പരപ്പനങ്ങാടി: കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ പരപ്പനങ്ങാടി ചുഴലി നടപ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുന്നത് തടയുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്‍ഷന്‍ ബാരിക്കേഡ് സ്ഥാപിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 ന് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടി ഭാഗത്തു നിന്നും ചുഴലി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പുത്തരിക്കല്‍- കുന്നത്ത് പറമ്പ് വഴിയും ചെമ്മാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മാട്- ആലിന്‍ചുവട് വഴി കുന്നത്ത് പറമ്പ് എത്തുന്ന രീതിയിലും തിരിഞ്ഞു പോവണമെന്ന് തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍...
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
Author: Sreekumar (Sreekumar )
ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര
തൃശൂർ:തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഹരിതകർമ്മ സേന പ്രവർത്തകർക്ക് ബോണസും ഓണക്കോടിയും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനo നടത്തിയതിന് നെന്മണിക്കര ഫാമിലി ഹെൽത്ത് സെൻ്ററില ജെ. എച്ച്. ഐ അരുണിനെ ആദരിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ്...
പോലീസിനെതിരെ പൊന്നാനിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.
പൊന്നാനി: ക്രിമിനൽ സ്വഭാവവും, സ്വഭാവദൂഷ്യവും ഉള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സേനയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അനുമതി വാങ്ങി പ്രകടനം നടത്തുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ വ്യാജ കേസെടുക്കുകയും, ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തുന്ന ഭരണകക്ഷി കൾക്കെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്ന പൊന്നാനി പോലീസിന്റെ നടപടിയെ പറ്റിയും, പോലീസ് ഉദ്യോഗസ്ഥരും, പോലീസുമായി അവിഹിതബന്ധമുള്ള ഏജൻറ് മാരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെ പറ്റിയും ഉന്നതല അന്വേഷണം...
പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണംസർവ്വ കക്ഷി പ്രതിനിധി സംഘംറവന്യു മന്ത്രി കെ രാജനുമായി ചർച്ച ചെയ്തു.
പരപ്പനങ്ങാടി : നഗരസഭയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് പൊളിച്ച്മാറ്റാനുള്ള അനുമതിക്കായി തിരൂരങ്ങാടി മണ്ഡലം MLA KPA മജീദ് അവർകളുടെ നേതൃത്വത്തിൽ സർവ്വ കക്ഷി സംഘം മന്ത്രി കെ രാജനുമായി ചർച്ച ചെയ്തു.വില്ലേജ് ഓഫീസ് പൊളിക്കാനുള്ള അനുമതി എത്രയും വേഗത്തിൽ നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി.കഴിഞ്ഞ ആഴ്ച നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്ഇ തുമായി ബന്ധപ്പെട്ട് കൊണ്ട്സർവ്വ കക്ഷി യോഗം വിളിച്ചിരുന്നു.അന്നത്തെ യോഗ തീരുമാന പ്രകാരമാണ് മന്ത്രി കെ രാജനെ...
തിരൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരൂർ:കേരളത്തിൻ്റ അഭ്യന്തര വകുപ്പ് സംഘ്പരിവാറിന് അടിയറ വെച്ച പിണറായി സർക്കാറിനെതിരെ തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കീഴടത്തിൽ ഇബ്രാഹിം ഹാജി , ബാവ ചെമ്പ്ര , നൗഷാദ് എന്ന കുഞ്ഞിപ്പ , കെ .കെ . സലാം മാസ്റ്റർ ,അസീസ് മാവുംകുന്ന്, മനാഫ് പൂന്തല, കെ.കെ റിയാസ് , ഹസീം ചെമ്പ്ര , അൻവർ പാറയിൽ , ടി.ഇ ബാബു നേതൃത്വം നൽകി
ബൈക്കിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു.
പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. കൊട്ടന്തല അച്ചംമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഉടൻ നെടുവയിലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് :...
പുതുക്കാട് ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം 27-ന്
“നാട്ടിക ബീച്ചില്‍ വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതി” ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍ 27ന് പുതുക്കാട് നിയോജകമണ്ഡലത്തിലെ ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ആമ്പലൂരില്‍ നിര്‍വഹിക്കാന്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് സമിതി യോഗത്തില്‍ തീരുമാനിച്ചു. അന്നേദിവസം ചിമ്മിനി ഡാമിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും ആരംഭിക്കും. നേരത്തെ 13ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ നിശ്ചയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് 27ലേക്ക് മാറ്റുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി നാട്ടിക ബീച്ചില്‍ വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കും....
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല;കുറിക്കമ്പനി ഉടമയ്ക്ക് ഒരു വര്‍ഷം തടവും പിഴയും
ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്ന തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലുള്ള സാന്ത്വനം കുറീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ കെ.എസ്. ശിവദാസിനെ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃകോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും 20,000 രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ ഒരു മാസത്തെ അധിക ജയില്‍ ശിക്ഷയ്ക്കും നിഷ്‌കര്‍ഷയുണ്ട്. കുറി വരിക്കാരിയായിരുന്ന പരാതിക്കാരി അല്‍ഫോണ്‍സയ്ക്ക് 12 ശതമാനം പലിശ സഹിതം ഒരുലക്ഷം രൂപയും 5000 രൂപ കേസ് ചിലവിലേക്കും നല്‍കാന്‍ കുറിക്കമ്പിനിയ്ക്ക് നിര്‍ദ്ദേശം നല്‍കി തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍...
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍
ജില്ലാതല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും നവകേരളം കര്‍മ്മപദ്ധതി 2 മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സെപ്തംബര്‍ 13 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജനകീയ ക്യമ്പയിന്‍ ആമുഖ അവതരണം നടത്തും. എ.ഡി.എം...
മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ വായ്പ പദ്ധതി
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 12 രാവിലെ 9 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. കോടാലി കണ്ണൂക്കാടന്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് മുഖ്യാതിഥിയാകും....