എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം

എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം

ആലപ്പുഴ: പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

പ്രാകൃതമായ സംസ്‌കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പഠിപ്പിക്കണം. ഇല്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published.