Author: Sreekumar (Sreekumar )

Post
സ്‌കോള്‍ കേരള പ്ലസ്‌വണ്‍ പ്രവേശനത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം

സ്‌കോള്‍ കേരള പ്ലസ്‌വണ്‍ പ്രവേശനത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2024-26 ബാച്ചിലേക്ക് ഓപണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷല്‍ കാറ്റഗറി (പാര്‍ട്ട് ത്രി) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠന യോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പിഴകൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങളും...

Post
സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം

സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം

ശുചിത്വ പ്രവ൪ത്തനങ്ങളുടെ ഭാഗമായി രാമമംഗലം പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതൽ സുതാര്യമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവ൪ത്തനങ്ങൾ ഓൺലൈ൯ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹരിത മിത്രം സ്മാ൪ട്ട് ഗാ൪ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിനു കീഴിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഹരിത ക൪മ്മ സേനയുടെ യൂസ൪ഫീ ശേഖരണം,...

Post
തിരുമാറാടിയിൽ ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും

തിരുമാറാടിയിൽ ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും

തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി വി ജോയ്, ബീന ഏലിയാസ്, സുനി ജോൺസൺ,കെ കെ രാജ്കുമാര്, കൃഷി ഓഫീസർ ജിജി ടീ കെ, സെക്രട്ടറി റെജിമോൻ പി പി, കൃഷി അസിസ്റ്റന്റ് മാരായ റോബിൻ പൗലോസ്, ബിനോയ് സി...

Post
തുഞ്ചൻ കോളെജിൽ സീറ്റ് ഒഴിവ്

തുഞ്ചൻ കോളെജിൽ സീറ്റ് ഒഴിവ്

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.കോം (ഒരു ഒഴിവ്, ഓപ്പണ്‍ കാറ്റഗറി), ബി.എ അറബിക് (ഒരു ഒഴിവ്, എസ്.സി കാറ്റഗറി), ബി.എസ്.സി ഫിസിക്സ് (രണ്ട് മുസ്‍ലിം, അഞ്ച് ഓപ്പണ്‍ കാറ്റഗറി), ബി.എസ്.സി മാത്‍സ് (ഒരു ഇ.ഡബ്ല്യു.എസ്) സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ ഒന്ന് പകല്‍ മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജ് ഓഫിസിൽ അപേക്ഷ സമര്‍പ്പിക്കണം.

Post
മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ കൂട്ടായ പരിശ്രമം വേണം,മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മാലിന്യ സംസ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം...

Post
പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ

പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ

ഹമീദ് പരപ്പനങ്ങാടി പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ . പരപ്പനങ്ങാടി : പ്ലസ്ടു സീറ്റ് വിഷയത്തിൽ വമ്പൻ പ്രതിഷേധങ്ങൾ ജില്ലയിൽ നടക്കുമ്പോൾ തന്നെ മാനേജ്മെൻ്റ് ക്വാട്ട സീറ്റിൽ വൻ പിടിച്ച് പറി നടന്നിട്ടും പ്രതിഷേധക്കാർ പുറം തിരിഞ്ഞ് നിൽക്കുന്നു. പതിനായിരകണക്കിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റിൽ ഇല്ലന്നിരിക്കെ മാനേജ്മെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയങ്ങൾ മാനേജ്മെൻ്റ് ക്വാട്ടയിൻ വമ്പൻ പിടിച്ച് പറിയാണ് നടത്തുന്നത്. മലപ്പുറം ജില്ലയിൽ ഒട്ടുമിക്ക...

Post
K S R T C ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം

K S R T C ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം

കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു.മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്നും അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻവശം പൂർണമായും തകർന്നു.

Post
ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാലയുടെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി. /...

Post
പുരുഷൻമാർ സംശയ രോഗികളാകുന്നു: വനിതാ കമ്മിഷൻ

പുരുഷൻമാർ സംശയ രോഗികളാകുന്നു: വനിതാ കമ്മിഷൻ

സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരാമര്‍ശിച്ചുകൊണ്ടാണ് കമ്മീഷന്‍ ഈ ആശങ്ക പങ്കുവച്ചത്. മദ്യവും മയക്കുമരുന്നും ഗാര്‍ഹികാന്തരീക്ഷം അത്യന്തം സങ്കീര്‍ണമാക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്‌നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും...

Post
പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്

പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്

പ്ലസ് വൺ സീറ്റ് വിഷയത്തിൽ എല്ലാ വർഷവും തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മീഷനുകളെ നിയമിക്കുന്ന പതിവ് തുടരുകയാണ്. പതിവ് പ്രഖ്യാപനങ്ങളല്ല, നടപടികളാണ് പരിഹാരം. ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന ലബ്ബ കമ്മീഷൻ ശുപാർശയും 8മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി തലത്തിൽ ഉൾപെടുത്തുകയെന്ന ശുപാർശയും നടപ്പിലായിട്ടില്ല. 2023 ലെ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടാത്തതും നമ്മുടെ അനുഭവത്തിലുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സമിതി പതിവ് പോലെ കണ്ണിൽ പൊടിയിടാനാവരുത്. തീർപ്പ്...