കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കലക്ടര്‍ ഉത്തരവിട്ടു. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
FlashNews:
ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം
മോൺസ്റ്റർ ഈസ് ബാക്ക്
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
മാലിന്യമുക്ത നവകേരളം; ആരോഗ്യവിഭാഗത്തിന്റെ പരിശോധന
കെ എസ് ടി യു ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉൽഘാടനം ചെയ്തു
റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
കാര്‍ റെയ്സിങ് പരിശീലനത്തിനിടെ അപകടം
ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു.
എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ
നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു
മയിലമ്മ പുരസ്കാരംഎ പി നസീമക്ക്
കുന്നത്ത് ഫാത്തിമ മരണപ്പെട്ടു
എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു
ത്രിദിന രാജ്യാന്തര അറബി ഭാഷാ സമ്മേളനം ജിദ്ദയിൽ സമാപിച്ചു
കർഷക ഭേരി -5ാം ഘട്ട പദ്ധതിക് തുടക്കമായി
മുതിർന്ന മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
Author: Sreekumar (Sreekumar )
കണ്ണൂർ ജില്ലാ മഴക്കെടുതി അപ്ഡേറ്റ്
കനത്ത മഴ: തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പിലായി 235 പേർ കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്. തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57...
ചാലക്കുടി:അതീവ ജാഗ്രത മുന്നറിയിപ്പ്
ചാലക്കുടി പുഴയുടെ പരമാവധി അളവ് 8.1 മീറ്റർ ആണ്. ഇപ്പോൾ 8.05 മീറ്റർ ആയി വെള്ളം ആയിട്ടുണ്ട്. ഇന്ന് 12.30 PM ന് പെരിങ്ങൽകുത്തിൽ ഒരു സ്ലൂയിസ് തുറന്നിട്ടുണ്ട്. അടുത്ത 5മണിക്കൂറിനുള്ളിൽ പുഴയിൽ വെള്ളം ഉയരുന്നതാണ്. പുഴയുടെ സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തുകയും, വീട്ടുപകരണങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ആളുകൾ തയ്യാറാകണം!എന്ന കർശന നിർദ്ദേശമാണ് , ജില്ലാ കലക്ടറും, KSEB യുടെയും ഭാഗത്തുനിന്ന് വരുന്ന നിർദേശങ്ങൾ
ഭാരതപ്പുഴ Danger ലെവലിലേക്ക്
വേങ്ങര പഞ്ചായത്തിലെ പാണ്ടിക ശാല ബാക്കിക്കയം റഗുലേറ്ററിൽ ജലനിരപ്പ് Danger Level എത്താറായിട്ടുണ്ട് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാർപ്പിക്കും ശക്തമായ മഴയുടെയും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെയും തുടർന്ന് മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ...
വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക. വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ...
മുണ്ടക്കൈ പ്രകൃതി ദുരന്തം: ആഘാതം ഏറിയ പ്രകൃതിദുരന്തം
വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ചൂരൽമലയിൽ അടക്കം കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻ.ഡിആർ.എഫ്, പോലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തിൽ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ...
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഓറഞ്ച് അലർട്ട്: എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ),...
ജില്ലയുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാർപ്പിക്കും. ശക്തമായ മഴയുടെയും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെയും തുടർന്ന് മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കളക്ടർ വി ആർ വിനോദ്, മറ്റു ഉദ്യോഗസ്ഥർ...
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും
അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ്മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളില്‍ അടച്ചിടും.
തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തി
തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.