെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. ഇന്ന് രാവിലെ വീടിന് മുന്നിൽ...

Post
ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ്

ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ റൈഫിൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ മഞ്ചേരി സ്പോർട്‌സ് പ്രമോഷൻ അക്കാദമിയിൽ വെച്ച് നടക്കും. എയർ റൈഫിളിനുള്ള മത്സരവും മറ്റു വിഭാഗങ്ങൾക്ക് സെലക്‌ഷനുമാണ് നടക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ചാമ്പ്യൻഷിപ്പ് കോ ഓർഡിനേറ്റർ, സ്പോർട്‌സ് പ്രമോഷൻ അക്കാദമി, മഞ്ചേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 9895243626.