പൊന്നാനി: കർമ്മ റോഡിലെ ഭാരതപ്പുഴയിൽ നിന്നും ഒഴുകിപ്പോയ സഞ്ചാര ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ ജീവനക്കാരനെ സ്വന്തം തോണിയിൽ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് രക്ഷപ്പെടുത്തിയ ഉൾനാടൻ മത്സ്യത്തൊഴിലാളി ഉള്ളാട്ടിൽ ജലീലിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പുഴയുടെ മധ്യത്തിലുള്ള വിഷജന്തുക്കളുടെ സാന്നിധ്യമുള്ള തുരുത്തിൽ കയറാതെ പുഴയോട് ചേർന്ന് കിടക്കുന്ന മരത്തിൻ്റെ വള്ളിയിലാണ് വിനോദ് ഒന്നരമണിക്കൂറോളം അഭയം തേടിയത്. പോലീസിനും, ഫയർഫോഴ്സിനും ശക്തമായ ഒഴുക്കിൽ രക്ഷപ്പെടുത്തുവാൻ പ്രയാസപ്പെട്ട് നിൽക്കുമ്പോഴാണ് പുഴയുടെ മധ്യത്തിലുള്ള തുരുത്തിൽ നിന്നും വിനോദിനെ രക്ഷിച്ചെടുത്തത്....
FlashNews:
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
Author: Sreekumar (Sreekumar )
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍
മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്,കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360...
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (DCIP) പദ്ധതിയിലേക്ക് ബിരുദ്ധാരികളായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരുമായ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ കഴിവുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖലകളില്‍ വിനിയോഗിക്കാനും അവസരം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റേണ്‍ഷിപ്പ് കാലാവധി മൂന്നുമാസമായിരിക്കും. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്...
പാ൪ക്കിംഗ് നിരോധിച്ചു
എച്ച് എം ടി ജംക്ഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായി റോഡിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇവിടെ അനധികൃതമായി പാ൪ക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ മോട്ടോ൪ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എ൯ഫോഴ്സ്മെന്റ് ആ൪ടിഒ കെ. മനോജ് അറിയിച്ചു.
ലോകമുലയൂട്ടൽ വാരാചരണം പോസ്റ്റർ പ്രകാശനം നടത്തി
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ബോധവൽക്കരണ പോസ്റ്റർ മേയർ എം അനിൽകുമാറിന് നൽകി കൊണ്ട് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എല്ലാ വർഷവും ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരാചരണം. മാതൃശിശു സംരക്ഷണത്തിന് ഊന്നൽ നൽകി മുലയൂട്ടലിന്റെ പ്രാധാന്യത്തെയും അതു കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വികാസത്തെ പറ്റി അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് മുലയൂട്ടൽ വാരാചരണം പ്രാധാന്യം...
വയനാട് ദുരന്തം-ഏറ്റെടുക്കേണ്ടത് വലിയ ദൗത്യം
മന്ത്രി പി. രാജീവ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തികളുടെ ചെറിയ സംഭാവനകള്‍ പോലും വളരെ പ്രധാനമാണെന്നും മന്ത്രി പി. രാജീവ്. കടവന്ത്ര റീജിയണല്‍ സ്‌പോട്ട്‌സ് സെന്ററില്‍ വയനാട് ദുരിതബാധിതരെ സഹായിക്കാനായി ആരംഭിച്ച കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ വസ്തുക്കള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടി വരും. ഒന്‍പത്...
ഞാറ്റുവേല കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കേരളത്തിലെ പ്രമുഖ കലാ- സാംസ്‌കാരിക- സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ് കൂട്ടായ്മയായ ഞാറ്റുവേല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കി. കവിയും ഗാനരചയിതാവായ റഫീക്ക് അഹമ്മദ്, കവി പി എന്‍ ഗോപീകൃഷ്ണന്‍, പി.എസ് ഷാനു, അഷ്‌റഫ് പേങ്ങാട്ടയില്‍ എന്നിവരാണ് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തുക കൈമാറിയത്.
‘വയനാടിനായി തൃശൂർ’: ദുരിതബാധിതർക്ക് സഹായം എത്തിക്കാം
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 31 രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും...
നിജാസ് ജ്യുവൽ ഡപ്യൂട്ടി ഡയറക്ടർ
ഇൻഫർമേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള മേഖല ഡപ്യൂട്ടി ഡയറക്ടറായി നിജാസ് ജ്യുവൽ ചുമതലയേറ്റു. കണ്ണൂർ മേഖല ഡപ്യൂട്ടി ഡയറക്ടർ, എറണാകുളം, തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ദുരന്ത നിവാരണത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും ജനകീയമായി പ്രതിരോധിക്കാനും തീരുമാനം
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ 30 ന് രാത്രി 8 ന് ചേർന്ന അടിയന്തര ഓൺലൈൻ യോഗം ദുരന്ത നിവാരണത്തിന് മണ്ഡലാടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും ജനകീയമായി പ്രതിരോധിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ചവ്യാധി മുൻകൂട്ടി കണ്ട് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. കുത്തൊഴുക്കിൽ ഷട്ടറുകളിൽ അടിയുന്ന മരങ്ങളും മറ്റ് അവശിഷ്ടങ്ങളും വളരെ വലിയ ഭീഷണിയാണ്. അവ നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയെക്കുറിച്ച് ഉത്തരവ്...