കോടതി:പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടതി പനയത്തിൽകാട് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.കൗൺസിലർ ഖദീജത്തുൽ മാരിയ അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർ ബേബി അച്യുതൻ, മുൻ കൗൺസിലർ ഉസ്മാൻ പുത്തരിക്കൽ എന്നിവർ സംസാരിച്ചു.
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
Author: Staff Correspondent (Jyobish V)
എം .എസ്. ഗോപാലൻ (80) അന്തരിച്ചു
ഊർങ്ങാട്ടിരി : കിണറടപ്പൻ പുളിക്കിയിൽ വീട്ടിൽ എം.എസ്. ഗോപാലൻ (80) അന്തരിച്ചു.. ഭാര്യ: അമ്മിണി.മക്കൾ : സുരേഷ് (പൊതുമരാമത്ത് വകുപ്പ് എൻഎച്ച് സബ് ഡിവിഷൻ പാലക്കാട്) സുധ ( ക്വാളിറ്റി കൺട്രോളർ, സൂപ്പർനോവ). മരുമക്കൾ : ഉണ്ണി, അജിന
പ്രവാസികളുടെ പ്രശ്നങ്ങളിൽ വിദേശകാര്യ മന്ത്രിയ്ക്ക് നിവേദനം നൽകി
ഭുവനേശ്വർ / ജിദ്ദ: പതിനെട്ടാമത് പ്രവാസി ഭാരത് ദിവാസിൽ (പി ബി ഡി ) ഗൾഫ് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ നിവേദനം നൽകി. നിവേദനത്തിൽ ആവശ്യങ്ങൾ: ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത,സൗദിയിലെ ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ്...
കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി
തിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ച് കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഇടതു സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാന വ്യവസായ ഡയറക്ടര്‍ പദവിയിലിരിക്കെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗോപാലകൃഷ്ണനായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണക്കഥയുണ്ടാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു അദ്ദേഹം....
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം
മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.കാര്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കും പിക്കപ്പ് വാന്‍ എതിര്‍ ദിശയിലും സഞ്ചരിക്കുകയായിരുന്നു.അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിച്ചു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിയിച്ച പ്രകാരം...
പി സി ജോർജിനെ ജയിലിലടക്കണം
കോഴിക്കോട്: കേരളത്തിൻ്റെ സാമുദായിക സൗഹാർദ്ദവും സഹവർത്തിത്തവും തകർക്കാൻ ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചാരകൻ പി.സി ജോർജിനെ യാതൊരു നിയന്ത്രണവുമില്ലാതെ വിഹരിക്കാൻ വിടാനാണ് സർക്കാർ ഭാവമെങ്കിൽ പൊതുജനം അധിക നാൾ സഹിക്കില്ലെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മുസ്ലിം സമുദായത്തെ അന്യായമായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പി.സി ജോർജിനെ പോലുള്ളവരെ സംരക്ഷിക്കാൻ കൂട്ടു നില്കുന്നത് പൊറുപ്പിക്കാനാവില്ല. വർഗീയ വിദ്വേഷം ആളിക്കത്തിച്ച് ആളാവാൻ നടക്കുന്ന പി.സി ജോർജ് പാകിസ്ഥാൻ കാണിച്ച് വിരട്ടാൻ നോക്കണ്ട. ജോർജിൻ്റെ മുൻഗാമികൾ...
ബുൾഡോസർ രാജ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്
കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്.ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ് ഭരണപക്ഷത്തിന്റെ ബുൾഡോസറുകൾ പായുന്നത്. ഒരു പ്രത്യേക സമുദായത്തെയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന് വ്യക്തം. ജഹാംഗീർപുരിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അതുകണ്ടു. ബിജെപിയുടെയും ആർഎസ്‌എസിന്റെയും രൂപമായി ബുൾഡോസർ മാറിക്കഴിഞ്ഞു. ദരിദ്രരെ ആക്രമിക്കുകയും കോർപറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ബുൾഡോസർ രാഷ്ട്രീയം.ഇന്ത്യൻ ചരിത്രവും പാഠപുസ്‌തകങ്ങളും പ്രത്യേക ലക്ഷ്യത്തോടെ വളച്ചൊടിക്കുകയാണ്. പുതിയതരം ജാതിരാഷ്ട്രീയമാണ് ഇപ്പോൾ...
ശിവ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിലെത്തും
മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കുനിയിൽ സ്വദേശിയായ ശിവപ്രസാദിന്റെ മൃതദേഹം വെള്ളി രാവിലെ 9.30 ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തും. തുടർന്ന് 11.30 ന് കുനിയിലെ തറവാട് വീട്ടിൽ എത്തിയ ശേഷം ഉച്ചക്ക് 1.30 ന് പുളിയംപറമ്പിലെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസിയുടെ വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൺവീനർ സെയ്തലവി പുളിയങ്കോട്,ജിദ്ദ കെ.എം.സി.സി കീഴുപറമ്പ്പഞ്ചായത്ത് കമ്മറ്റിയുടെ ഭാരവാഹികളായ ഫസലു റഹ്മാൻ, അലി പത്തനാപുരം...
ഏഴാമത് ഏറനാട് ജലോത്സവംജനുവരി 12ന്
അരീക്കോട്:അരീക്കോട് മൈത്ര കടവിൽ നടക്കുന്ന ഏഴാമത് ഏറനാട്ജലോത്സവത്തിന് ജനുവരി12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അരീക്കോട് നടത്തിയവാർത്ത സമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.1996ലാണ് സീതി ഹാജി മെമ്മോറിയൽ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.തുടർന്ന് മികച്ച രീതിയിൽ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്ര പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർത്തിവെച്ചിരുന്നു’.നീണ്ട 18 വർഷത്തെ...
സംസ്കൃതസർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രീ-കോൺക്ലേവ് ജനുവരി 10ന്
കാലടി :കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന പ്രീ-കോൺക്ലേവ് ജനുവരി 10ന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സിമ്പോസിയവും ഉന്നതവിദ്യാഭ്യാസ എക്സിബിഷനും വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ‘ഉന്നതവിദ്യാഭ്യാസവും വിജ്ഞാന സമൂഹവും : ഭാഷ-മാനവിക-സാമൂഹികശാസ്ത്ര വിവക്ഷകൾ’ എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ഡോ. യമുന കെ., സിമ്പോസിയത്തിൽ അധ്യക്ഷയായിരിക്കും. ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ....