Author: Sreekumar (Sreekumar )

Post
ചിറങ്ങര മേൽപാല – അടിപാത നിർമ്മാണം സർവ്വകക്ഷി യോഗം നടത്തി.

ചിറങ്ങര മേൽപാല – അടിപാത നിർമ്മാണം സർവ്വകക്ഷി യോഗം നടത്തി.

രവിമേലൂർ കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ അതിർത്തിയിലൂടെ കടന്ന് പോകുന്ന നാഷ്ണൽഹൈവേയിൽ കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ എന്നിവടങ്ങളിൽ നിർമ്മിക്കുന്ന മോൽപാലം – അടിപാത നിർമ്മാണവും ആയി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് പരിഹാരമായി ജനപ്രതിനിധികളുടെയും, വിവിധരാഷ്ട്രീ പാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗം 26/7/ 2024 വെള്ളിഴായ്ച രാവിലെ 10.30 ന് കൊരട്ടി പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് ചേരാൻ തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജുവും, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ...

Post
സൈക്കോളജി അപ്രന്റീസ് നിയമനം

സൈക്കോളജി അപ്രന്റീസ് നിയമനം

തിരൂര്‍ തുഞ്ചന്‍ ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.തൃത്താല ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

Post
മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: കല്ലറക്കൽ ഫൗണ്ടേഷന്റെ പ്രഥമ മാധ്യമ അവാർഡിന് അപേക്ഷകരെ ക്ഷണിച്ചു. ഫുട്‌ബോൾ സംബന്ധമായ ലേഖനത്തിനും ഉളളടത്തിനുമാണ് അവാർഡിന് പരിഗണിക്കുക. ഇന്ത്യയിൽ ഫുട്‌ബോൾ ജേർണലിസത്തെ പ്രോത്സാഹിപ്പിക്കുക, കളിയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. കേരളത്തിൽ മലയാളം/ഇംഗ്ലീഷ് പത്രങ്ങളിൽ 2023 ജൂലായ് 1 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ഫുട്ബോളുമായി ബന്ധപ്പെട്ട മികച്ച വാർത്ത, ഫീച്ചർ, പരമ്പര എന്നിവ അവാർഡിന് പരിഗണിക്കും. ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയക്കാം. ഫുട്‌ബോൾ രംഗത്തെ പ്രമുഖരായ വ്യക്തികൾ...

Post
എയ്ഡ്സ് ബോധവത്കരണം

എയ്ഡ്സ് ബോധവത്കരണം

വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു! എച്ച്.ഐ.വി എയ്ഡ്സ് രോഗത്തിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കേരളവും സംയുക്തമായി മിനി മാരത്തൺ, ഫ്ലാഷ് മോബ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നിന് മലപ്പുറം സിവിൽ സ്റ്റേഷനിൽ വച്ചാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തൺ ആണ് സംഘടിപ്പിക്കുന്നത്. 17 മുതൽ 25 വയസ്സുവരെ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾക്കും റെഡ് റിബൺ ക്ലബ്ബ് അംഗങ്ങൾക്കും...

Post
അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

നടത്തറ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡിലെ 157-ാം നമ്പര്‍ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു – ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ എംഎല്‍എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. 2024 ഡിസംബര്‍ മാസത്തില്‍ത്തന്നെ ഉദ്ഘാടനം നടത്താവുന്ന രീതിയില്‍ നിര്‍മ്മാണ പ്രവൃത്തികല്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 30 അങ്കണവാടികളില്‍ സ്ഥല ലഭ്യതയുടെ അഭാവംമൂലം വാടകക്കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന 5-ാം...

Post
കടലുണ്ടി-പരപ്പനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്

കടലുണ്ടി-പരപ്പനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്

തകര്‍ന്നു തരിപ്പണമായ കടലുണ്ടി-പരപ്പനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്. ഗതാഗതം ദുസ്സഹമായ റോഡ് അടിയന്തിരമായി നന്നാക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരത്തിലേക്ക് മുസ്്‌ലിം യൂത്ത്‌ലീഗ് കടക്കുമെന്നും കാണിച്ച് യൂത്ത്‌ലീഗ് ഭാരവാഹികള്‍ പരപ്പനങ്ങാടി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് പരാതി നല്‍കി. കടലുണ്ടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള തീരദേശ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് മാസങ്ങള്‍ പിന്നിട്ടു. മഴക്ക് മുമ്പ് തന്നെ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എല്‍.എയും പി അബ്ദുല്‍ ഹമീദ് എം.എല്‍.എയും...

Post
തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കലക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ അതുല്‍ സാഗര്‍, മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. തൃശൂര്‍ ജില്ലാ കലക്ടര്‍ പദവി അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തും....

Post
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. 12 PM;19/07/2024CWC-KSEOC-KSDMA

Post
ഒ.ബി.സി.പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് വായ്പ പദ്ധതി

ഒ.ബി.സി.പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് വായ്പ പദ്ധതി

ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർ‌ട്ട്- അപ്പ് സംരംഭം ആരംഭിക്കന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാർട്ട്-അപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷകർ പ്രൊഫഷണൽ...