Author: Staff Correspondent (Jyobish V)

Post

ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം :കോതമംഗലം – നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം UP സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല.

Post

രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സമ്മാനധനവും നടത്തി

കാലടി :കാലടി ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും കല, കായിക, ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെയും മൊമെന്റോയുടെയും വിതരണവും നടത്തി. പി ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്വാമി ശ്രീവിദ്യാനന്ദജി മഹാരാജ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ളക്ലാസ്സ്‌പ്രശസ്ത കൗൺസിലർ സച്ചു മുരളീധരൻ നേതൃത്വം നൽകി. ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കവും അത്...

Post

കവി ബിജു പി നടുമുറ്റത്തിനെ അനുസ്മരിച്ചു

കാലടി:- കവിയും അധ്യാപകനുമായിരുന്ന ബിജു പി നടുമുറ്റത്തിനെ കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ നടക്കുന്ന ‘മനസ്സിൽ മായാതെ ‘സ്മൃതിഭാഷണ പരമ്പരയിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകൻ എൻ പി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലാവ് കുട്ടികളുടെ സർവകലാശാല ഡയറക്ടർ ഇ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു . ഐവർകാല രവികുമാർ , ബെന്നി പി നീലീശ്വരം, ശ്രീനി ശ്രീകാലം, രാധമുരളീധരൻ എന്നിവർ സംസാരിച്ചു . പതിനൊന്നു ദിവസം തുടർച്ചയായി വൈകീട്ട് 6 ന്...

Post

വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള-...

Post

അലിവിൻ്റെ നിലാവിലലഞ്ഞ്ആർദ്രതയുടെ ആകാശം സ്വന്തമാക്കണം

തിരൂർ:സഹജീവികളോടുള്ള സ്നേഹത്തിൻ്റെയും അലിവിൻ്റെയും നിലാവിലലഞ്ഞ്ആർദ്രതയുടെ ആകാശം സ്വന്തമാക്കണമെന്ന് എഴുത്തുകാരി റോഷ്നി കൈനിക്കര പറഞ്ഞു.ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽനിരാലംബരായ സ്ത്രീകൾക്ക് സ്നേഹത്തണലൊരുക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്നേഹ വീട്ടിലെ അന്തേവാസികൾക്കൊപ്പം തിരൂരിലെ എ.ബി.സി അക്കാദമിയിലെ നൂറു വിദ്യാർഥികൾ നടത്തിയ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അറിവും പഠനവും അന്വേഷണവുമൊക്കെ ആത്യന്തികമായി ചുറ്റുപാടുള്ളവരെ അറിയാനും അവർക്ക് ആശ്രയമേകാനുമായിരിക്കണം. അവർ കൂട്ടിച്ചേർത്തു.സ്നേഹ വീട് പ്രസിഡൻ്റ് ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച്ജോലിയാവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഖുർആൻ പണ്ഡിത കൂടിയായ റാളിയ ടീച്ചർക്ക് യാത്രയയപ്പ്...

Post

വനനിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ്സ്

തിരൂർ :കർഷകരെയും ആദിവാസികളെയും ബാധിക്കുന്ന വനനിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടു തിരൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ്സ് തിരൂരിൽ പ്രകടനവും നിയമത്തിന്റെ കരട് കത്തിച്ചു പ്രതിഷേധക്കനൽ സമരവും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാനസമിതി അംഗം ഫസ്‌ലുദ്ധീൻ വാരണാക്കര ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ മേച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞാവ നേടുവഞ്ചേരി,നൗഷാദ് പരന്നേക്കാട്, ചന്ദ്രൻ മുല്ലപ്പള്ളി, കുഞ്ഞിമുഹമ്മദ് തയ്യിൽ , ഷിനോദ് കൊടക്കാട്, ,വിശ്വനാഥൻ കെ.ടി, മുരളി മംഗലശ്ശേരി, ബീരാൻകുട്ടി പട്ടർനടക്കാവ്, കുഞ്ഞറമുട്ടി .സി, സുധാകരൻ...

Post

കടലിൽ പട്രോളിംഗ് നടത്തി

തിരൂരങ്ങാടി :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസി ന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസും , മറൈയ്ൻ എൻഫോഴ്സ്മെൻറും സംയുക്തമായി ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടൽ മാർഗം കടത്തുന്നത് തടയുവാൻ കടലിൽ പട്രോളിംഗ് നടത്തി. മറ്റു ബോട്ടുകൾ പരിശോധന നടത്തുക യും ചെയ്തു. പാർട്ടിയിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർ മാരായ . കെ.എസ്. സുർജിത്ത് . പ്രഗേഷ്.പി . പ്രിവന്റീവ് ഓഫീസർമാരായ ബിജു .പി ,...

Post

മുസ്തഫ കൊമ്മേരി വീണ്ടും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്

കോഴിക്കോട് : എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ആയി മുസ്തഫ കൊമ്മേരിയെ വീണ്ടും തിരഞ്ഞെടുത്തു.വടകര ടൗൺ ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി കെ ജലീൽ സഖാഫി, പി വി ജോർജ്, വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറിമാരായി കെ ഷമീർ, എപി നാസർ, സെക്രട്ടറിമാരായി ബാലൻ നടുവണ്ണൂർ, റഹ്മത്ത് നെല്ലൂളി, അബ്ദുൽ ഖയ്യൂം പി ടി, അഡ്വ. ഇ.കെ മുഹമ്മദലി പി വി മുഹമ്മദ് ഷിജി, ട്രഷറർ കെ കെ...

Post

എസ്.ഡി. പി. ഐ. കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഡിസംബർ 18 ന്

വടകര: എസ്. ഡി. പി ഐ. കോഴിക്കോട് ജില്ലാ പ്രതിനിധി സഭ 2024 ഡിസംബർ 18 ന് ബുധനാഴ്ച വടകരയിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ ശംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നജീബ് അത്തോളി നഗറിൽ (വടകര ടൗൺഹാൾ ) 18 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പതാക ഉയർത്തുന്നതോടെ പ്രതിനിധിസഭയ്ക്ക് തുടക്കമാവും.തുടർന്ന് നടക്കുന്ന പ്രതിനിധി സഭ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. 2024-2027 കാലയളവിലേക്കുള്ള...