തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.  ഇ​രു​പ​തോ​ളം പേ​ർ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലും പ​ത്തു​പേ​ർ ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

ആ​ന​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി​നി ത്രേസ്യാമ്മ (63), ക​ണ്ട​പ്പ​ൻ​ചാ​ൽ സ്വ​ദേ​ശി മ​ക​ല (65) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആ​ന​ക്കാം​പൊ​യി​ലി​ൽ​നി​ന്ന് തി​രു​വ​മ്പാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ക​ലു​ങ്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ബസിന്റെ മുൻഭാഗത്തിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണെന്നാണ് അറിയുന്നത്. പുഴയിലേക്കു മറിഞ്ഞ ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയായിരുന്നു. പിന്നീട് ക്രെയ്ൻ ഉപയോ​ഗിച്ച് ബസ് കരയ്ക്കെത്തിച്ചു.
കാളിയമ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ കൈവരികൾ തകർത്താണ് ബസ് പുഴയിലേക്കു പതിച്ചത്.
ബ​സി​ൽ എ​ല്ലാ സീ​റ്റി​ലും ആ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ആ​രെ​ങ്കി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യോയെ​ന്നറിയാൻ ഫ​യ​ർ​ഫോ​ഴ്സ് പു​ഴ​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സംഭവത്തിൽ ​ഗതാ​ഗത മന്ത്രി അന്വേഷണം പ്രഖ്യപിച്ചു.

Leave a Reply

Your email address will not be published.