കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന്്് സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 ന്്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 19 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉ്ദ്ഘാടനം ചെയ്യും.17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും...
FlashNews:
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
Author: Sreekumar (Sreekumar )
യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ- ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു
ന്യൂ യോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം...
പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .
തിരൂർ: ഓണോത്സവം 2024നോടനുബന്ധിച്ച് പരിയാപുരം നവയുഗ് വായനശാല എ. ആർ കുട്ടിയുടെ സഹകരണത്തോടെ വനിതകൾക്കും പെൺകുട്ടികൾക്കും നൽകുന്ന പുതുവസ്ത്രങ്ങളുടെ ഉദ്ഘാടനം വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി മുല്ലയിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷംല സുബൈർ, വായനശാല പ്രസിഡണ്ട് പി. മുരളീധരൻ, സെക്രട്ടറി കെ. സുശീലൻ, പി.പി. ഷാഹിന ,വി.പി. രേഖ എന്നിവർ സംസാരിച്ചു. വി. ടി. സരിത, കെ.ഹരികുമാർ, പത്മജ , ടി ദിവ്യ, കെ സയന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
5000 പേർക്ക് ട്വന്റി-20 പാർട്ടി ഓണ സദ്യ നൽകി
രവിമേലൂർകൊച്ചി:2024 സെപ്റ്റംബർ 14-ന് ഉത്രാടം ദിനത്തിൽ സ5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണസദ്യ സൗജന്യമായി നൽകി.പെരുമ്പി ജംഗ്ഷൻ ‘കൊരട്ടിയിലെ സണ്ണി ഹാളിലാണ് സദ്യ നടന്നത്.അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് ട്വൻ്റി 20 പാർട്ടിയുടെ സഹായത്തോടെവിതരണം ചെയ്തു .1500-ലധികം ഭക്ഷണം സാധാരണക്കാർക്കായി വേദിയിൽ വിളബു കയും ചെയ്തു.. കുറച്ച് എൻആർഐ അഭ്യുദയകാംക്ഷികളും METS...
മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു
തിരൂർ: മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു. തിരൂർ പാറശ്ശേരി നാലുപുരക്കൽ സുബ്രഹ്മണ്യൻ(ബാബു-66 ) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞദിവസം പാറശ്ശേരിയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ കെ.എൽ-55 എ.ഇ 2611 ബൈക്കിടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുബ്രഹ്മണ്യെന തിരൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഏറെക്കാലം വിദേശത്തായിരുന്നു. പിതാവ്: പരേതനായ കുട്ടാപ്പ. മാതാവ്: ഉണ്ണൂലി. ഭാര്യ: പ്രേമ. മക്കൾ: വിനീത,വിജിത,വിനീഷ്. മരുമക്കൾ:ഇദോഷ്,സജീഷ്, ദീപ. സഹോദരങ്ങൾ:ദേവകി, പത്മാവതി, പരേതരായ ചിന്നൻ, ലക്ഷമി,സരോജിനി,ജാനകി.
ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പും പച്ചക്കറി നടീലും
(ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പ് മേഖല പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു.) കൈനിക്കര:ജെ.സി.ഐ തിരൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പും പച്ചക്കറി നടീലും നടന്നു.കൈനിക്കര പള്ളിക്ക് സമീപം അര ഏക്കർ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്.തൃപ്രങ്ങോട് പഞ്ചായത്ത് കൃഷിഭവൻ്റെ സഹായവും കൃഷിക്കുണ്ടായി.കർഷകൻ ഹമീദ് കൈനിക്കരയെ ചടങ്ങിൽ ആദരിച്ചു.ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു.തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം എം.കെ.അലവിക്കുട്ടി,മേഖലാ ഭാരവാഹികളായ ദീപു അരിസ്റ്റോ,ഷീജ ബിമൽ,പ്രോഗ്രാം ഡയറക്ടർ അഡ്വ.ഹാരിസ് കൈനിക്കര,അഷ്റഫ് ചേലാടൻ,ഹനീഫ് ബാബു,ഡോ.ജൗഹർ കാരാട്ട്,സി.കെ.ജെ ർഷാദ്,അൻവർ...
തിരൂർ താലൂക്ക് കുടുംബശ്രീ ഓണ സംഗമവും അവാർഡ് ദാനവും
തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക കൂട്ടായ്മയും എംഎസ്എംഇയും സംയുക്തമായി നടത്തിയ ഓണ സംഗമവും അവാർഡ് ദാനവും തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക ചെയർപേഴ്സനും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്o ആയ ശ്രീമതി സൈനബ ചേനാത്ത് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി ചെയർമാൻ കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധാമണി നെല്ലിക്കാട്ടിൽ, ഇ റെബീന അന്നാര , കെപി മർജാൻ ജെബീൻ എന്നിർ അവാർഡ് ഏറ്റുവാങ്ങി . സെക്രട്ടറി കെസി അബ്ദുള്ള,...
ബോട്ട് സർവീസ്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാരിടൈം ബോർഡ്
ഓണം അവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവ്വീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു. സാധുവായ രജിസ്ട്രേഷനോ, സർവെ സർട്ടിഫിക്കറ്റോ, ഇൻഷുറൻസോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകൾ സർവ്വീസ് നടത്താൻ പാടില്ല. പരിശോധനയിൽ പിടിക്കപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും, ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്നും ബേപ്പൂർ...
തിരൂർ പ്രസ് ക്ലബ് ഓണ സംഗമം സംഘടിപ്പിച്ചു
തിരൂർ: ഓണാഘോഷത്തിൻ്റെ ഭാഗമായി തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ ഓണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഭാഗമായി ഓണക്കിറ്റ്, ഓണക്കോടി വിതരണവും നടന്നു. താഴെപ്പാലം ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായി മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നൽകുന്നത്. ഓണക്കിറ്റ് വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ദയ ചാരിറ്റബിൾ ട്രസ്റ്റ്...
കളമശ്ശേരി കാർഷികോത്സവം സമാപിച്ചു
കളമശ്ശേരി: ഒരാഴ്ച നീണ്ടു നിന്ന കളമശ്ശേരി കാർഷികോത്സവം സമാപിച്ചു. വിപണന പ്രദർശന മേളക്കും സമാപനമായി. സീതാറാം യച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് സമാപന സമ്മേളനവും കലാപരിപാടികളും ഒഴിവാക്കിയിരുന്നു. ജനപങ്കാളിത്തം കൊണ്ടും ഉൽപന്ന വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പ്. കളമശ്ശേരി ചാക്കോളാസ് പവലിയനിൽ രണ്ട് ലക്ഷം ച. അടി വിസ്തീർണ്ണത്തിലാണ് കാർഷികോത്സവ നഗരി ഒരുക്കിയത്. 132 സ്റ്റാളുകൾ കാർഷികോൽസവത്തിൽ ഒരുക്കിയിരുന്നു. സജ്ജീകരിച്ചിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ച പുതിയ കാർഷിക വിളകളുടെ...