Author: Sreekumar (Sreekumar )

Post
കാലിക്കറ്റ് സർവകലാശാല സിൻ ഡിക്കേറ്റ് തെരഞ്ഞെടുപ്പ്

കാലിക്കറ്റ് സർവകലാശാല സിൻ ഡിക്കേറ്റ് തെരഞ്ഞെടുപ്പ്

ഇലക്ഷ ൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്നത് ഹൈക്കോടതി വിലക്കി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വക ലാശാല സിൻഡിക്കേറ്റ് തെര ഞ്ഞെടുപ്പ്: ഇലക്ഷൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്ന ത് ഹൈക്കോടതി വിലക്കി.പരാതി യുടെ സാധുത ഹിയറിങ്ങിൽ പരി ശോധിക്കാനും വിസി യ്ക്ക് നിർദ്ദേ ശം.മുസ്ലിം ലീഗ് പ്രതിനിധികളായി സിൻഡിക്കേറ്റിലെത്തിയ ഡോ.പി റഷീദ് അഹമ്മദ്, സി പി ഹംസ എ ന്നിവരുടെ വിജയം റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ട് നൽകിയ പരാ തിയിൽ വൈസ് ചാൻസലർ...

Post
താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും

താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും

താനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കാനും മണ്ഡലം എം.എല്‍.എ കൂടിയായ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദറഹിമാന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പിന് ഭൂമിയേറ്റെടുക്കല്‍ ആവശ്യമായ കേസുകളില്‍ ഉടനടി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാനും ഭൂമി സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍...

Post
കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

എറണാകുളം: കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരും ടീമിന്റെ മുഖ്യ ഉടമസ്ഥരാകും. പ്രൊഫഷണൽ തലത്തിലേക്ക് ഫുട്ബോളിനെ ഉയർത്താനും താഴേക്കിടയിൽ ഫുട്ബോളിനെ വളർത്താനും താൻ ശ്രമിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നടൻ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീ​ഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ആ​ഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന ലീ​ഗ് 60...

Post
എടവനക്കാട് കടലാക്രമണം,താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കും

എടവനക്കാട് കടലാക്രമണം,താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കും

കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തിരമായി പൂ൪ത്തിയാക്കുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് ജില്ലാ കളക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. പ്രശ്നത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നി൪മ്മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നി൪മ്മിക്കുക....

Post
പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ്പുത്തൻകടപ്പുറം ,ആലുങ്ങൽ ഫിഷറീസ് കോളനികൾ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നുള്ളത്. അതിനായി നിരന്തരമായി ശ്രമം നടത്തിവരികയാണ്.ഒറ്റ വീടുകളാക്കാനായി കെ.പി.എ മജീദ് എം.എൽ എ .യുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി ശ്രീ സജി ചെറിയനുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെന്റിന്റെ പരിശോധന നടക്കുകയും കോസ്റ്റൽ ഡെവലെപ്മെന്റ് കോർപറേഷൻ എന്റിമേറ്റ് തയ്യാറാക്കി അയക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ നിലവിലെ താമസിക്കുന്ന പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളത്കൈമാറ്റം ചെയ്യപ്പെട്ട പട്ടയമാണ്. നിലവിലെ താമസിക്കുന്നവരുടെ പേരിൽ...

Post
കുഞ്ഞിനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച മുത്തഛൻ അറസ്റ്റിൽ

കുഞ്ഞിനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച മുത്തഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു. കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.ഗുരുതരമായി...

Post
ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു

ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു

തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Post
സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി

സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി

2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ അനുരഞ്ജനം ചെയ്യുന്നതിനായി കണക്കുകൾ എഴുതി തയ്യാറാക്കുന്നതിന് സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി. കളക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ആരംഭിച്ച പരിപാടിയിൽ ഫിനാ൯സ് ഓഫീസ൪ വി.എ൯. ഗായത്രി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്പെ൯ഡിച്ച൪ നോഡൽ ഓഫീസ൪ പി.പി.അജിമോ൯, അസിസ്റ്റന്റ് നോഡൽ ഓഫീസ൪ ആ൪. വിനീത് എന്നിവ൪ ക്ലാസുകൾ നയിച്ചു. സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും ഇലക്ഷൻ എക്സ്പെ൯ഡിച്ച൪ മോണിറ്ററിംഗ് മെക്കാനിസം കണ്ടെത്തി ഷാഡോ...

Post
സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു

സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു

സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞതായും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എക്കാലവും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുവാൻ താല്‍പര്യപ്പെട്ട് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സേവനങ്ങളും നൽകണമെന്നും സംരംഭങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ അറിവും സംരംഭകർക്ക് ലഭ്യമാകുന്നുണ്ടെന്ന കാര്യം വ്യവസായ കേന്ദ്രം...