തൃശൂർ: സ്പെഷ്യൽ കൗൺസിൽ യോഗം അവസാനനിമിഷം മാറ്റിവെച്ചത് കൗൺസിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ
ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ സ്വയം രാജിവെച്ചു പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്ന് 4.30 നായിരുന്ന സ്പെഷൽ കൗൺസിൽ വിളിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൗൺസിൽ മാർക്ക് സ്പെഷ്യൽ കൗൺസിലിന്റെ അജണ്ട നൽകിയിരുന്നത്.
കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചെന്നപ്പോൾ കൗൺസിലിന്റെ മൂന്ന് ഡോറുകളും പൂട്ടിയ നിലയിലായിരുന്നു. കൗൺസിൽ മാറ്റിവെച്ചു വെന്നത്
കൗൺസിലർമാർക്ക് രേഖ പ്രകാരം അറിയിക്കുവാൻ മേയർക്കും, സി.പി.എം നേതൃത്വത്തിനും സാധിച്ചില്ല.
കൗൺസിൽ മാറ്റിവയ്ക്കുന്നത് രേഖപ്രകാരം അറിയിക്കണമെ ന്നാണ് നിയമം. അറിയിപ്പ് കൈപ്പറ്റിയതായി കൗൺസിലർമാരുടെ കൈയൊപ്പു വാങ്ങേണ്ടതുണ്ട്.
ഇതൊന്നും പാലിക്കാതെയാണ് നിയമവിരുദ്ധമായി കൗൺസിൽ കൂടുന്നതും, മാറ്റി വയ്ക്കുന്നതും.
കോൺഗ്രസ് കൗൺസിലർമാർക്ക് പുറമേ സി.പി.ഐ, ജനതാദൾ, കേരള കോൺഗ്രസ് എം, സ്വതന്ത്രമാരടക്കം ഭരണപക്ഷത്തു നിന്ന് 12 കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിക്കുമെന്ന് വ്യക്തമായതിനാലാ ണ് മേയറും, സി.പി.എമ്മും കൗൺസിൽ ഹാൾ അടച്ചുപൂട്ടി, കൗൺസിൽ ഇല്ലയെന്ന സന്ദേശം നൽകിയത്.
കൗൺസിൽ ഹാൾ പൂട്ടിയതിനെ തുടർന്ന് പ്രകടനമായി വന്ന കോൺഗ്രസ് കൗൺസിലർമാർ കോർപ്പറേഷനിൽ സ്പെഷ്യൽ അജണ്ട കത്തിച്ച് പ്രതിഷേധസമരം നടത്തി.
ഇന്നത്തെ കൗൺസിൽ യോഗത്തിൽ 65 കോടി രൂപയുടെ പദ്ധതികൾ ചർച്ചയില്ലാതെ പാസാക്കാൻ മേയറും, സി.പി.എമ്മും ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പ്രതിഷേധ സമരം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
അടിയന്തര പ്രാധാന്യമില്ലാത്ത 7 അജണ്ടകളാണ് സ്പെഷ്യൽ കൗൺസിലിലൂടെ ചർച്ചയില്ലാതെ പാസാക്കാൻ സി.പി.എമ്മും ശ്രമിച്ചത്.
ആയത് പരാജയപ്പെടുത്തിയ സി.പി.ഐ, ജനതാദൾ, കേരള കോൺഗ്രസ്.എം, എൽ.ഡി.എഫ് സ്വതന്ത്രമാരെയും അഭിനന്ദിക്കുമെന്നും, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അഴിമതിക്കെതിരെ പ്രതികരിക്കുവാൻ തയ്യാറായത് സ്വാഗതാർഹമാണെന്ന് രാജൻ.ജെ.പല്ലൻ പറഞ്ഞു.
പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.
ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂള പറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർ മാരായ സിന്ധു ആന്റോ, അഡ്വ.വില്ലി എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ ലാലീ ജെയിംസ്, എൻ.എ. ഗോപകുമാർ, കെ. രാമനാഥൻ, എബി വർഗീസ്, വിനേഷ് തയ്യിൽ, സുനിത വിനു, റെജി ജോയി, നിമ്മി റപ്പായി, രെന്യ ബൈജു, മേഴ്‌സി അജി എന്നിവർ നേതൃത്വം നൽകി.
Leave a Reply