Author: Sreekumar (Sreekumar )

Post
ജനവാസ മേഖലയില്‍ പുലി

ജനവാസ മേഖലയില്‍ പുലി

കോതമംഗലം: മുന്നാറിന് സമീപം മാങ്കുളം ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല.തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം.ഈ പ്രദേശത്താണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. പ്രദേശവാസികളാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

Post
ഇടതിന് തിരുത്തൽ വേണം

ഇടതിന് തിരുത്തൽ വേണം

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്. ആ ജനവിധി മാനിക്കുന്നു ഉൾക്കൊള്ളുന്നു. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർ അകന്നിട്ടുണ്ട്. അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല. അതിനാൽ തിരുത്തലുകൾ ആവശ്യമാണ്. എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. കൂടിയാലോചനകളിൽ കൂടി വേണം...

Post
വിധവ പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം

വിധവ പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും താമസിക്കുന്ന പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റിയുടെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ജൂലൈ 10നകം ഹാജരാക്കണമെന്ന് എറണാകുളം റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: അഴീക്കോട്- 9497715566, കൈപ്പമംഗലം- 9497715541, നാട്ടിക, ചാവക്കാട്- 7034584756, തൃശൂര്‍- 9539636928.

Post
നരകയറുന്നതിന് കാരണം പുകവലി, മദ്യപാനം, പോഷകാഹാരക്കുറവ്

നരകയറുന്നതിന് കാരണം പുകവലി, മദ്യപാനം, പോഷകാഹാരക്കുറവ്

മുടിയുടെ നിറം മാറല്‍ അഥവാ നര കയറല്‍ പ്രക്രിയ ഒരു മനുഷ്യന്‍ പ്രായമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയേക്കാള്‍ തോത് കൂടുതലാണ്. രോമകൂപത്തില്‍ നര കയറിയാല്‍ മുടിയുടെ പിഗ്മെന്റ് ഫോലിക്കിളുകളില്‍ നി്‌നനു വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നരകയറല്‍ എന്ന പ്രവര്‍ത്തനത്തെ മാറ്റാന്‍ കഴിയില്ല. മനുഷ്യരിലുണ്ടാകുന്ന സ്‌ട്രെസ് നരകയറലിന് കാരണമാകുമെന്ന പൊതൂവിശ്വാസമുണ്ട്. സത്യത്തില്‍ സ്‌ട്രെസ് മുടി കൊഴിച്ചിലാണുണ്ടാക്കുന്നത്. ടെലോജന്‍ എഫ്‌ളൂവിയം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. സജീവമായി വളരാത്ത രോമങ്ങളുടെ എണ്ണത്തിന്റെ വര്‍ദ്ധിക്കുന്ന അവസ്ഥയാണിത്. ഇതാണ് അസാധാരണമായ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ഇതോടെ...

Post
ജല പരിശോധന കിറ്റുകള്‍ ഫലപ്രദമായി ഉപയോഗിച്ച് മരത്തംകോട് ഗവ. എച്ച്.എസ്.എസ്

ജല പരിശോധന കിറ്റുകള്‍ ഫലപ്രദമായി ഉപയോഗിച്ച് മരത്തംകോട് ഗവ. എച്ച്.എസ്.എസ്

ഹരിതകേരളം മിഷന്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് ജല പരിശോധനയ്ക്കായി നല്‍കിയ കിറ്റുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി മരത്തംകോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് നേട്ടം കൈവരിച്ചത്. ലാബ് അസിസ്റ്റന്റ് സി സുമയുടെയും എന്‍.എസ്.എസ് ചാര്‍ജുള്ള അധ്യാപികയുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 585 കിറ്റുകളാണ് പദ്ധതി പ്രകാരം സ്‌കൂളിന് ലഭിച്ചത്. കടങ്ങോട് പഞ്ചായത്തിലെ കിണറുകളില്‍ നിന്നുള്ള ജലമാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ഏകദേശം രണ്ടുമാസത്തോളം പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളുമായാണ് 15...

Post
K.F.R.I സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

K.F.R.I സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരള സമൂഹം ശാസ്ത്ര പ്രബുദ്ധത വീണ്ടെടുക്കേണ്ടതുണ്ടെന്നും ആഭിചാരങ്ങള്‍ ആഘോഷമാക്കുന്ന പ്രവണത സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ശാസ്ത്ര സ്ഥാപനങ്ങള്‍ സമൂഹ്യ നന്മക്കായി പ്രവര്‍ത്തനരീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ വന്യ ജീവി സംഘര്‍ഷം, എന്നീ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്, ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍...

Post
ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.

Post
ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.

Post
പുരുഷാംഗനമാർ ചാരുത പകർന്നു

പുരുഷാംഗനമാർ ചാരുത പകർന്നു

വളയൻ ചിറങ്ങരയുടെമനംകവർന്ന് ഗോട്ടിപുവ നർത്തകർ. ഒറിയ കലാരൂപമായ ഗോട്ടിപുവ നൃത്തം വളയൻചിറങ്ങര നിവാസികൾക്കു നവ്യാനുഭവമായി.രായമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി, പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി, വി എൻ കേശവപിള്ള സ്മാരക വായനശാല, എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിക്മാക്ന്റെ സഹകരണത്തോടെ ഒറീസയിലെ നാടൻ കലാരൂപമായ ഗോട്ടിപ്പുവ നൃത്തം വളയൻചിറങ്ങര വി. എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിലാണ് അരങ്ങേറിയത്.വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളെ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്പിക്മാക് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ ഒരു കേന്ദ്രമായി...

Post
ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ഔഷധ ഗ്രാമം  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി,പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി മുഹമ്മദ് റഫീഖ് , കല്ല്യാശ്ശേരി കൃഷി...