തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിച്ച ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ 6 രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും. താമസക്കാരായ കുട്ടികളുടെ കായിക ഉന്നമനത്തിനായാണ് ടര്‍ഫ് നിര്‍മിച്ചത്. കുട്ടികളുടെ ഫുട്‍ബോളിനോടുള്ള അഭിരുചി പരിഗണിച് വനിതാ ശിശു വികസന...
FlashNews:
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള ദേശീയ ബാലാവകാശ കമ്മിഷൻ നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം – ഇ.ടി മുഹമ്മദ് ബഷീർ എംപി
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
Author: Sreekumar (Sreekumar )
വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം
ചാലക്കുടി വി. ആർ.പുരത്ത് മദ്യപിച്ച് കാറിലെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. വി. ആർ.പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ 3 വിദ്യാർത്ഥികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർത്ഥികളെ സമീപത്തെ വീടുകളിലേക്ക് വലിച്ചു കൊണ്ടുപോയാണ് മർദ്ദിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു മർദ്ദനം.
ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയറിന് തീപ്പിടിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന K.S.R.T.C ബസിന്‍റെ ടയറിന് തീപിടിച്ചു. പുറകിലെ ടയറിൽ പുക ഉയരുന്നതുകണ്ട് പെട്ടന്ന് വണ്ടി നിർത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. താമരശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
S.F.I യുടെ രക്തം കുടിക്കാൻ അനുവദിക്കില്ല
തിരുവനന്തപുരം: വഴിയിൽ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയുമെന്ന് മന്ത്രി ബാലൻ. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി.ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി.കേരള കൂടോത്ര പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.
മാടക്കത്തറ പഞ്ചായത്തിലെ പന്നിഫാമിൽ കള്ളിങ് നടത്താൻ ഉത്തരവ്
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്ന് (ജൂലൈ 5) രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ...
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും നഴ്സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ ജോലിയില്‍മി കവുറ്റവരാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ‘ട്രൈബൽ പാരാമെഡിക്സ്’ പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നല്കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. യോഗ്യത: നഴ്സിങ്/ഫാർമസി/പാരാമെഡിക്കൽ കോഴ്സ് ബിരുദം/ഡിപ്ലോമ. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി: 21-35 വയസ്സ്. പ്രതിഫലം പ്രതിമാസം 18,000 രൂപ (ബിരുദം...
ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി : ഗവൺമെൻ്റ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാതെ മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു .പോലീസ് തന്ത്രം വിഫലമായി. പരപ്പനങ്ങാടി നെടുവ ആരോഗ്യ കേന്ത്രത്തിൽ ഞായാറാഴ്ചകളിൽ രോഗികൾ തിങ്ങി നിറഞ്ഞിട്ടും സമയത്തിന് മുൻപ് ആശുപത്രിയിൽ നിന്ന് മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിനെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് എസ്.ഡി.പി.ഐ.ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലാണ് സംഭവം. മഞ്ഞപിത്തം അടക്കം വൻതോതിൽ...
ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ
രവിമേലൂർ ഒൺലൈൻ ട്രേഡിംഗിലൂടെയും , നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസവും , നല്ല ജോലിയുമൊക്കെ ഉള്ള വരാണ്. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസു പ്രകാരം സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ സീനിയർ സിറ്റിസണിൽ നിന്ന് തട്ടിപ്പുസംഘം ഒരു കോടി പതിനഞ്ച് ലക്ഷം...
ചക്രവാതച്ചുഴി:അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
തെക്കൻ ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 04 ) മുതൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 02.15 pm, 4 July ജൂലൈ 2024 IMD -KSEOC -KSDMA
നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ സീറ്റ് ഒഴിവ്
നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ബി കോം ഫിനാൻസില്‍ എസ്.സി സംവരണ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ് ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ജൂലൈ 10 നു മുമ്പായി പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. എസ് സി വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍. 04931260332.