Author: Sreekumar (Sreekumar )

Post
പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ച് പോർച്ചുഗൽ ക്വാർട്ടറിലെത്തി.

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ച് പോർച്ചുഗൽ ക്വാർട്ടറിലെത്തി.

ബെര്‍ലിന്‍: 2024 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറിക്കൂടി. പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയയെ കീഴടക്കിയാണ് ടീം ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. നിശ്ചിത സമയത്തും തുടന്ന് കിട്ടിയ എക്സ്ട്രാ ടൈമിലും ഗോളുകള്‍ വഴങ്ങാതെ ഇരു ടീമുകളും പിടിച്ചു നിന്നു.കളിക്കിടയില്‍ ലഭിച്ച നിര്‍ണ്ണായക പെനാല്‍ട്ടി റൊണാള്‍ഡോ പാഴാക്കിയെങ്കിലും മത്സരത്തിനൊടുവില്‍ ഷൂട്ടൗട്ടിലൂടെയാണ് പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുത്തത്.ജൂലൈ 6 ന് നടക്കുന്ന ക്വാര്‍ട്ടറില്‍ കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് പടയെയാണ് പറങ്കികള്‍ നേരിടേണ്ടത്.(PC:https://www.uefa.com/euro2024/)

Post
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു

ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൈവശം അവർ ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുന്ന ഭൂമി നിരവധിയാണ്. അവ വിട്ടുകിട്ടുന്നതിനായി മൂന്നാം തിയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളം ജില്ലയുമായി ബന്ധപ്പെട്ടു ചേർന്ന റവന്യു അസംബ്ലിയിൽ അറിയിച്ചു.റവന്യു-ഭവന നിർമ്മാണ വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ...

Post
സെൽഫ് ഗോൾ, ബെൽജിയം പുറത്തേക്ക്; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

സെൽഫ് ഗോൾ, ബെൽജിയം പുറത്തേക്ക്; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഡുൽഡോർ‌ഫ് ∙ ഗോൾ ഒന്നും നേടാതെയും വഴങ്ങാതെയും ഫ്രാൻസിനു മുന്നിൽ 85–ാം മിനിറ്റു വരെ പിടിച്ചുനിന്ന ബെൽജിയം ടീമിന് അവസാന നിമിഷം പിഴവ് പറ്റി. പ്രതിരോധ താരം യാൻ വെർട്ടോംഗന്റെ (85–ാം മിനിറ്റ്) സെൽഫ് ഗോൾ ബൽജിയത്തിന്റെ യൂറോ കപ്പ് എന്ന സ്വപ്നം തകർത്തു. പരാജയം ബെൽജിയത്തിന്റെ പുറത്ത് പോക്കിനും, ഫ്രാൻ‌സിന് ക്വാർട്ടർ ഫൈനലിലേക്കുമുള്ള വഴിയും തുറന്നു. സ്കോർ: ഫ്രാൻസ്–1, ബൽജിയം– 0.(ചിത്രം കടപ്പാട് :https://www.uefa.com/euro2024/match/2036202–france-vs-belgium/)

Post
എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ

എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര അച്ഛനമ്പലം റോഡിൽ വച്ച് 2.510 ഗ്രാം മെത്താംഫറ്റമിനുമായി തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ ഗാന്ധിക്കുന്ന് ദേശത്ത് പാറക്കൽ വീട്ടിൽ മൊയ്തീൻകുട്ടി മകൻ അനസ് എന്നയാളെ അറസ്റ്റ് ചെയ്തതു പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ മാരായ സുർജിത്, കെ. എസ്. പ്രഗേഷ് പി ഒരു പ്രിവന്റീവ് ഓഫീസർമാരായമാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും...

Post
മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ

മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ

തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര പിക്കപ്പ് ലോറി സ്റ്റാൻഡിൽ വച്ച് വിദേശമദ്യം വിൽപ്പനക്കിടെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ എന്നയാളെ തിരുവങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെ എസ് എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് പി പ്രിവൻ്റീവ് ഓഫീസർമാരായ മാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.

Post
ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് (തിങ്കൾ) വൈകീട്ട് 4.15 ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന്...

Post
കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ പഠിച്ച് ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, പ്ലസ്ടു/ വി.എച്ച്.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം...

Post
സാകല്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു

സാകല്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു

സ്വന്തമായി ജീവനമാര്‍ഗ്ഗം ഇല്ലാത്തതും 18 വയസ്സ് പൂര്‍ത്തിയായതുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ താല്‍പര്യമുള്ള പ്രോജക്ട് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലായ് 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂകാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2321702.

Post
യോഗ പരിശീലകരെ ആവശ്യമുണ്ട്

യോഗ പരിശീലകരെ ആവശ്യമുണ്ട്

ഐക്കരനാട് ഗ്രാമ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള യോഗ പരിശീലനം പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട്. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദം. എം എസ് സി (യോഗ), എം ഫില്‍ (യോഗ ), അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെ പഠന കാലാവധിയുള്ള പി ജി ഡിപ്ലോമ ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നസ് ആന്‍ഡ് സ്‌പോര്‍ട്‌സ്, സര്‍ക്കാര്‍ അംഗീകൃത സിലബസ് ഉള്‍പെടുത്തി സ്റ്റേറ്റ് റിസോഴ്‌സ്...

Post
ഇ-മസ്റ്ററിങ് ചെയ്യണം

ഇ-മസ്റ്ററിങ് ചെയ്യണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.