തൃശൂർ∙ നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, മലയാറ്റൂർ പള്ളി, ഭരണങ്ങാനത്തെ അൽഫോൻസാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ കൂടി ഉൾപ്പെടുന്ന സ്പിരിച്വൽ ടൂറിസം സർക്കീറ്റ് ആണ് മനസ്സിലുള്ളത്. ഇതിൽ കൊച്ചിയിലെ ജൂതപ്പള്ളി കൂടി ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
പദ്ധതികളെപ്പറ്റി പരിധി വിട്ടു കാര്യങ്ങൾ പറയരുതെന്നാണു നേതൃത്വത്തിൽ നിന്നു കിട്ടിയ ഉപദേശം. മെട്രോ കോയമ്പത്തൂരിലേക്കു നീട്ടും എന്നല്ല, അതിനായി ശ്രമിക്കും എന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply