അരീക്കോട് ആശുപത്രിയിൽ താളം തെറ്റിക്കുന്ന ഡ്യൂട്ടി റോസ്റ്റർ കൃഷ്ണൻ എരഞ്ഞിക്കൽ അരീക്കോട്:മഴക്കാല രോഗം വർദ്ധിച്ച തോടെ താലൂക്ക് ആശുപത്രിസൂപ്രണ്ട് ലീവിൽ. ഡോക്ടർമാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത്നൂറുകണക്കിന് രോഗികളാണ്.ഡ്യൂട്ടി റോസ്റ്റർ തയാറാക്കി നൽകാതെയാണ് സൂപ്രണ്ട് ലീവിൽ പ്രവേശിച്ചത്, ഇതോടെ താൽക്കാലിക സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർക്ക് ഡോക്ടർമാരുടെ ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കുന്നതിൽ പ്രതിസന്ധിയുള്ളതായിട്ടാണ് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നുള്ള വിവരം. ഒരേ സീനിയോറിറ്റിയുള്ളവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഡോക്ടർ താൽക്കാലിക സൂപ്രണ്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഡോക്ടർമാരെ മാനേജ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക്...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Author: Sreekumar (Sreekumar )
കല്ലട ബസ് തടഞ്ഞു: യാത്രക്കാരെ ഇറക്കി വിട്ടു
കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർടിഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിഎന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്.യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.
ടി വി വിജയകുമാർ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എം പ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി കാലിക്കറ്റിലെ ടി വി വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗ നൈസേഷൻ പ്രസിഡന്റ്,ജനറൽ സെക്രട്ടറി, ഹൈപവർ കൺവീനർ എന്നി സ്ഥാനങ്ങളും,ഗാന്ധിയൻ പ ഠനത്തിൽ ഉൾപ്പെടെ ബിരുദാനന്ദ ര ബിരുദവും നേടിയിട്ടുണ്ട്.കാലി ക്കറ് സർവ്വകലാശാലയിൽ ഹയർ ഗ്രേഡ് സെക്ഷൻ ഓഫീസറായി സേവനം ചെയ്ത് വരുന്നു.
പൊന്നാനിയില്‍ കടലാക്രമണം
80വീടുകളിൽ വെള്ളം കയറി:5വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍ പൊന്നാനി താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും, പാലപ്പെട്ടി വെളിയങ്കോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ, വടക്കെപുറത്ത് ഹലീമ , കറുപ്പന്‍വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍...
നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. നടന്‍ ഷഹീന്‍ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റാഷിനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന്റെ പേരില്‍...
കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു
കോട്ടയം∙ കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ഉണ്ടായ കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. ബൈക്ക് യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീണു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി.
യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു
കൊച്ചി∙ പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിcയാണ് (29) മരിച്ചത്. ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി വിവരമുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മക്കൾ: ആദി, ആദവ്.
അസഹിഷ്ണുതക്കെതിരെ ഇന്ത്യ സെമിനാറിന് – നാളെ തുടക്കം.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല മുഹമ്മദ് അബ്ദുറഹിമാ ൻ ചെയർഫോർ സെക്യുലർ സ്റ്റഡീ സിന്റെ നേതൃത്വത്തിൽ അസഹിഷ്ണുതക്കെതിരെ ഇന്ത്യ എന്ന ദേശീയ സെമിനാറിന് നാളെ തുടക്ക മാവുമെന്ന് ഭാരവാഹികൾ വാർ ത്താ സമ്മേളനത്തിൽ വൃക്തമാ ക്കി.കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഉച്ചയ് ക്ക് 2- 30നാണ് സെമിനാർ ആരംഭി ക്കുന്നത്.മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ തുഷാർ ഗാ ന്ധി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസ് ലർ ഡോ. എം.കെ ജയരാജ് ആ...
300 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി
വിതരണത്തിനായി എത്തിച്ച 300 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി.ചെമ്മാട് മാനിപ്പാടം റോഡ് കണ്ടംപറമ്പിൽ മജീദിനെ (52) യാണ് പിടികൂടിയത്.താനൂർ ഡി വൈ എസ് പി വി വി ബെന്നിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ, എസ് ഐ, ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്.
യാത്രയയപ്പ് നൽകി
പരപ്പനങ്ങാടി:ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇൻ്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ടൂർണമെൻ്റിൽ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീർ മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ശഹീർഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി. ഗ്വാളിയാറിൽ വച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് ശഹീർ തൻ്റെ നേട്ടം കൈവരിച്ചത്.ശഹീറിൻ്റ് കോച്ചും സ്പെഷ്യൽ എഡ്യൂകേറ്റർ മായ മുഹമ്മദ് അജ് വദ്ൻ്റെ...