Author: Sreekumar (Sreekumar )

Post
കെൽട്രോണിൽ ജേണലിസം പഠനം- ഇപ്പോൾ അപേക്ഷിക്കാം

കെൽട്രോണിൽ ജേണലിസം പഠനം- ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസത്തിൽ 2024 -25 ബാച്ചിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെൽട്രോൺ നോളജ് സെൻറ്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽമീഡിയ , ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്...

Post
ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി

ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി

ഐഡിഎഫ് ഏഷ്യാ പസഫിക് റീജനല്‍ ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്ക് കൂടി ഗുണകരമാക്കണം: മന്ത്രി ചിഞ്ചുറാണി. ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ക്ഷീരവികസന,...

Post
ശക്തമായ കാറ്റ്:പൊതുജാഗ്രത നിർദേശങ്ങൾ

ശക്തമായ കാറ്റ്:പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ...

Post
ഫാഷൻ ഷോയുമായി GHSS പുതുപ്പറമ്പ്

ഫാഷൻ ഷോയുമായി GHSS പുതുപ്പറമ്പ്

പുതുപ്പറമ്പ് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. അതിൽ ഫാഷൻ ഷോ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ഓരോ ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങളെ ജനങ്ങളെയും കുട്ടികളെയും മനസ്സിലാക്കുന്ന രീതിയിൽ ആയിരുന്നു ഫാഷൻ ഷോ അരങ്ങേറിയത്. ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെ ” THE DRUG RAMP WALK” എന്ന പേരിൽ നടത്തിയ ഫാഷൻ ഷോയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ വിജയലക്ഷ്മി വി, അധ്യാപകരായ രതീഷ്...

Post
ട്രോളിങ് നിരോധന ലംഘനം,വള്ളങ്ങള്‍ പിടികൂടി

ട്രോളിങ് നിരോധന ലംഘനം,വള്ളങ്ങള്‍ പിടികൂടി

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ് അടിച്ചതുമായ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ പിടികൂടി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. കന്യാകുമാരി കൊളച്ചല്‍ സ്വദേശികളായ സഹായ സര്‍ച്ചില്‍, ഹിറ്റ്‌ലര്‍ തോമസ്, സ്റ്റാന്‍ലി പോസ്മസ്...

Post
ലഹരിവിരുദ്ധദിനാഘോഷം

ലഹരിവിരുദ്ധദിനാഘോഷം

ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ദിനാഘോഷം പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി വിരുദ്ധ പാര്‍ലമെന്റ് നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ ഐശ്വര്യ ഡോംഗ്രേ പ്രസിദ്ധീകരിച്ചു. ‘വിദ്യാര്‍ത്ഥികളില്‍ നല്ല നാളേയ്ക്കായി ലഹരിയോട് നോ പറയാം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി....

Post
ബാങ്ക് ജീവനക്കാരൻ മാതൃകയായി

ബാങ്ക് ജീവനക്കാരൻ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണാഭരണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷം വിലമതി ക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സ ഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃക യായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. വിനോദ് കുമാറിന്റെ സാന്നിധ്യ ത്തിൽ യഥാർത്ഥ ഉടമയായ നവ ദാമ്പതികളായ കടലുണ്ടിനഗരം അത്തക്കകത്ത് ഷംന പരപ്പന...

Post
മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം

മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം

ഫീച്ചർ ഡെസ്ക്: ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ട്മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയായ മരണാന്തരവും ആരാധകരുടെ മനസ്സിൽ ജീവിക്കുന്ന മൈക്കള്‍ ജാക്സണ്‍.ആരാധക ഹൃദയങ്ങളിൽ സംഗീതത്തിന്റെ ദ്രുതതാളം ബാക്കിയാക്കി മൈക്കൽ ജാക്സൻ ഇന്നും ജീവിക്കുന്നു. ആരാധകർക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടെ 2009 ജൂൺ 25ന് പുലർച്ചെയാണ് മൈക്കള്‍ ജാക്സൺ മരിച്ചെന്ന വാർത്ത എത്തുന്നത്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍ വിശേഷണങ്ങള്‍ ഏറെയുള്ള മൈക്കള്‍ ജാക്സണെ...

Post
ഇ.പി.എഫ്. അദാലത്ത് 27-ന് തൃശൂരിൽ

ഇ.പി.എഫ്. അദാലത്ത് 27-ന് തൃശൂരിൽ

തൃശൂർ: ഇ . പി. എഫ്. തൃശ്ശൂർ ജില്ലാ ഓഫീസും ഇ. എസ്. ഐ. കോർപ്പറേഷൻ തൃശ്ശൂർ റീജണൽ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ- പരാതി പരിഹാര അദാലത്ത് 27 നടക്കും തൃശൂർ അശ്വിനി ജംഗ്ഷനിലെ അശ്വിനി ഹോസ്പിറ്റലിന്റെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി 10 ന് ആരംഭിക്കും. അദാലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശക്തൻ തമ്പുരാൻ നഗറിലെ പി . എഫ് . ഓഫീസുമായി ബന്ധപ്പെടണം . do.thrissur@epfindia.gov.in എന്ന ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്യാം....

Post
അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം

അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം

കോഴിക്കോട് ∙ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ചു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം....