വേലായുധൻ പി മൂന്നിയൂർ:തേഞ്ഞിപ്പലം : വ്യാപാരികള്‍ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പി ക്കണമെന്ന് വ്യാപാരി വ്യ വസായി ഏകോപന സമിതി ചേളാരി യൂണി റ്റ് ഭാരവാഹികൾ വാർത്താ കുറി പ്പിലൂടെ ആവശ്യപ്പെട്ടു. വാപാരിക ള്‍ക്കെതിരെ ആരോഗ്യ വകുപ്പു ദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരി ക്കുന്ന ദ്രോഹനടപടികള്‍ കണ്ടി ല്ലെന്ന് നടിക്കാനാകില്ലെന്നും പരി ശോധനയുടെ പേരില്‍ ഇല്ലാത്ത കഥകളുണ്ടാക്കി വ്യാപാര സ്ഥാപ നങ്ങള്‍ അടച്ചു പൂട്ടി അപകീർത്തി പ്പെടുത്തുന്ന രീതിയിലുള്ള വാർ ത്ത കൊടുത്ത് തേഞ്ഞിപ്പലം ആ രോഗ്യ വകുപ്പിന്റെ ദ്രോഹനടപടിക...
FlashNews:
പട്ടയഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണം
ഭാരത് സേവക് ഹോണർ ദേശീയ പുരസ്കാരം ശ്രീജ സുരേഷിന്
കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം
മറൈൻ അക്വേറിയം മുഖം മിനുക്കുന്നു
റോഡ് ഉപരോധം: 300ഓളം പേർക്കെതിരെ കേസ്
ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം
മോൺസ്റ്റർ ഈസ് ബാക്ക്
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
മാലിന്യമുക്ത നവകേരളം; ആരോഗ്യവിഭാഗത്തിന്റെ പരിശോധന
കെ എസ് ടി യു ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉൽഘാടനം ചെയ്തു
റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
കാര്‍ റെയ്സിങ് പരിശീലനത്തിനിടെ അപകടം
ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു.
എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ
നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു
മയിലമ്മ പുരസ്കാരംഎ പി നസീമക്ക്
കുന്നത്ത് ഫാത്തിമ മരണപ്പെട്ടു
എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു
Author: Sreekumar (Sreekumar )
കൊരട്ടി ഗ്രാമപഞ്ചായത്തിൽ “സ്വസ്ഥ് സുരക്ഷിത് കൊരട്ടി”ക്യാമ്പ് സംഘടിപ്പിച്ചു.
രവിമേലൂർ കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റേയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും നേതൃത്വത്തിൽ തൃശൂർ ജില്ലാ മിസ്റ്റ് ടീമിൻ്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന “സ്വസ്ഥ് സുരക്ഷിത് കൊരട്ടി” പദ്ധതിയുടെ രണ്ടാമത്തെ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ അതിഥി തൊഴിലാളികളുടേയും എല്ലാ പ്രധാന പകർച്ചവ്യാധികളുടേയും പരിശോധന നടത്തി അവർക്ക് സ്വന്തമായി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയാണ് ഇത്. മലേറിയ, ടൈഫോയ്ഡ്,ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്....
കുടുംബശ്രീയുടെ പത്തിലയ്ക്ക് തുടക്കം
കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന കർക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കം. കാക്കനാട് സിവിൽ സ്റ്റേഷ൯ അങ്കണത്തിൽ ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പത്തില ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയിൽ കർക്കിടക കഞ്ഞി, പത്തില തോരൻ, വിവിധ പായസങ്ങൾ, മറ്റ് ആരോഗ്യ ദായക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ മുതലായവയുടെ പ്രദർശനവും വില്പനയുമുണ്ട്. മേളയോടനുബന്ധിച്ച് കുടുംബശ്രീ ബ്രാൻഡിൽ കർക്കിടക കഞ്ഞിക്കൂട്ട് പ്രൊഡക്റ്റ് ലോഞ്ചും ജില്ലാ കളക്ടർ...
ക൪ക്കിടക വാവ്: ബലിത൪പ്പണത്തിന് എല്ലാ ക്രമീകരണങ്ങളുമൊരുക്കും
ക൪ക്കിടക വാവ് ബലിത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാ൯ അ൯വ൪ സാദത്ത് എംഎൽഎയുടെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം. ശക്തമായ മഴയുടെ സാഹചര്യത്തിൽ ത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് മൂന്നിന് ക൪ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറം, ചേലാമറ്റം, കാലടി എന്നിവിടങ്ങളിൽ ബലിത൪പ്പണ ചടങ്ങുകൾ നടക്കും. ഈ മൂന്ന് കേന്ദ്രങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ യോഗം ച൪ച്ച ചെയ്തു. രാത്രി 12 മുതൽ ബലിത൪പ്പണ ചടങ്ങുകളാരംഭിക്കും. ഇതിനു...
ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി
ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുര്‍ബലരായ വേടന്‍, നായാടി, ചക്ലിയ, അരുന്ധതിയാര്‍, കള്ളാടി വിഭാഗം കുടുംബങ്ങളെ 2024-25 വര്‍ഷത്തെ പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്ലറ്റ്, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴില്‍ എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ സ്വീകരിക്കുക. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന പദ്ധതിക്കാവശ്യമായ യോഗ്യതാരേഖകള്‍...
ചാലക്കുടി വനിത ഐ.ടി.ഐ പ്രവേശനം
ചാലക്കുടി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ജൂലൈ 31ന് പ്രവേശനം നേടാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത ഫീസ്, അസസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ ഒമ്പതിന് ഓഫീസില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റിന് www.itiadmissions.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0480-2700816.
ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 30) രാവിലെ 10.30ന് തോട്ടടയിലുള്ള ഇന്‍സ്റ്റിട്ട്യൂട്ട് ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി 2024 ജൂലൈ ഒന്നിന് 15- 23 വയസ്. എസ്.എസ്.എല്‍.സി/ തത്തുല്യം പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവര്‍ എസ്.എസ്.എല്‍.സി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ സഹിതം...
കര്‍ക്കിടക വാവ്: ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്
കര്‍ക്കിടക വാവിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. ഇന്ന് (ജൂലൈ 30) മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള വടക്കേ ബസ് സ്റ്റാന്‍ഡ്, പാലസ് റോഡ,് ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്‍പികളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് 30 ശതമാനം വരെ...
കാര ചെമ്മീന്‍ ടെക്‌നിഷ്യനെ ആവശ്യമുണ്ട്
തൃശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള ടെക്‌നീഷ്യന്മാര്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 3 നകം തൃശ്ശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ mfedhtcr@yahoo.co.in എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാം. വിലാസം മത്സ്യഫെഡ് പ്രോണ്‍ ഹാച്ചറി പുന്നക്കച്ചാല്‍ കൈപ്പമംഗലം ബീച്ച്, തൃശൂര്‍. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 9526041111, 9526041119.
പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു.