Author: Sreekumar (Sreekumar )

Post
ഹോമിയാപ്പതി ദിനാചരണം

ഹോമിയാപ്പതി ദിനാചരണം

ഈ വര്‍ഷത്തെ ഹോമിയോപ്പതി ദിനാചരണം ജൂലൈ 20, ശനി രാവിലെ 9.30ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍.രേണുക, ഡി.എം.ഒ (ഐ.എസ്.എം) ഡോ. എം.ജി ശ്യാമള, ഡി.എം.ഒ (ഹോമിയോപ്പതി)ഡോ. ഹന്നാ യാസ്മിന്‍ വയലില്‍,...

Post
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടര്‍- ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍, ഫാര്‍മസിസ്റ്റ്, എക്സ്റേ ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവര്‍ തസ്തിയിലേക്ക് ഹെവി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം...

Post
ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

കേരളസര്‍ക്കാര്‍ വനിത ശിശിശുവികസന വകുപ്പ് തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സിലര്‍, ഡീഅഡിക്ഷന്‍ കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, എല്‍ഡി റമഡിയല്‍ ട്രൈനെര്‍, ഒക്യൂപാഷണല്‍ തെറാപ്പിസ്സ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൈക്യാട്രിസ്റ്റ് (എംബിബിഎസ്, ഡിപിഎം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). സൈക്കോളജിസ്റ്റ് (റെഗുലര്‍...

Post
വെറ്ററിനറി സര്‍ജന്‍; താല്‍ക്കാലിക നിയമനം

വെറ്ററിനറി സര്‍ജന്‍; താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട്, ചാവക്കാട്, പഴയന്നൂര്‍ എന്നീ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ (വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ, പഴയന്നൂര്‍ ബ്ലോക്കില്‍ രാത്രി 8 മുതല്‍ തെട്ടടുത്ത ദിവസം രാവിലെ 9 വരെ) കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90 ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

Post
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ‘ഒപ്പം’ പദ്ധതിക്ക് തുടക്കം

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ‘ഒപ്പം’ പദ്ധതിക്ക് തുടക്കം

ഓഫീസ് ഉദ്ഘാടനം ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഒപ്പം ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’...

Post
നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ നടപടി

നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ നടപടി

വഴിക്കടവില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് തുടങ്ങി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ വഴിക്കടവ് പഞ്ചായത്തിലെ ആനമറിയില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിച്ചു. നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുകയാണ് ലക്ഷ്യം. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷയായി. നാടുകാണി ചുരത്തില്‍ അലക്ഷ്യമായി പ്ലാസ്റ്റിക്...

Post
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകുല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവിലുള്ളവരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പോലും ഗുണഭോക്താക്കള്‍ ഏറെ പ്രയാസപ്പെടുകയാണ്. 2019 ലാണ് അവസാനമായി കാര്‍ഡ് വ്യവസ്ഥാപിതമായ രീതിയില്‍ പുതുക്കിയത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുതുക്കലും പുതിയ രജിസ്‌ട്രേഷനും എല്ലാം നിര്‍ത്തിവെച്ചു. നിലവില്‍ വ്യക്തിഗതമായാണ് ആനുകുല്യം നല്‍കുന്നത്. അതിനായി ചികില്‍സയ്‌ക്കെത്തുമ്പോള്‍ ആശുപത്രിയില്‍ പുതുക്കണമെന്നാണ് സര്‍ക്കാര്‍...

Post
വീടിനു തീ പിടിച്ചു. ഒഴിവായത്‌ വൻ ദുരന്തം

വീടിനു തീ പിടിച്ചു. ഒഴിവായത്‌ വൻ ദുരന്തം

തിരൂർ: മംഗലം കൂട്ടായി റോഡിൽ വീടിനു തീപ്പിടിച്ചു.തൈക്കൂട്ടത്തിൽ കുഞ്ഞിമുഹമ്മദ്‌ എന്നയാളുടെ വീട്ടിലെ ഒരു റൂമിൽ നിന്നാണ് തീ പടർന്നത്‌. ഫാനിൽ നിന്ന് പടർന്ന തീ റൂമിലെ കട്ടിൽ അലമാര എന്നിവയിലേക്ക്‌ പടർന്നതോടെ തീ കത്തിപ്പടർന്നു.ഈ സമയം റൂമിൽ ആരുമില്ലാതിരുന്നത്‌ വൻ ദുരന്തം ഒഴിവായി.അടുത്ത റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഒരാൾക്ക്‌ പുക ശ്വസിച്ചതോടെ ദേഹാസ്വസ്‌ഥം ഉണ്ടായി. തുടർന്ന് ആലത്തിയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post
‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷ: രണ്ടാം റാങ്ക് മലപ്പുറം സ്വദേശിക്ക്

‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷ: രണ്ടാം റാങ്ക് മലപ്പുറം സ്വദേശിക്ക്

കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പ്രഖ്യാപിച്ചു. ആലപ്പുഴ ചന്തക്കാവ് ദേവാനന്ദ് പി ഒന്നാം റാങ്കും മലപ്പുറം പൊന്ന്യാക്കുറിശ്ശി ഹാഫിസ് റഹ്മാൻ രണ്ടാം റാങ്കും കരസ്ഥമാക്കി. പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ജോർഡൻ ജോയിക്കാണ് നാലാം റാങ്ക്. ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ വഴിയായിരുന്നു ഇത്തവണ പരീക്ഷ നടന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ്...

Post
ക്വാറി അപകടം:ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.

ക്വാറി അപകടം:ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.

അരീക്കോട്- പാറകുഴിയിൽ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.കീഴുപറമ്പ് കുനിയിൽമുടുക്കപാറമ്മല്‍ പാലാപറമ്പില്‍ ഗോപിനാഥന്‍റെ മകള്‍ ആര്യ (16)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടോത്തിചാലിലെ പാറകുഴിയില്‍കൂ ട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയത്.കുളിക്കുന്നതിനിടെ ആര്യക്ക് പുറമെ അയല്‍ വാസിയായ പാലാപറമ്പില്‍ സന്തോഷിന്‍റെ മകള്‍ അഭിനന്ദനയും മുങ്ങിയിരുന്നു. ഇരുവരെയും നാട്ടുകാർ മുങ്ങിയെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ച അഭിനന്ദയുടെ പോസ്റ്റ്മോർട്ട നടപടി സീകരിക്കവെ വ്യാഴാഴ്ചപുലർച്ചെയാണ് ആര്യയും മരണത്തിന് കീഴടങ്ങിയത്. കീഴുപറമ്പ്...