Author: Sreekumar (Sreekumar )

Post
ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക്...

Post
യങ് പ്രൊഫഷണല്‍ നിയമനം

യങ് പ്രൊഫഷണല്‍ നിയമനം

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്സ്....

Post
അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു

അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു

2024 ലോക്‍സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ ആദിത്യ സിങ് യാദവിന്റെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ കൂടിയായ സീനിയർ ഫിനാൻസ് ഓഫീസർ പി.ജെ തോമസ്, പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Post
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു.

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post
ഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു

ഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കേന്ദ്രഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു: വി.ഡി.സതീശൻ.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ രണ്ടു ദിവസം നീണ്ടഅസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം ബി.ജെ.പി നടപ്പാക്കുന്നത് ബ്രിട്ടീഷുകാരുടെ ബുള്‍ഡോസര്‍ രാജാണ്. കേന്ദ്രസർക്കാർ ബ്രിട്ടീഷുകാരന്റെ അതേ പാതയിൽ സഞ്ചരിക്കുന്നു. അവർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വസ്തുതാ വിരുദ്ധമായിതെറ്റിദ്ധരിപ്പിക്കുന്നു. ഭിന്നിപ്പുണ്ടാക്കാൻ മനപൂർവ്വം സോഷ്യൽ മീഡിയ വഴി ക്രിയേറ്റ് ചെയ്യുന്നു.പാവങ്ങളെ...

Post
ഭര്‍ത്താവിന്റെ മോചനത്തിനായി 6 വര്‍ഷമായി പോരാടുന്നു.

ഭര്‍ത്താവിന്റെ മോചനത്തിനായി 6 വര്‍ഷമായി പോരാടുന്നു.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: ജയിലിലടക്കപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മോചന ത്തിനായി 6 വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു.ജനങ്ങളെ രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശക്തമായ നിലപാടെടുത്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ആദ്യം അദ്ദേഹത്തെ നിശബ്ദനാക്കാന്‍, ശ്രമിച്ചു. ഭീഷണിയിലും സമ്മര്‍ദ്ദത്തിലും വഴങ്ങാതിരുന്നപ്പോഴാണ്...

Post
മാധ്യമങ്ങളുടെ പോക്കില്‍ ജാഗ്രത പാലിക്കേണ്ടത് ജനങ്ങള്‍

മാധ്യമങ്ങളുടെ പോക്കില്‍ ജാഗ്രത പാലിക്കേണ്ടത് ജനങ്ങള്‍

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: മാധ്യമങ്ങള്‍ ഫാസി സത്തിന്റെ പ്രചാരകരായി മാറുന്നു ണ്ടോ എന്നതില്‍ ജാഗ്രത പാലി ക്കേണ്ടത് ജനങ്ങളാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ജനാധിപത്യത്തെ സംരക്ഷിക്കേ ണ്ട നാലാം തൂണാണ് മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ ജനാധിപത്യത്തി ന്റെ അന്തകരായി മാറുന്ന അവ സ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ ‘അസഹിഷ്ണുതക്കെതി രെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറു ക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം...

Post
വിദ്വേഷം പ്രചരിപ്പിക്കാന്‍ സിനി മയെ ഉപയോഗിക്കരുത്

വിദ്വേഷം പ്രചരിപ്പിക്കാന്‍ സിനി മയെ ഉപയോഗിക്കരുത്

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: നൂറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ച ജനങ്ങള്‍ക്കിടയി ല്‍ വിദ്വേഷവും വെറുപ്പും വളര്‍ ത്താന്‍ സിനിമയെ ഉപയോഗിക്ക രുതെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ. കാലിക്കറ്റ് സര്‍വ കലാശാല മുഹമ്മദ് അബ്ദുറഹി മാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണു ത ക്കെതിരെ ഇന്ത്യ’ദേശീയ സെമിനാ റില്‍ ‘ വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷ യം അവതരിപ്പിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കാശ്മീരി ല്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച പീഢ...

Post
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം

സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം

സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം:മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ജില്ലയിലെ രണ്ടു സപ്ലൈകോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായയും ഒരെണ്ണം സൂപ്പര്‍ മാര്‍ക്കറ്റായും ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. തിരൂര്‍ ബി.പി അങ്ങാടി മാവേലി സ്റ്റോറാണ് സൂപ്പര്‍ മാര്‍ക്കറ്റാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് നടക്കും. ചടങ്ങില്‍ കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. കുറുക്കോളി...

Post
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ തിരൂര്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന തിരൂര്‍, പൊന്നാനി താലൂക്കുകളില്‍ ഉള്‍പ്പെട്ട പിന്നാക്ക വിഭാഗത്തിലും, മത ന്യൂനപക്ഷ (മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ) വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ ജാമ്യ വ്യവസ്ഥയിലാണ് വായ്പ. കൂടുതല്‍ വിവരങ്ങള്‍ തിരൂര്‍ ഏഴൂര്‍ റോഡിലെ ബില്‍ഡേഴ്‌സ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7306022541, 0494 2432275.